സുബ്രത റോയ്
സുബ്രത റോയ്

സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയ് അന്തരിച്ചു: അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

സഹാറ ഗ്രൂപ്പിനെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് സുബ്രത റോയ്

സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയ് (75 ) അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സഹാറ ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. . ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഡിഎഎച്ച്) പ്രവേശിപ്പിച്ചത്.

സുബ്രത റോയ്
വിജയേന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടുമോ? പടലപ്പിണക്കം തുടരുന്ന കർണാടക ബിജെപി

സഹാറ ഗ്രൂപ്പിനെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് സുബ്രത റോയ്. ധനകാര്യം, റിയൽ എസ്റ്റേറ്റ്, മാധ്യമ രംഗം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സാമ്രാജ്യം ആണ് സുബ്രത റോയ് സ്ഥാപിച്ചത്. 1948 ജൂൺ 10 ന് ബീഹാറിലെ അരാരിയയിൽ ആണ് അദ്ദേഹം ജനിച്ചത്. ഗൊരഖ്പൂരിലെ ഗവൺമെന്റ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സുബ്രത റോയ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. സഹാറ ഫിനാൻസ് ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഗോരഖ്പൂരിൽ ബിസിനസ് ആരംഭിച്ചിരുന്നു.

സുബ്രത റോയ്
'എനിക്കൊരു വീട് തരുമോ?' തൊണ്ടയിടറി ശരവണന്‍ ചോദിക്കുന്നു

1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തു. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി. പിന്നാലെ അത് ഇന്ത്യയിലെ സുപ്രധാന കമ്പനികളിൽ ഒന്നായി മാറി. 1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തതോടെയാണ് രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ വിശേഷിപ്പിച്ചിരുന്നു.

രാഷ്ട്രീയ ബന്ധങ്ങൾക്കും ബിസിനസ്, സാമ്പത്തിക രംഗത്തെ നിരവധി വിവാദങ്ങൾക്കും പേര് കേട്ടയാളായിരുന്നു സബ്രത് റോയ്.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിന് സുബ്രത റോയിയെ തടങ്കലിൽ വയ്ക്കാൻ 2014-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന് തിഹാർ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) രജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിലായിരുന്നു ഇത്. ഈ കേസിൽ 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നല്കാൻ സുപ്രീം കോടതി വിധിച്ചിരുന്നു.

സുബ്രത റോയ്
'മുല്ലപ്പൂ വിപ്ലവം 2.0' ഭയന്ന് അറബ് ഭരണകൂടങ്ങള്‍; പലസ്തീനികളോട് മുഖം തിരിക്കുമ്പോള്‍

“അദ്ദേഹത്തിന്റെ നഷ്ടം മുഴുവൻ സഹാറ ഇന്ത്യ പരിവാറിനെയും ആഴത്തിൽ വേദനിപ്പിക്കും. സുബ്രത റോയ് ഒരു വഴികാട്ടിയും ഉപദേശകനും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു, ”കമ്പനി പ്രസ്താവനയിൽ പറയുന്നു. സുബ്രത റോയിയുടെ വിയോഗത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in