ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചു കൊന്നു

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചു കൊന്നു

2022 ഒക്ടോബറിൽ പെൺകുട്ടിയും യുവാവും ഒളിച്ചോടിയിരുന്നു
Updated on
1 min read

ബലാത്സംഗ കേസിൽ പങ്കാളിക്കെതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗർഭിണിയായ മകളെ മാതാപിതാക്കൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാപൂരിലാണ് സംഭവം. കോടതിയിൽ ഹാജരാകേണ്ടതിന്റെ തലേദിവസം രാത്രിയാണ് 19കാരിയായ യുവതിയെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഗോയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളി. മാതാപിതാക്കൾ കുറ്റം സമ്മതിച്ചു.

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചു കൊന്നു
വാക്‌തര്‍ക്കം: മലയാളിയുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചുകൊന്നു, കൊല്ലം സ്വദേശി അറസ്റ്റിൽ

ഇവർക്കെതിരെ കേസെടുത്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് സുമൻ വ്യക്തമാക്കി. പെൺകുട്ടിയുടെ പങ്കാളിക്കെതിരെ മാതാപിതാക്കൾ നേരത്തെ കേസ് നൽകിയിരുന്നു. ഈ കേസിൽ മൊഴി നൽകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കൊലപാതകം.

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയായ മകളെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ചു കൊന്നു
കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ

2022 ഒക്ടോബറിലാണ് പെൺകുട്ടിയും യുവാവും ഒളിച്ചോടിയത്. ആ വർഷം തന്നെ പെൺകുട്ടിയെ കണ്ടെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് യുവാവ് ജയിലിൽ ആയിരുന്നു. ഈ കേസിലാണ് യുവാവിനെതിരെ മൊഴി നൽകാൻ മാതാപിതാക്കൾ പെൺകുട്ടിയെ നിർബന്ധിച്ചത്. ശനിയാഴ്ചയായിരുന്നു യുവതിക്ക് കോടതിയിൽ ഹാരാജാകേണ്ട ദിവസം.

logo
The Fourth
www.thefourthnews.in