ശിവസേന തർക്കം;പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് തന്നെ,തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

ശിവസേന തർക്കം;പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് തന്നെ,തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

പാര്‍ട്ടി പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ചോദ്യം ചെയ്തായിരുന്നു ഉദ്ധവ് താക്കറെയുടെ ഹര്‍ജി

ശിവസേനയുടെ പേരും, 'അമ്പും വില്ലും' എന്ന ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കമ്മീഷന്‍ തീരുമാനം ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ കമ്മീഷന്‍ തീരുമാനം സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെ പക്ഷത്തിന് സുപ്രീംകോടതി നോട്ടിസ് അയച്ചു.

ശിവസേന തർക്കം;പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് തന്നെ,തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി
ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ശിവസേനയുെട ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. ഓഫീസും ബാങ്ക് അക്കൗണ്ടുകളും ഏറ്റെടുക്കുന്നത് തടയണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യവും കോടതി തള്ളി. ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്ന പേരും 'കത്തുന്ന പന്തം' ചിഹ്നവും ഉപയോഗിക്കാനും കോടതി അനുമതി നല്‍കി. മാസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാര്‍ട്ടി പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതല്‍ എംഎല്‍എമാരുടെയും എംപി മാരുടെയും പിന്തുണ ലോക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനാണ് എന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍.

ശിവസേന തർക്കം;പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് തന്നെ,തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് താക്കറെ ജനാധിപത്യത്തിന് അപകടകരമായ തീരുമാനമാണ് ഇതെന്നും കുറ്റപ്പെടുത്തി. പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി ഉദ്ധവ് താക്കറെ രംഗത്ത് എത്തിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ആവശ്യം.

logo
The Fourth
www.thefourthnews.in