പേരും ചിഹ്നവും വേണം;  ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ 
ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

പേരും ചിഹ്നവും വേണം; ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

നിലവിലുള്ള കേസുകള്‍ക്കൊപ്പം ഇതും പരിഗണിക്കണെമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ ഹര്‍ജി അവതരിപ്പിച്ചത്

ശിവസേനയെന്ന പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം അടുത്ത ദിവസം പരിഗണിക്കും. നിലവിലുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണെമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ ഹര്‍ജി അവതരിപ്പിച്ചത്. ഹര്‍ജിയില്‍ അടുത്ത ദിവസം നടപടികള്‍ സ്വീകരിക്കുമെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.

പേരും ചിഹ്നവും വേണം;  ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ 
ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതിയില്‍
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

ഏക്നാഥ് ഷിന്‍ഡെയ്ക്കനുകൂലമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെയായിരുന്നു ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. മാസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതല്‍ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ ലോക്നാഥ് ഷിന്‍ഡെ പക്ഷത്തിനെന്നായിരുന്നു കമ്മീഷന്‍ വിലയിരുത്തിയത്. ആകെയുള്ള 55 ശിവസേന എംഎല്‍എമാരില്‍ 40 പേരുടെയും പിന്തുണ ഷിന്‍ഡെയ്ക്കാണ്. 18 ല്‍ 13 എംപിമാരും ഷിന്‍ഡെ പക്ഷത്തിനൊപ്പമാണ്. എംഎല്‍എമാര്‍ക്ക് കിട്ടിയ വോട്ട് വിഹിതത്തിന്റെ കണക്കിലും ഉദ്ധവ് താക്കറെ പിന്നിലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതേസമയം കമ്മീഷന്‍ തീരുമാനം സത്യത്തിന്റെ വിജയമെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

പേരും ചിഹ്നവും വേണം;  ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ 
ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതിയില്‍
ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നാണ് നിലപാടെന്നുമായിരുന്നു ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കമ്മീഷന്റെ നീക്കമെന്നും തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നതെന്നും ഉദ്ധവ് കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കൊപ്പം മുംബൈയും കൈയിലൊതുക്കാനാണ് ബിജെപി നീക്കമെന്നും ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍.

പേരും ചിഹ്നവും വേണം;  ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ 
ഉദ്ധവ് പക്ഷം സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതിയില്‍
ഷിൻഡെ വിഭാഗത്തിന് പാർട്ടി ചിഹ്നവും പേരും അവകാശപ്പെടാനാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെ നിലപാടറിയിച്ച് ഉദ്ധവ് പക്ഷം

ഉദ്ധവ് പക്ഷം ഇന്ന് മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് സുപ്രധാന യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് പിന്നാലെ ഭാവി നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളാവും നടക്കുകയെന്നാണ് വ്യക്തമാവുന്നത്. ഉച്ചയ്ക്ക് 12.30ന് ചേരുന്ന യോഗത്തില്‍ ഉദ്ധവ് പക്ഷത്തുള്ള എല്ലാ എംഎല്‍എ മാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വ്യക്തമാവുന്നത്.

logo
The Fourth
www.thefourthnews.in