പാര്‍ട്ടി പേരും ചിഹ്നവും സ്വന്തമാക്കാന്‍ മറിഞ്ഞത് 2000 കോടി; ഷിൻഡെ പക്ഷത്തിനെതിരെ ആരോപണവുമായി സഞ്ജയ് റാവുത്ത്

പാര്‍ട്ടി പേരും ചിഹ്നവും സ്വന്തമാക്കാന്‍ മറിഞ്ഞത് 2000 കോടി; ഷിൻഡെ പക്ഷത്തിനെതിരെ ആരോപണവുമായി സഞ്ജയ് റാവുത്ത്

സഞ്ജയ് റാവുത്ത് കണക്കെഴുത്തുകാരനാണോ എന്ന് ഷിന്‍ഡെ പക്ഷം

പാര്‍ട്ടി പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടാണെന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ശിവസേന എന്ന പേരും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്തിന് പിന്നാലെയാണ് സഞ്ജയ് റാവുത്തിന്റെ ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ടാഗ് ചെയ്താണ് ട്വിറ്ററില്‍ റാവുത്ത് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും താമസിയാതെ പല കാര്യങ്ങളും വെളിപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പാര്‍ട്ടി പേരും ചിഹ്നവും സ്വന്തമാക്കാന്‍ മറിഞ്ഞത് 2000 കോടി; ഷിൻഡെ പക്ഷത്തിനെതിരെ ആരോപണവുമായി സഞ്ജയ് റാവുത്ത്
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

''ഓരോ എംഎല്‍എമാര്‍ക്കും 50 കോടിയും എംപിയെ വാങ്ങാന്‍ 100 കോടിയും ഷിന്‍ഡെ പക്ഷം മറിച്ചു. കൗണ്‍സിലര്‍മാരെയും ശാഖാപ്രമുഖരെയും സ്വന്തമാക്കിയത് ഓരോ കോടി വീതം നല്‍കിയാണ്. പാര്‍ട്ടി ചിഹ്നവും പേരും സ്വന്തമാക്കാന്‍ എത്ര ചെലവാക്കിയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. എന്റെ അറിവനുസരിച്ച് അത് 2000 കോടി രൂപ വരും''- സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ആരോപണങ്ങള്‍ തള്ളി ഷിന്‍ഡെ പക്ഷം രംഗത്തെത്തി. സഞ്ജയ് റാവുത്ത് കണക്കെഴുത്തുകാരനാണോ എന്നാണ് ഷിന്‍ഡെ വിഭാഗം ഉയര്‍ത്തുന്ന ചോദ്യം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 55 ശിവസേനാ എംഎല്‍എമാരില്‍ ഷിന്‍ഡെക്ക് ഒപ്പമുള്ളവര്‍ക്ക് 76 ശതമാനം വോട്ട് ലഭിച്ചെന്നും ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ളവര്‍ക്ക് 23.5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ ശിവസേനയുടെ ഭരണഘടന ഭേദഗതി ചെയ്‌തെങ്കിലും അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പാര്‍ട്ടി പേരും ചിഹ്നവും സ്വന്തമാക്കാന്‍ മറിഞ്ഞത് 2000 കോടി; ഷിൻഡെ പക്ഷത്തിനെതിരെ ആരോപണവുമായി സഞ്ജയ് റാവുത്ത്
ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് ബിജെപിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാത്തതുമായി ബന്ധപ്പെട്ട വിയോജിപ്പുകളായിരുന്നു കാരണം. പിന്നാലെ ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി. ഇതിനിടെ 2022 ജൂണിലാണ് ഏക്‌നാഥ് ഷിന്‍ഡെ ശിവസേന പിളര്‍ത്തിയത്. ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. 

logo
The Fourth
www.thefourthnews.in