'ലക്ഷ്യം കൈവരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ല'; നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി, നിയമവിരുദ്ധമെന്ന് ജ. നാഗരത്‌ന

'ലക്ഷ്യം കൈവരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ല'; നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി, നിയമവിരുദ്ധമെന്ന് ജ. നാഗരത്‌ന

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയസര്‍ക്കാര്‍ തീരുമാനം ശരിവെച്ചു കൊണ്ടായിരുന്നു ഭരണഘടനാ ബെഞ്ചിലെ നാല് അംഗങ്ങള്‍ വിധി പറഞ്ഞത്. ജസ്റ്റിസ് ബി വി നാഗരത്‌ന ഭൂരിപക്ഷ വിധിയോട് വിയോജിച്ചു

നോട്ട് നിരോധനം പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചോ എന്നത് പ്രസക്തമല്ലെന്ന് സുപ്രീം ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു കൊണ്ടായിരുന്നു ജ. ബി ആര്‍ ഗവായ് ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ചിലെ നാല് അംഗങ്ങള്‍ വിധി പറഞ്ഞത്. അതേസമയം ഭൂരിപക്ഷ ബെഞ്ചിന്റെ നിരീക്ഷണങ്ങളോട് ജസ്റ്റിസ് നാഗര്തന പൂർണമായും വിയോജിച്ചു.

'ലക്ഷ്യം കൈവരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ല'; നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി, നിയമവിരുദ്ധമെന്ന് ജ. നാഗരത്‌ന
നോട്ട് നിരോധനം: 'പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു'; ഭിന്നവിധിയില്‍ ജ. നാഗരത്ന

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. നോട്ട് നിരോധനം നടപ്പിലാക്കിയത് ആര്‍ബിഐയുടെ നിയമങ്ങള്‍ക്ക് അനുസൃതമായാണോയെന്നും ജീവനോപാധിക്കും തുല്യതയ്ക്കുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നോ എന്നീ ചോദ്യങ്ങളില്‍ ഊന്നിയായിരുന്നു കോടതിയുടെ വിധി. കൂടാതെ കേന്ദ്ര സര്‍ക്കാരിന് ധന, സാമ്പത്തിക നയങ്ങളില്‍ ഇടപെടാനുള്ള പരിധിയും കോടതി പരിശോധിച്ചു.

'ലക്ഷ്യം കൈവരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ല'; നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി, നിയമവിരുദ്ധമെന്ന് ജ. നാഗരത്‌ന
നോട്ട് നിരോധനം: ഭൂരിപക്ഷ വിധി കേന്ദ്രത്തിന് അനുകൂലം, വിയോജിച്ച് ജ. നാഗരത്ന

നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കൊണ്ട് മാത്രം എതിര്‍ക്കാനാവില്ലെന്നായിരുന്നു ഭൂരിപക്ഷ വിധിയിലെ പ്രധാന നിരീക്ഷണം. നടപടി ഉദ്ദേശിച്ച ഫലം ചെയ്തോ എന്നത് പ്രസക്തമല്ല. ആര്‍ബിഐ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നോട്ട് അസാധുവാക്കാന്‍ അധികാരമുണ്ട്. നടപടിക്രമങ്ങളുടെ പേരില്‍ മാത്രം നോട്ട് പിന്‍വലിച്ച പ്രഖ്യാപനം റദ്ദാക്കാനാവില്ലെന്നും ജ. ബി ആര്‍ ഗവായ് വായിച്ച ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നു.

നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം. റിസര്‍വ് ബാങ്കിന്റെ ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്ന പ്രസ്താവിച്ചു.

അതേസമയം, നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം. റിസര്‍വ് ബാങ്ക് ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്ന പ്രസ്താവിച്ചു. നോട്ട് നിരോധനം നടപ്പിലാക്കുകയാണെങ്കില്‍ അത് സംബന്ധിച്ച തീരുമാനം ഉണ്ടാകേണ്ടത് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്നാണ്. എക്സിക്യൂട്ടീവ് പുറത്തിറക്കുന്ന ഒരു വിജ്ഞാപനത്തിലൂടെ മാത്രം കേന്ദ്ര സര്‍ക്കാരിനെ നോട്ട് നിരോധനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

സെക്ഷന്‍ 26(2) പ്രകാരം നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം ഉണ്ടാകേണ്ടത് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്നാണ്. കേന്ദ്ര സര്‍ക്കാരിന് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കണമെങ്കില്‍ അത് നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ. ഇത്രയും നിര്‍ണായകമായ തീരുമാനത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ കേന്ദ്രമായ പാര്‍ലമെന്റിനെ മാറ്റി നിര്‍ത്താനാകില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാട്ടി. ആര്‍ബിഐ സമര്‍പ്പിച്ച രേഖകളില്‍, 'കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം' എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ആര്‍ബിഐയുടെ സ്വതന്ത്രമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്ല നടപടി ഉണ്ടായിരിക്കുന്നത് എന്നത് ഇത് തെളിയിക്കുന്നത്. കൂടാതെ നിരോധന നടപടികള്‍ നടന്നിരിക്കുന്നത് 24 മണിക്കൂറിനുള്ളിലാണെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാണ്. അതിന് ശേഷമാണ് ആര്‍ബിഐയുടെ അഭിപ്രായം തേടിയത്. അതുകൊണ്ട് തന്നെ ആര്‍ബിഐ ചട്ടപ്രകാരമല്ല നടപടി. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ തീരുമാനം റദ്ദാക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിരോധിച്ച നോട്ടുകളുടെ 98 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി. നിരോധന നടപടി ഫലപ്രദമല്ല എന്നാണ് ഇത് തെളിയിക്കുന്നത്. നിരോധനം നിയമപരമല്ല എന്ന തീരുമാനം കൃത്യമായ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in