കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങളിൽ ധനസഹായം ലഭിച്ചത് 29 ശതമാനത്തിന് മാത്രം; വിവരാവകാശ രേഖ പുറത്ത്

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങളിൽ ധനസഹായം ലഭിച്ചത് 29 ശതമാനത്തിന് മാത്രം; വിവരാവകാശ രേഖ പുറത്ത്

475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 237.5 കോടി രൂപയും 1769 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 884.5 കോടിരൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്

കോവിഡ് പരിചരണത്തിന്റെ ഭാഗമായി രോഗബാധയേറ്റ് മരിച്ച ഡോക്ടർമാരിൽ 29 ശതമാനം പേർക്ക് മാത്രമേ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചിട്ടുള്ളൂ എന്ന് വിവരാവകാശ രേഖ. കോവിഡ് മൂലം മരിച്ച ഡോക്ടർമാരുടെ കണക്ക് കൃത്യമായി തങ്ങളുടെ കൈയിലില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ 1500ഓളം ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കണക്ക് പുറത്തു വന്നിട്ടുണ്ട്.

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങളിൽ ധനസഹായം ലഭിച്ചത് 29 ശതമാനത്തിന് മാത്രം; വിവരാവകാശ രേഖ പുറത്ത്
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ല; ഐസിഎംആര്‍ പഠനം

വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ മേല്പറഞ്ഞ 1500ൽ 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് മാത്രമേ സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. നഷ്ടപരിഹാരത്തിനു പുറമെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം കോവിഡ് കാലത്ത് ജീവൻ പണയം വച്ച് ജോലിചെയ്ത ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്തിരുന്നു.

ഒക്ടോബർ 23ന് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേത്രരോഗ വിദഗ്ധനായ കെ വി ബാബു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. 2020 മാർച്ച് മാസം ഈ പദ്ധതി പ്രഖ്യാപിച്ചതു മുതൽ എത്ര കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളായെന്നാണ് കെ വി ബാബു വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. നവംബർ 21 ന് ലഭിച്ച മറുപടിപ്രകാരം 2023 ഒക്ടോബർ 23 വരെ ഡോക്ടർമാരുൾപ്പെടെ 2244 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 1122 കോടി രൂപ നൽകിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങളിൽ ധനസഹായം ലഭിച്ചത് 29 ശതമാനത്തിന് മാത്രം; വിവരാവകാശ രേഖ പുറത്ത്
വ്യത്യസ്ത ലക്ഷണങ്ങളുമായി കോവിഡിന്റെ പിറോള വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതിൽ 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 237.5 കോടി രൂപയും 1769 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 884.5 കോടിരൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. വിവരാവകാശ രേഖകൾ പ്രകാരം 21.16 ശതമാനം പേർക്ക് മാത്രമേ തുക ലഭിച്ചിട്ടുളളു എന്നാണ് കെ വി ബാബുവിനു ലഭിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഐഎംഎ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 1596 ഡോക്ടർമാർ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ആ കണക്കുമായി വിവരാവകാശ രേഖ ഒത്തു നോക്കുമ്പോഴാണ് വിഷയത്തിന്റെ വ്യാപ്തി മനസിലാകുന്നതെന്ന് കെ വി ബാബു പറയുന്നു. ഒന്നാം തരംഗത്തിൽ 757 ഡോക്ടർമാർക്കും രണ്ടാം തരംഗത്തിൽ 839 ഡോക്ടർമാർക്കും ജീവൻ നഷ്ടമായി എന്നാണ് ഐഎംഎയുടെ കണക്ക്.

logo
The Fourth
www.thefourthnews.in