മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?

2022ൽ 7,70,000 ഇന്ത്യൻ വിദ്യാർഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോയത്

മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും ജോലി സാധ്യതകളും തേടിയാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ തുടർ വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോഡ് വർധനയാണുണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022ൽ മാത്രം 7,70,000 ഇന്ത്യൻ വിദ്യാർഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തിലെ പുതിയ സാഹചര്യങ്ങള്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പഠനം പൂർത്തിയായ ശേഷം വിദേശത്തും ജോലി കിട്ടാത്ത സാഹചര്യമാണുള്ളതെങ്കിൽ എന്ത് ചെയ്യും?

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?
ഈ വർഷം രാജ്യംവിടാൻ ഒരുങ്ങുന്നത് 6500 കോടീശ്വരന്മാർ; കാരണമിതാണ് !

പഠനാവസരമുണ്ട്, ജോലിയോ?

സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ബിരുദധാരികളായ വിദേശ വിദ്യാർഥികൾക്ക് എൻട്രി ലെവൽ തൊഴിലവസരങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിനൊരു പ്രധാന കാരണമായി വിദ്യാർഥികളും വിദ്യാഭ്യാസ കൺസൾട്ടന്റുമാരും ചൂണ്ടിക്കാണിക്കുന്നത്. കോവിഡിനെ തുടർന്ന് പല കമ്പനികളിലും കൂട്ടപിരിച്ചുവിടൽ നടക്കുന്ന സാഹചര്യമായതിനാല്‍ ജോലി കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരിക്കുകയാണ്.

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?
വരുമാനത്തില്‍ വര്‍ധന 120 ശതമാനം; ഇന്ത്യക്കാരെ വിദേശ രാജ്യങ്ങള്‍ സ്വാധീനിക്കുന്നു

യു‌എസ്, സിങ്കപ്പൂർ, യുകെ, അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലെ മുൻനിര കോളേജുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അവസ്ഥയും ഇത് തന്നെ. തിരികെ നാട്ടിലേക്ക് മടങ്ങാനോ, ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനോ ഉള്ള ആലോചനയിലാണ് പലരും. നൂറോളം അപേക്ഷകൾ അയച്ചാൽ അതിൽ ചുരുക്കം ചിലതിന് മാത്രമാണ് അഭിമുഖത്തിനുള്ള അവസരമെങ്കിലും ലഭിക്കുക. എൻട്രി ലെവൽ സ്ഥാനങ്ങളിലേക്ക് പ്രദേശവാസികൾക്ക് മുൻഗണനയുള്ളതായും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു. വിദേശത്തേക്ക് പോകാൻ വേണ്ടി വായ്പയെടുത്ത തുക പോലും തിരിച്ചടയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?
ഇന്ത്യയിലെ സമ്പന്നര്‍ക്ക് താത്പര്യം പാശ്ചാത്യ രാജ്യങ്ങളോട്; കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

അമേരിക്കയിൽ അടുത്ത വർഷത്തെ വേനലവധിയിലേക്കുള്ള ഇന്റേൺഷിപ്പുകൾ പോലും ലഭിക്കാൻ പ്രയാസമാണെന്ന് അവിടെ പഠിക്കുന്ന വിദ്യാർഥികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നത്. അമേരിക്കൻ നിവാസികൾക്ക് മുൻഗണന നൽകുന്നതിനാലാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കാത്തതെന്നും അവർ വ്യക്തമാക്കുന്നു. സിങ്കപ്പൂരിലെയും അവസ്ഥ ഇത് തന്നെ. യൂറോപ്പിൽ ജോലി നോക്കുന്നവർക്ക് അവിടുത്തെ പ്രാദേശിക ഭാഷയറിയാതെ ജോലി ലഭിക്കില്ല എന്നുള്ളതാണ് മറ്റൊരു വെല്ലുവിളി.

മികച്ച പഠനവും ജോലിയും; വിദേശത്തും പ്രതീക്ഷ അസ്തമിക്കുന്നുവോ?
യൂറോപ്പിലെത്താന്‍ ലക്ഷ്യമിടുന്നവരേറെ; കുടിയേറാന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

യുക്രെയ്ൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ഉയർന്ന ജീവിത ചെലവ് എന്നിവ തൊഴിലില്ലായ്മയിലേക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങളാണ്. വിസ പ്രോസസ്സിങ്ങിന്റെ അധിക ബുദ്ധിമുട്ടുകൾ കാരണം വിദേശ വിദ്യാർഥികളെ ജോലിക്ക് നിയമിക്കാനും കമ്പനികൾ വിമുഖത കാണിക്കുന്നു. എന്നാൽ വിദേശത്തെ ഉയർന്ന സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും നിരവധി അവസരങ്ങളുണ്ട്, ശമ്പളം കുറവാണെന്ന് മാത്രം. ഇത്ര പണം മുടക്കി പുറത്ത് പോയി പഠനം പൂർത്തിയാക്കിയത് നാട്ടിൽ വന്ന് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാനാണോ എന്ന ആശങ്കയിലാണ് പല വിദ്യാർഥികളും.

logo
The Fourth
www.thefourthnews.in