ബഹുഭാര്യത്വ നിരോധനം, തുല്യവിവാഹ പ്രായം, തുല്യ അനന്തരാവകാശം; അറിയാം ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍കോഡ് കരട്‌

ബഹുഭാര്യത്വ നിരോധനം, തുല്യവിവാഹ പ്രായം, തുല്യ അനന്തരാവകാശം; അറിയാം ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍കോഡ് കരട്‌

സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച കരട് രേഖയിൽ ചർച്ച നടത്താൻ ശനിയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗം നടക്കും

ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. നിർണായക നീക്കവുമായാണ് യുസിസി കരട് തയാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കരട് രേഖ സമർപ്പിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 5 മുതല്‍ 8 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് നീക്കം.

സമിതി സമർപ്പിച്ച കരട് രേഖയിൽ ചർച്ച നടത്താൻ ശനിയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗം നടക്കും. യുസിസിയിൽ നിയമനിർമ്മാണം നടത്തുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്. കരട് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ യോഗത്തിൽ തന്നെ യുസിസിയുടെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ തൻ്റെ മന്ത്രിസഭ തീരുമാനിച്ചതായാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

ബഹുഭാര്യത്വ നിരോധനം, തുല്യവിവാഹ പ്രായം, തുല്യ അനന്തരാവകാശം; അറിയാം ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍കോഡ് കരട്‌
ഏകീകൃത സിവില്‍ കോഡ് പാസാക്കും; ഏകദിന നിയമസഭാ സമ്മേളനം വിളിച്ച് ഉത്തരാഖണ്ഡ്

നിലവില്‍ ഗോവയാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡുളള ഏക സംസ്ഥാനം. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കുന്നതോടെ പോർച്ചുഗീസ് ഭരണകാലം മുതൽ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം ഇത് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

യുസിസിയുടെ പരിധിയിൽ നിന്ന് ആദിവാസി സമൂഹങ്ങളെ ഒഴിവാക്കണമെന്ന് സമിതിയുടെ റിപ്പോർട്ട് ശിപാർശ നടത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൗൻസാരി, ഭോട്ടിയ, തരൂസ്, റജിസ്, ബുക്‌സാസ് എന്നിവരുൾപ്പടെ 2.9 ശതമാനം ഗോത്രവർഗ്ഗക്കാരാണ് ഉത്തരാഖണ്ഡിലുള്ളത്.

മുസ്ലീം വ്യക്തിനിയമമനുസരിച്ച് വിവാഹത്തെയും വിവാഹമോചനത്തെയും നിയന്ത്രിക്കുന്ന ഹലാല, ഇദ്ദത്ത്, മുത്തലാഖ് എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളായി രേഖപ്പെടുത്തും ബഹുഭാര്യത്വത്തിന്റെ നിരോധനം, സ്ത്രീ സമത്വത്തിന് മുൻഗണന നൽകുക, തുല്യ അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിലെ പ്രധാന വശങ്ങൾ. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനും സമിതി നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. എല്ലാ മതങ്ങളിലും വിവാഹത്തിനുള്ള നിയമപരമായ പ്രായം ഏകീകൃതമാക്കാനും കരട് രേഖ നിർദേശിക്കുന്നതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ബഹുഭാര്യത്വ നിരോധനം, തുല്യവിവാഹ പ്രായം, തുല്യ അനന്തരാവകാശം; അറിയാം ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍കോഡ് കരട്‌
ഹിമന്തയും മിലിന്ദും കോൺഗ്രസ് വിടുന്നതായിരുന്നു എനിക്കും താല്പര്യം, മമതയുമായി സഖ്യം പിരിഞ്ഞിട്ടില്ല : രാഹുൽ ഗാന്ധി

ഇതിനുമുൻപ് ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച നിയമ കമ്മീഷന്റെ രേഖയിൽ സ്വവര്‍ഗ വിവാഹം ഉള്‍പ്പെടുത്തില്ലെന്ന സൂചനകളുണ്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിൽ സ്വവര്‍ഗ വിവാഹങ്ങള്‍ യുസിസിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു റിപ്പോർട്ട്. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യന്‍ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവില്‍ നിയമങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിര്‍ദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരമായിട്ടാണ് അവതരിപ്പിക്കുന്നത്.

യുസിസിയുടെ കരട് തയ്യാറാക്കുന്നതിനായി 2022 മെയിലാണ് സമിതി രൂപീകരിക്കുന്നത്. കരടിനായി 2.33 ലക്ഷം രേഖാമൂലമുള്ള നിർദ്ദേശങ്ങൾ ലഭിച്ചു അവയിൽ ഭൂരിഭാഗവും കത്തുകളിലൂടെയും രജിസ്റ്റർ ചെയ്ത പോസ്റ്റുകളിലൂടെയും ഇമെയിലുകളിലൂടെയും ഓൺലൈൻ പോർട്ടലിലൂടെയുമാണ് ലഭിച്ചത്. കൂടാതെ, 60ലധികം യോഗങ്ങൾ നടത്തുകയും കരട് തയ്യാറാക്കുന്ന വേളയിൽ 60,000ത്തോളം ആളുകളുമായി സംവദിക്കുകയും ചെയ്തു.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ സമിതിയിൽ സിക്കിം ഹൈക്കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിംഗ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

ബഹുഭാര്യത്വ നിരോധനം, തുല്യവിവാഹ പ്രായം, തുല്യ അനന്തരാവകാശം; അറിയാം ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍കോഡ് കരട്‌
പറയുന്നത്‌ 'മോദികാലം അമൃതകാലം', പക്ഷേ ആരോഗ്യമേഖലയ്ക്ക് പഞ്ഞകാലം; ബജറ്റ്‌പെട്ടി തുറന്നുപരിശോധിക്കുമ്പോള്‍

അതേസമയം, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംസ്ഥാന സർക്കാരിന് എളുപ്പമല്ലന്നാണ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി സമിതി സമർപ്പിച്ച കരടിനോട് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in