ഭാവി ത്രിശങ്കുവില്‍; മനസുതുറക്കാതെ വസുന്ധരയും ചൗഹാനും, മൗനം ഭജിച്ച് കേന്ദ്രനേതൃത്വം

ഭാവി ത്രിശങ്കുവില്‍; മനസുതുറക്കാതെ വസുന്ധരയും ചൗഹാനും, മൗനം ഭജിച്ച് കേന്ദ്രനേതൃത്വം

എൽ കെ അദ്വാനിക്കും അടൽ ബിഹാരി വാജ്പേയിയുടെയും അതേഭാവിയാകുമോ ഇവർക്കെന്ന ആശങ്കകളും സജീവമാണ്

ദിവസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സർക്കാരുകളെ നയിക്കാൻ ബിജെപി തിരഞ്ഞെടുത്തത് പുതുമുഖങ്ങളെ ആയിരുന്നു. ജാതിസമവാക്യങ്ങള്‍ മുൻ നിർത്തിയായിരുന്നു നീക്കം. എന്നാൽ മുതിർന്ന നേതാക്കളായ ശിവരാജ് സിങ് ചൗഹാനെയും വസുന്ധര രാജെയെയും എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യങ്ങളും പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. എൽ കെ അദ്വാനിക്കും അടൽ ബിഹാരി വാജ്പേയിയുടെയും അതേഭാവിയാകുമോ ഇവർക്കെന്ന ആശങ്കകളും സജീവമാണ്.

മധ്യപ്രദേശില്‍ 18 വർഷം മുഖ്യമന്ത്രിയായിരുന്ന ചൗഹാനും രാജസ്ഥാനില്‍ രണ്ടുതവണ ബിജെപി സര്‍ക്കാരിനെ നയിച്ച വസുന്ധര രാജെയെയ്ക്കും എന്താണ് കരുതിവച്ചിരിക്കുന്നത് എന്ന് ബിജെപി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സമയമായതിനാൽ ജനപിന്തുണയുള്ള ഇരുവരെയും ഒഴിവാക്കാൻ ബിജെപി മുതിരില്ല എന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിലോ കേന്ദ്ര നേതൃത്വത്തിലെ ഉന്നത പദവികളിലോ ഉള്ള റോളുകൾ അറുപത്തിനാലുകാരനായ ശിവരാജ് സിങ് ചൗഹാനും എഴുപതുകാരിയായ രാജെയ്ക്കും ലഭിക്കാനാണ് സാധ്യത.

ഭാവി ത്രിശങ്കുവില്‍; മനസുതുറക്കാതെ വസുന്ധരയും ചൗഹാനും, മൗനം ഭജിച്ച് കേന്ദ്രനേതൃത്വം
മൂന്നുദിനം, മൂന്ന് സര്‍പ്രൈസുകള്‍; ഹൃദയഭൂമിക്കപ്പുറം ലക്ഷ്യംവച്ച് ബിജെപി

നരേന്ദ്രമോദി-അമിത് ഷാ ടീം പാർട്ടിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിട്ടും, രാജസ്ഥാനിൽ രാജെ തന്നെയായിരുന്നു അവസാനവാക്ക്. നിയമസഭാംഗങ്ങൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കിടെ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയായിരുന്നു അതിനുപിന്നിൽ. അതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിൽ സീറ്റ് വച്ച് നീട്ടിയപ്പോഴും രാജെ രാജസ്ഥാനിൽ തന്നെ തുടർന്നത്.

സമാനമാണ് ചൗഹാന്റെ കാര്യം. ദീർഘകാലം മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം സംസ്ഥാനത്ത് വലിയ സ്വാധീനം ഉണ്ടാക്കിയെടുത്തിരുന്നു. 2018ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ ചാടിച്ച് ബിജെപി സർക്കാരുണ്ടാക്കാൻ സഹായിച്ചത് ശിവരാജ് സിങ് ചൗഹാന്റെ സ്വാധീനമായിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിരവധി ക്ഷേമപദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് തന്റെ ജനപ്രീതി നിലനിർത്താൻ സാധിച്ചുവെന്നതിന്റെ തെളിവായിരുന്നു ഇത്തവണത്തെ ബിജെപിയുടെ വൻ വിജയം.

ഭാവി ത്രിശങ്കുവില്‍; മനസുതുറക്കാതെ വസുന്ധരയും ചൗഹാനും, മൗനം ഭജിച്ച് കേന്ദ്രനേതൃത്വം
ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച; ഒരാള്‍ നടുത്തളത്തിലേക്ക് ചാടി; സഭ അടിയന്തരമായി നിര്‍ത്തിവച്ചു

എന്നാൽ ഇരുവരെയും വെട്ടിക്കൊണ്ടാണ് കേന്ദ്ര നേതൃത്വം രണ്ട് സംസ്ഥാനങ്ങളിലും തലമുറമാറ്റം കൊണ്ടുവന്നിരിക്കുന്നത്. പക്ഷെ ഇരുനേതാക്കളെയും പരിഗണിക്കാതെ ഒരുതരത്തിലും മുന്നോട്ട് പോകാൻ ബിജെപിക്ക് ആകില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. “ചൗഹാനും രാജെയ്ക്കും ഉത്തരവാദിത്വങ്ങൾ നൽകാതിരിക്കില്ല. ചുമതല എന്തായിരിക്കും? അവരത് സ്വീകരിക്കുമോ? എപ്പോൾ ലഭിക്കും? എന്നിവ മാത്രമാണ് ഇപ്പോൾ ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾ. ഞങ്ങളുടേത് കാര്യകർത്താക്കളെ ബഹുമാനിക്കുന്ന ഒരു സംഘടനയാണ്, നല്ല അനുയായികളുള്ള മുൻനിര നേതാക്കളെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്താൻ കഴിയില്ല” മുതിർന്ന നേതാവ് പറഞ്ഞു.

ഭാവി ത്രിശങ്കുവില്‍; മനസുതുറക്കാതെ വസുന്ധരയും ചൗഹാനും, മൗനം ഭജിച്ച് കേന്ദ്രനേതൃത്വം
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: സന്ദര്‍ശക പാസിനു വിലക്ക്, സര്‍വകക്ഷിയോഗം വിളിച്ച് സ്പീക്കര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിക്കളഞ്ഞ ചൗഹാൻ, തന്റെ പ്രവർത്തന മണ്ഡലം ഡൽഹിയിലേക്ക് മാറ്റുന്ന കാര്യം നിരസിച്ചിരുന്നു. "എനിക്കായി എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് എന്റെ ജോലിയല്ല. അതുകൊണ്ടാണ് ഡൽഹിയിൽ പോകില്ലെന്ന് പറഞ്ഞത്" അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in