രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി പയ്യോളി കരുത്ത്; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ 
ആദ്യ വനിതാ പ്രസിഡന്റ്

രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി പയ്യോളി കരുത്ത്; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്

ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയുമാണ് പി ടി ഉഷ

രാജ്യത്തിനും കേരളത്തിനും ഇത് അഭിമാന നിമിഷം. ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ വേഗറാണി പി ടി ഉഷ ഇനി രാജ്യത്തിന്റെ കായിക രംഗത്തെ നയിക്കും. ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി പി ടി ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് രാജ്യസഭാംഗം കൂടിയായ പി ടി ഉഷ.

രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി പയ്യോളി കരുത്ത്; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ 
ആദ്യ വനിതാ പ്രസിഡന്റ്
പി ടി ഉഷ തന്നെ നയിക്കും; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളികളില്ല

പയ്യോളി എക്‌സ്പ്രസ് എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന പി ടി ഉഷ അത്‌ലറ്റിക് കരിയറില്‍ നൂറിലേറെ ദേശീയ-അന്താരാഷ്ട്ര മെഡലുകളാണ് വാരിക്കൂട്ടിയത്. ഏഷ്യല്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒട്ടേറെ മെഡലുകള്‍ നേടി. 1985 ലും 86 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച 10 താരങ്ങളില്‍ ഒരാളായും പി ടി ഉഷ തിരഞ്ഞെടുക്കപ്പെട്ടു. 1984 ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനക്കാരിയായിരുന്നു ഉഷ. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനായിരുന്നു താരത്തിന് വെങ്കലമെഡല്‍ നഷ്ടമായത്.

രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഇനി പയ്യോളി കരുത്ത്; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ 
ആദ്യ വനിതാ പ്രസിഡന്റ്
ഉഷ ഒളിമ്പിക് അസോസിയേഷന്‍ സാരഥി ആയാൽ...

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റേയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവിയും താരം വഹിച്ചിരുന്നു. കോഴിക്കോട് പയ്യോളിയിലെ പിലാവുള്ള കണ്ടി തെക്കേപ്പറമ്പില്‍ ഉഷ ട്രാക്കില്‍ നിന്ന് വിരമിച്ച ശേഷം യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നു.

logo
The Fourth
www.thefourthnews.in