ഉത്തർപ്രദേശിൽ ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു; രണ്ടു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു; രണ്ടു പേർ അറസ്റ്റിൽ

മദ്യലഹരിയിൽ വാക്കേറ്റമുണ്ടാകുകയും മൂത്രമൊഴിക്കുകയുമായിരുന്നു
Updated on
1 min read

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെ ഉത്തർ പ്രദേശിലും സമാന സംഭവം. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജുഗൈൽ പ്രദേശത്താണ് ദളിത് യുവാവിന്റെ ചെവിയിൽ സുഹൃത്ത് മൂത്രമൊഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുപേരെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു; രണ്ടു പേർ അറസ്റ്റിൽ
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി

ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് മദ്യപിക്കുന്നതിനിടയിൽ വഴക്കുണ്ടായതായി പോലീസ് പറയുന്നു. ഇതോടെ ജവഹർ പട്ടേൽ എന്നയാൾ ഗുലാബ് ഗോൾ എന്ന യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുന്നതിന് മുൻപായി ജവഹർ പട്ടേൽ ഗുലാബ് ഗോളിനെ ആക്രമിച്ചിരുന്നു.

ഉത്തർപ്രദേശിൽ ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു; രണ്ടു പേർ അറസ്റ്റിൽ
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്

മദ്യലഹരിയിലായതിനാൽ തനിക്ക് നേരെ നടക്കുന്ന അതിക്രമം ഗുലാബ് ഗോളിന് മനസിലായിരുന്നില്ല. സംഭവത്തിന്റെ വീഡിയോ മറ്റാരോ പകർത്തുകയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുലാബ് ഗോൾ പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ജവഹർ പട്ടേലിനെയും കൂട്ടാളിയെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തെ മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിദ്ധി ജില്ലയിലെ ബിജെപി എംഎല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായി ആയ പര്‍വേഷ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. 36 കാരനായ ദസ്മത് രാവത്തിന് നേരെയാണ് ശുക്ല അതിക്രമം നടത്തിയത്.

ഉത്തർപ്രദേശിൽ ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു; രണ്ടു പേർ അറസ്റ്റിൽ
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

സംഭവം വിവാദമായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആദിവാസി യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ചിരുന്നു. ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ശിവരാജ് സിങ് ചൗഹാൻ യുവാവിന്റെ കാൽ കഴുകിയത്. പിന്നാലെ ദേശീയ സുരക്ഷ നിയമം, എസ്‌സി/എസ്ടി നിയമം, ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ ചുമത്തി പര്‍വേഷ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

logo
The Fourth
www.thefourthnews.in