ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന

ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന

ലഹരി-ഭീകരവാദ സംഘങ്ങളെ കേന്ദ്രീകരിച്ച് എൻഐഎ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എൻഐഎ വൃത്തങ്ങള്‍

ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡുമായി എൻഐഎ. ആറ് സംസ്ഥാനങ്ങളിലായി 122 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. ലഹരി-ഭീകരവാദ സംഘങ്ങളെ കേന്ദ്രീകരിച്ച് എൻഐഎ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എൻഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന
യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പോലീസ് വെടിവച്ചു കൊന്നു

പാക്കിസ്താൻ, കാനഡ എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങള്‍ മയക്കുമരുന്ന് കടത്തുകാർ, തീവ്രവാദ ഗ്രൂപ്പുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് അന്വേഷണമെന്നാണ് വിവരം. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്ഡില്‍ ആറ് സംസ്ഥാനങ്ങളിലുമായി നിരവധി വീടുകളിലും പരിശോധന നടത്തി.

പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഗുണ്ടാസംഘങ്ങൾക്കും അവരുടെ ക്രിമിനൽ, ബിസിനസ്സ് കൂട്ടാളികൾക്കും എതിരായ നടപടിയുടെ ഭാഗമാണ് തിരച്ചിലെന്ന് എൻഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന
തിഹാര്‍ ജയിലില്‍ കൊലപാതകം; ഗുണ്ടാ തലവനെ ആക്രമിച്ചത് എതിര്‍ സംഘാംഗങ്ങള്‍

ഭീകര ശൃംഖലകളെ തകർക്കുന്നതിനൊപ്പം അവയുടെ സാമ്പത്തിക സ്രോതസും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നവരെക്കുറിച്ചും അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഗുണ്ടാസംഘങ്ങളുമായി സമ്പർക്കം പുലർത്തുന്നെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ കഴിഞ്ഞ ഫെബ്രുവരിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഡ്രൈവറും 10 പോലീസുകാരും കൊല്ലപ്പെട്ടു

മൂന്ന് കേസുകളിലായി രണ്ട് കുറ്റപത്രങ്ങളാണ് എൻഐഎ ഇതിനോടകം സമർപ്പിച്ചത്. 'ഉത്തരേന്ത്യയിൽ സജീവമായ നിരവധി ക്രിമിനൽ സംഘങ്ങൾ ഇപ്പോൾ ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകൾ, 1990 കളിലെ മുംബൈ അധോലോകത്തിന്റെ മാതൃകയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ അവരുടെ ശൃംഖലകൾ ഉപയോഗിച്ചിരുന്നു'. കുറ്റപത്രത്തില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 122 കേന്ദ്രങ്ങളില്‍ പരിശോധന
പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ

വിദേശത്തേക്ക് കടന്ന പിടികിട്ടാപുള്ളികളായ അർഷ് ദല, ഗൗരവ് പട്യാൽ എന്നിവർ ഇന്ത്യൻ ജയിലുകളിലും മറ്റ് രാജ്യങ്ങളിലും തടവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂലികളുമായി ചേ‍ർന്ന് കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, ഭീകരപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പദ്ധതിയിടുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണച്ചതിന് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാവ് ലഖ്ബീർ സിങ് എന്ന ലാൻഡ, പാകിസ്താൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തലവൻ ഹർവിന്ദർ സിങ് റിൻഡ, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) സ്ഥാപകൻ യുഎസ് ആസ്ഥാനമായുള്ള ഗുർപത്വന്ത് സിങ് പന്നു എന്നിവർക്കെതിരെയാണ് 2022 ഓഗസ്റ്റിൽ എൻഐഎ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഗുണ്ടാസംഘാംഗങ്ങളായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, വിക്രം ബ്രാർ എന്നിവർക്കും ഇവരുടെ എതിരാളികളായ ദേവീന്ദർ ബംബിഹ, കൗശൽ ചൗധരി, നീരജ് ബവാന, തില്ലു താജ്പുരിയ, ദിൽപ്രീത്, ബുധ എന്നിവർക്കെതിരെയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in