പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി  അന്തരിച്ചു; 
അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

അദ്ദേഹത്തിൻ്റെ ആകസ്മികമായ വിയോഗവാർത്ത തമിഴ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്

പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വട ചെന്നൈ, വേട്ടയാട് വിളയാട്, മായാവൻ, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. 48 വയസായിരുന്നു.

പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി  അന്തരിച്ചു; 
അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
വംശീതയെ ചെറുത്തു; സഹനടനുള്ള ഓസ്കാർ നേടിയ ആദ്യ കറുത്ത വംശജൻ ലൂയിസ് ഗോസ്സെറ്റ് അന്തരിച്ചു

അദ്ദേഹത്തിൻ്റെ ആകസ്മികമായ വിയോഗവാർത്ത തമിഴ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ശവസംസ്കാര ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം പുരസൈവാക്കിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.

തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ഡാനിയേൽ ബാലാജി അഭിനയിച്ചിട്ടുണ്ട്. 1975 ലാണ് ജനനം. ചെന്നൈയിലെ തരമണി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം ഡയറക്ഷൻ കോഴ്‌സ് പഠിച്ചു. കമൽ ഹാസന്റെ പൂർത്തിയാകാത്ത ചിത്രം 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജി അഭിനയജീവിതം ആരംഭിച്ചത്. തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ 'ചിത്തി'യിലാണ് ഡാനിയേൽ ബാലാജി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഡാനിയേൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി  അന്തരിച്ചു; 
അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
'ആടുജീവിതം' വ്യാജ പതിപ്പിനെതിരെ പരാതിയുമായി ബ്ലെസി; ഒരാള്‍ കസ്റ്റഡിയില്‍

അതിന് ശേഷമാണ് പേര് ഡാനിയൽ ബാലാജി എന്നാക്കി മാറ്റിയത്. ആദ്യ സീരിയലിലെ കഥാപാത്രത്തിന് അദ്ദേഹത്തോടുള്ള സാമ്യം കാരണം ടെലിവിഷൻ സീരിയൽ സംവിധായകൻ സുന്ദർ കെ. വിജയൻ ആണ് ഡാനിയേൽ പേരിനൊപ്പം ചേർക്കാൻ നിർദേശിച്ചത്.

2002-ൽ റിലീസ് ചെയ്ത തമിഴ് റൊമാന്റിക് ഡ്രാമ 'ഏപ്രിൽ മാസത്തിൽ' ആണ് ആദ്യത്തെ ചിത്രം. ആദ്യ പ്രധാന വേഷം ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത സൂര്യയുടെ 'കാക്ക കാക്ക' എന്ന ഹിറ്റ്ചിത്രത്തിലാണ്. പിന്നീട് കമൽഹാസൻ്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം വേട്ടയാട് വിളയാടിൽ പ്രതിനായകനായി എത്തി. ഗൗതം മേനോനായിരുന്നു ഇതിന്റെയും സംവിധാനം. ഈ രണ്ട് കഥാപാത്രങ്ങളും വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. വിഷൻ ജീവ സ്റ്റുഡിയോസ് നിർമ്മിച്ച മുതിരൈയിൽ ആണ് നായകനായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'അറിയവൻ' ആണ് അവസാന ചിത്രം.

പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി  അന്തരിച്ചു; 
അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
'ഒരു കാർത്തിക് സുബ്ബരാജ് പടം'; ആരാധകരെ ഞെട്ടിച്ച് 'സൂര്യ 44' അനൗണ്‍സ്‌മെന്റ്

മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ബാലാജി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിൽ വില്ലനായി വേഷം ഇട്ടിരുന്നു. 2013 ൽ പുറത്തിറങ്ങിയ പൈസ പൈസയാണ് അവസാന മലയാള ചിത്രം.

logo
The Fourth
www.thefourthnews.in