എസ് ജയശങ്കർ
എസ് ജയശങ്കർ

'രാഷ്ട്രീയം കളിക്കരുത്, സുഡാനില്‍ കുറേ ജീവനുകള്‍ അപകടത്തിലാണ്': സിദ്ധരാമയ്യയ്ക്ക് മറുപടിയുമായി എസ് ജയശങ്കര്‍

കർണാടകയിലെ ഹക്കി പിക്കി ഗോത്രവർഗത്തിൽ പെട്ട 31 പേരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം
Updated on
2 min read

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന കർണാടകയിൽ നിന്നുള്ള 31 പേരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി. ഗുരുതരമായ ഈ സാഹചര്യം രാഷ്ട്രീയവത്കരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യന്‍ എംബസി സുഡാനിലെ ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"നിങ്ങളുടെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയി. അവരുടെ ജീവനുകൾ അപകടത്തിലാണ്. രാഷ്ട്രീയം കളിക്കരുത്. ഏപ്രിൽ 14-ന് യുദ്ധം ആരംഭിച്ചതുമുതൽ, പിന്നാലെ സുഡാനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരുമായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യമാക്കാൻ കഴിയില്ല. ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്''-ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.

എസ് ജയശങ്കർ
സുഡാൻ ആഭ്യന്തര സംഘർഷത്തിൽ മരണം 185; യൂറോപ്യൻ യൂണിയൻ അംബാസിഡർക്ക് നേരെയും ആക്രമണം
എസ് ജയശങ്കർ
'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ

കർണാടകയിലെ ഹക്കി പിക്കി ഗോത്രവർഗത്തിൽ പെട്ട 31 പേരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ഇവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. ''സുഡാനിൽ കുടുങ്ങിയ ഹക്കി പിക്കികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണമില്ലാതെ വലയുകയാണ്. തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ഉടൻ നയതന്ത്ര ചർച്ചകൾ ആരംഭിക്കുകയും ഹക്കി പിക്കികളുടെ ക്ഷേമം ഉറപ്പാക്കാൻ അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെടുകയും വേണം''- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. "അവരുടെ സാഹചര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യവും വിദേശത്തുള്ള ഇന്ത്യക്കാരെ അപകടപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നില്ല"- അദ്ദേഹം വ്യക്തമാക്കി.

സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തിൽ നമുക്ക് ഒരു ഇന്ത്യക്കാരനെയും മറ്റ് 60 പേരെയും നഷ്ടപ്പെട്ടുവെന്നതും ദൗർഭാഗ്യകരമാണ്. അവരുടെ കുടുംബങ്ങളോട് തന്റെ അനുശോചനം രേഖപ്പെടുത്തുകയും മേഖലയിലെ സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. സുഡാനിലെ സൈനിക-അർദ്ധസൈനിക ഏറ്റുമുട്ടലിനിടെ വെടിയുതിർത്ത വെടിയേറ്റ് ആൽബർട്ട് അഗസ്റ്റിൻ എന്ന ഇന്ത്യൻ പൗരൻ മരിച്ച സാഹചര്യത്തിലാണ് ഈ പരാമർശം. ആഫ്രിക്കൻ രാജ്യമായ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ആൽബർട്ട് അഗസ്റ്റിൻ.

എസ് ജയശങ്കർ
സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി

അതേസമയം, സുഡാനിലെ സാഹചര്യങ്ങൾ കുറച്ചുദിവസം കൂടി സമാനസ്ഥിതിയിൽ തുടരാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ തന്നെ തുടരാൻ ഇന്ത്യൻ എംബസി പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്ക് വിവരങ്ങളും സഹായവും നൽകുന്നതിനായി കണ്ട്രോൾ റൂം സ്ഥാപിച്ചിരുന്നു. അതേസമയം സുഡാനിലെ സൈന്യവും അർധസൈനികവിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെടുകയും 1800 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in