സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്

സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്

6,500 കോടി രൂപയ്ക്ക് മുകളിലാണ് രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് ഗോ ഫസ്റ്റ് വായ്പയെടുത്തിരിക്കുന്നത്. കമ്പനിയുടെ മൊത്തം കടം 11,463 കോടി രൂപയാണ്

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനസർവീസുകൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്. റദ്ദാക്കിയ സർവീസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് എത്രയും പെട്ടെന്ന് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.

'സർവീസ് സംബന്ധമായ കാരണങ്ങളാൽ ഗോ ഫസ്റ്റ് ഫ്ലൈറ്റുകള്‍ റദ്ദാക്കുന്നു' എന്ന് എയർലൈൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. മെയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചതായി എയര്‍ലൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

സാധ്യമായ എല്ലാ സഹായവും നൽകാൻ എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി ട്വീറ്റിൽ വ്യക്തമാക്കുന്നു. "2023 മെയ് 12 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കി. ഉപഭോക്താക്കൾക്ക് അസൗകര്യം നേരിട്ടതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കാൻ അഭ്യർഥിക്കുന്നു. എന്തെങ്കിലും സംശയങ്ങൾക്കും ആശങ്കകൾക്കും, ദയവായി ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല." ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. 6,500 കോടി രൂപയ്ക്ക് മുകളിലാണ് രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് ഗോ ഫസ്റ്റ് വായ്പയെടുത്തിരിക്കുന്നത്. കമ്പനിയുടെ മൊത്തം കടം 11,463 കോടി രൂപയാണ്.

സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്
വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി ഗോ ഫസ്റ്റ്; ടിക്കറ്റ് തുക തിരികെ നല്‍കാൻ ഡിജിസിഎ നിര്‍ദേശം

വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇടക്കാല മോറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് അനുസരിച്ച് അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഗോ ഫസ്റ്റിനെ അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്
55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്നു; ഗോ ഫസ്റ്റ് എയര്‍ലൈനിനോട് വിശദീകരണം തേടി ഡിജിസിഎ

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ രാജ്യവ്യാപകമായി സർവീസുകൾ കമ്പനി റദ്ദാക്കിയിരുന്നു. പിന്നാലെ ഇത് മെയ് 9 വരെയാക്കി നീട്ടി. അന്ന് റദ്ദാക്കിയ സർവീസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനിക്ക് നിർദേശം നൽകിയിരുന്നു.

ചട്ടങ്ങള്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഡിജിസിഎ ഡയറക്ടർ വിക്രം ദേവ് ദത്ത് നിര്‍ദേശം നല്‍കിയിരുന്നു. യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ ഒരുക്കേണ്ടത് ഗോ ഫസ്റ്റിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധിയിൽ ചിറകറ്റ് ഗോ ഫസ്റ്റ്; രണ്ട് ദിവസത്തെ സർവീസുകൾ റദ്ദാക്കി

അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിയറ്റ്‌നയില്‍ നിന്ന് എൻജിന്‍ ലഭിക്കാത്തതാണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള പ്രധാനകാരണമെന്നാണ് കമ്പനി പറയുന്നത്. തുടര്‍ച്ചയായി പണം തിരിച്ചടവ് മുടങ്ങുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടിശിക തീര്‍ക്കുന്നതില്‍ ഗോ ഫസ്റ്റ് വീഴ്ച വരുത്തിയെന്ന് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി പറഞ്ഞിരുന്നു. പ്രതിദിനം 180 മുതല്‍ 185 വരെ സര്‍വീസുകള്‍ ഗോ ഫസ്റ്റിനുണ്ട്.

logo
The Fourth
www.thefourthnews.in