ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം

ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം

ദുരന്തത്തിൽ കൊല്ലപ്പെട്ട 41 യാത്രക്കാരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ കാരണം റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ പിഴവും വീഴ്ചയുമാണെന്ന് പാര്‍ലമെന്റിനെ അറിയിച്ചു റെയില്‍ മന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് വെളിപ്പെടുത്തൽ. ദുരന്ത കാരണം വ്യക്തമാക്കുന്ന റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ടും പുറത്തുവിട്ടു. അപകടനം നടന്ന ബഹാനഗ ബസാര്‍ റെയില്‍വേ സ്‌റ്റേഷന്റെ വടക്കുഭാഗത്തുള്ള സിഗ്നലിങ് ക്യാബിനിലെ സർക്യൂട്ടിൽ മാറ്റം വരുത്തിയതിലും സമീപത്തുള്ള ലെവല്‍ ക്രോസിങ്ങിലെ ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതിനുള്ള സിഗ്നലിംഗ് ജോലികൾക്കിടയിലും വരുത്തിയ സുരക്ഷാ വീഴ്ചയാണ് ദുരന്ത കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം
ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അനുമതി; പ്രാർഥനയ്ക്ക് തടസമില്ലെന്ന് വാരണാസി ജില്ലാ കോടതി

'ബഹാനഗ ബസാര്‍ റെയില്‍വേ സ്‌റ്റേഷന്റെ വടക്കുഭാഗത്തുള്ള സിഗ്നലിങ് ക്യാബിനിലെ സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകളും, സമീപത്തുള്ള ലെവല്‍ ക്രോസിങ്ങായ ഗേറ്റ് നമ്പർ 94 ൽ ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിംഗ് ജോലികളില്‍ വന്ന പിഴവുമാണ്‌ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടക്കാനുണ്ടായ കാരണം. ഈ പിഴവു മൂലം കോറമാണ്ടല്‍ എക്‌സ്പ്രസിന് തെറ്റായി 'പച്ച സിഗ്നല്‍' നല്‍കുകയും സിഗ്നലിങ് സംവിധാനത്തിലെ അശ്രദ്ധയും വീഴ്ചകളും കാരണം സിഗ്നല്‍ മെയിന്‍ ലൈനിനു പകരം ലൂപ് ലൈനിലേക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് ഈ പ്രശ്നങ്ങളിലൂടെ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്റിനു മുന്നില്‍വച്ച് റെയില്‍വേ മന്ത്രി അശ്വിനെ വൈഷ്ണവ് സഭയെ അറിയിച്ചു.

ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം
കൂടുതല്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും; മണിപ്പൂരിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ദുരന്തത്തിൽ കൊല്ലപ്പെട്ട 41 യാത്രക്കാരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് സംഭവിച്ച സമാനമായ സിഗ്നൽ തകരാറുകളെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി ചോദ്യമുന്നയിച്ചെങ്കിലും സർക്കാർ മറുപടി നൽകിയില്ല. മുൻപും തകരാർ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊന്നും ബാലസോറിലുണ്ടായ പോലുള്ള ദുരന്തത്തിലേക്ക് നയിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.

ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം
20 രൂപയ്ക്ക് ഉച്ചഭക്ഷണം, മൂന്ന് രൂപയ്ക്ക് വെള്ളം; ജനറല്‍ ക്ലാസില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ റെയില്‍വേ

അപകടവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴ് ജീവനക്കാരെയാണ് നിലവിൽ റെയിൽവേ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിബിഐ കസ്റ്റഡിയിലെടുത്ത റെയിൽവേ ജീവനക്കാരായ അരുൺ കുമാർ മഹന്ത, മുഹമ്മദ് അമീർ ഖാൻ, പപ്പു കുമാർ എന്നിവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ, ബാലസോറിലെ ട്രാഫിക് ഇൻസ്‌പെക്ടർ, സിഗ്നൽ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഡിവിഷണൽ ടെലികോം എഞ്ചിനീയർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് ജീവനക്കാർ.

ഒഡിഷ ട്രെയിൻ ദുരന്തം; റെയില്‍വേയുടെ വീഴ്ച തുറന്നുസമ്മതിച്ച് കേന്ദ്രം
ഒഡിഷ ട്രെയിൻ ദുരന്തം; ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റെയിൽവേ

സിബിഐയുടെ റിമാൻഡ് കാലാവധി ജൂലൈ 15ന് അവസാനിച്ചതിനെ തുടർന്ന് പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ചെന്നൈയിലേക്കുള്ള കോറോമാണ്ഡല്‍ എക്‌സ്പ്രസ്, ഹൗറയിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ്, ചരക്ക് ട്രെയിന്‍ എന്നീ മൂന്ന് ട്രെയിനുകളാണ് ദുരന്തത്തില്‍പെട്ടത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in