മന്ത്രിയുടെ ചട്ടലംഘനം, സർവകലാശാലകളിലെ രാഷ്ട്രീയം; പശ്ചിമ ബംഗാളിൽ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാരും ഗവര്‍ണറും

മന്ത്രിയുടെ ചട്ടലംഘനം, സർവകലാശാലകളിലെ രാഷ്ട്രീയം; പശ്ചിമ ബംഗാളിൽ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാരും ഗവര്‍ണറും

സർവകലാശാലകളെ രാഷ്ട്രീയപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ അഞ്ചിന് ഗവർണർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ പശ്ചിമബംഗാളിൽ വീണ്ടും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവർണർ സി വി ആനന്ദബോസും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും തമ്മിൽ പുതിയ പോർമുഖം തുറന്നത്. ഇതിന് പിന്നാലെ സർവകലാശാലയിലെ രാഷ്ട്രീയപ്രവർത്തനത്തെ ചൊല്ലിയും ഗവര്‍ണര്‍ ആക്ഷേപം ഉന്നയിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ സർവകലാശാലകളെ രാഷ്ട്രീയപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ അഞ്ചിന് ഗവർണർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗൗർ ബംഗാ സർവകലാശാലയിൽ വിദ്യാഭ്യാസ മന്ത്രി ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഗവർണറും സംസ്ഥാന സർക്കാരും തുറന്ന പോരിന് കളമൊരുങ്ങുന്നത്. സർവകലാശാല വൈസ് ചാൻസിലറെ പുറത്താക്കണമെന്ന ഗവർണറുടെ ഉത്തരവും മന്ത്രി തള്ളിക്കളഞ്ഞിരുന്നു.

മന്ത്രിയുടെ ചട്ടലംഘനം, സർവകലാശാലകളിലെ രാഷ്ട്രീയം; പശ്ചിമ ബംഗാളിൽ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാരും ഗവര്‍ണറും
കൈപിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചെങ്കൊടി, ബംഗാള്‍ വീണ്ടും ഇടതുപാതയിലേക്കോ?

വെസ്റ്റ് ബംഗാൾ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ് അസോസിയേഷന്റെ ആദ്യ കൺവൻഷനിൽ പങ്കെടുക്കാനായിരുന്നു മന്ത്രി കോളേജ് ക്യാമ്പസ്സിൽ എത്തിയത്. തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ ബ്രത്യ ബസു വിമർശിച്ചു. ഒരു മന്ത്രിയെ മാറ്റാൻ ഗവർണർക്ക് എന്ത് അധികാരമെന്ന് എക്‌സിലൂടെയായിരുന്നു അദ്ദേഹം ചോദിച്ചത്. മുഖ്യമന്ത്രിക്ക് മാത്രമാണ് മന്ത്രിമാരുടെ നിയമനത്തിനും പുറത്താക്കലിനുമുള്ള അധികാരം. ഗവർണർ ഭരണഘടനയെ മറികടക്കുകയാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

അതിനുപുറമെയാണ് ബംഗാളിലെ പുർബ മെദിനിപുർ ജില്ലയിലെ ഭൂപതിനഗറിൽ 2022ൽ നടന്ന ബോംബ് സ്ഫോടനം അന്വേഷിക്കാനെത്തിയ എൻ ഐ എ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ ആക്രമിച്ചത്. ഇതിനെതിരെയും ഗവർണർ ആനന്ദബോസ് രംഗത്തുവന്നു. ഇത്തരം ഗുണ്ടായിസം അനുവദിക്കാൻ പാടില്ലെന്നും ഗൗരവകരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൻഐഎ ഉദ്യോഗസ്ഥർ ഗ്രാമത്തിലെ സ്ത്രീകളെ അക്രമിച്ചുവെന്നും അവരിൽനിന്ന് രക്ഷനേടാൻ മാത്രമാണ് പ്രദേശവാസികൾ ശ്രമിച്ചതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.

മന്ത്രിയുടെ ചട്ടലംഘനം, സർവകലാശാലകളിലെ രാഷ്ട്രീയം; പശ്ചിമ ബംഗാളിൽ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാരും ഗവര്‍ണറും
ട്വിസ്റ്റുകളുമായി മമത, തിരക്കഥയ്ക്കനുസരിച്ച് ബിജെപി; വംഗനാട്ടില്‍ പോര് മുറുകുമ്പോള്‍

നേരത്തെ നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ബംഗാൾ ഗവർണർ ആയിരുന്നപ്പോൾ സംസ്ഥാന സർക്കാരുമായി നിരന്തരം തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. വൈസ് ചാൻസിലർമാരുടെ നിയമനം സംബന്ധിക്കുന്ന വിഷയങ്ങളിൽ വരെ ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഗവർണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയ സംഭവങ്ങൾ വരെ ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in