നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?

നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?

കടുത്ത 'ദേശസ്നേഹി'യും 'സ്വദേശാഭിമാനി'യുമായതിനാലാണ് പുരസ്കാരം നല്കാതിരുന്നതെന്ന് വിശദീകരിച്ച് 2020ൽ 'നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍' പ്രസ്താവന പുറത്തിറക്കിയിരുന്നു

സമാധാനത്തിന്റെയും അഹിംസയുടെയും അടിയുറച്ച പ്രതീകമായി പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ മഹാത്മാ ഗാന്ധിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാതിരുന്നത് അഞ്ചു തവണയാണ്. "സമാധാനവും സാഹോദര്യവുമാകട്ടെ നമ്മുടെ പോരാട്ടത്തിന്റെ അടിസ്ഥാന മന്ത്രം. സത്യവും അഹിംസയുമാകട്ടെ നമ്മുടെ അടിയുറച്ച സന്ദേശം", എന്ന് ഉദ്ബോധിപ്പിച്ച ആ മഹാത്‌മാവിന് അഞ്ചുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് നോബൽ സമ്മാനം കിട്ടാതെ പോയത്?

1937, 1938, 1939, 1947, 1948 എന്നീ വര്‍ഷങ്ങളിലാണ് മഹാത്മാ ഗാന്ധി നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലെ ആദ്യ നാലു വർഷങ്ങളിലും അദ്ദേഹത്തിന് നാമനിർദ്ദേശം ലഭിച്ചെങ്കിലും സ്വാന്തന്ത്ര്യം കിട്ടിയതിന് ശേഷമുള്ള വർഷത്തിലാണ് അദ്ദേഹത്തിന്റെ പേര് ശക്തമാക്കി പട്ടികയിൽ നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ, ഏറ്റവുമൊടുവിൽ 1948ൽ നൊബേൽ സമ്മാനം കിട്ടുമെന്നുറപ്പിച്ചിരുന്നപ്പോൾ, 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ വെടിയുതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തി.

ജീവിതത്തിന്റെ ഭൂരിഭാഗവും സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി പ്രവർത്തിച്ച ഗാന്ധിജിക്ക് നൊബേൽ നല്കാതിരുന്നതിനെ ചൊല്ലി നിരവധി ചർച്ചകളുണ്ടായിട്ടുണ്ട്. ഓരോ വർഷവും പുരസ്കാരം നൽകാതിരുന്നതിനെക്കുറിച്ച് സംഘാടകർ നിരത്തിയ കാരണങ്ങൾ ബഹുമുഖവും സങ്കീർണ്ണവുമാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനോ അന്താരാഷ്ട്ര നിയമത്തിന്റെ വക്താവോ ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു തവണ പുരസ്കാരം നൽകാതിരുന്നത്.

നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?
വൈദ്യശാസ്ത്ര നൊബേല്‍ കാതലിൻ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

മൂന്നുതവണ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു, ഒരുതവണ അദ്ദേഹത്തിന് നൽകാൻ ഏകദേശം ഉറപ്പിച്ചതിനു ശേഷം ഒരു വ്യാജവാർത്തയുടെ പേരിൽ വീണ്ടും നിഷേധിക്കപ്പെട്ടു. ഒരു പ്രാർത്ഥനായോഗത്തിൽ പാകിസ്താനെതിരെ യുദ്ധത്തിനിറങ്ങണം എന്ന മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തുവെന്നാണ് പ്രചരിച്ച വ്യാജ വാർത്ത. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘാടകർ ആ വർഷത്തെ പുരസ്കാരം മഹാത്മാ ഗാന്ധിക്ക് നൽകാതിരുന്നത്.

സമാധാനത്തോടും അഹിംസയോടുമുള്ള മഹാത്മാഗാന്ധിയുടെ സമീപനം അതുല്യവും നൂതനവുമായിരുന്നു, അത് നൊബേൽ സംഘാടകർക്ക് അവരുടെ സ്ഥാപിത ചട്ടക്കൂടിനുള്ളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലയിരുത്തുന്നത് ബുദ്ധിമുട്ടായിരുന്നിരിക്കാം. കൂടാതെ, മഹാത്മാഗാന്ധിയുടെ സമാധാനവാദത്തെക്കുറിച്ചും 1947ലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും നോബൽ കമ്മിറ്റിക്ക് ആശങ്കയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നിരസിക്കുന്നതിനെ കുറിച്ച് ഗാന്ധിജിക്ക് സംശയങ്ങളുണ്ടായിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. ഈ ഘടകങ്ങളാകാം മഹാത്മാ ഗാന്ധിക്ക് പുരസ്കാരം നൽകേണ്ടതില്ലെന്ന കമ്മിറ്റിയുടെ തീരുമാനത്തെ സ്വാധീനിച്ചത്. ഇതിനെല്ലാം പുറമെ, കടുത്ത 'ദേശസ്നേഹി'യും 'സ്വദേശാഭിമാനി'യുമായതിനാലാണ് പുരസ്കാരം നല്കാതിരുന്നതെന്ന് വിശദീകരിച്ച് 2020ൽ 'നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍' ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഇന്നത്തെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി, പ്രാദേശിക സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നത് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്നതിനുള്ള ഘടകമായി കാണുന്ന പാരമ്പര്യം അന്നുണ്ടായിരുന്നില്ല. മരണാനന്തരം പുരസ്‌കാരങ്ങൾ നൽകാത്തതാണ് മറ്റൊരു കാരണം. 1948ൽ നൊബേൽ സമ്മാനം കിട്ടുമെന്നുറപ്പിച്ചിരുന്നപ്പോഴാണ് ഗോഡ്‌സെ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത്. ആ വർഷം ആർക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്‍കിയിരുന്നില്ല. അതിനര്‍ഹരായ ആരും ജീവിച്ചിരിക്കുന്നവരില്ല എന്ന കാരണം പറഞ്ഞാണ് ആര്‍ക്കും പുരസ്കാരം നല്‍കാതിരുന്നത്.

നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?
നൊബേല്‍ പുരസ്കാര പ്രഖ്യാപനം ഇന്നുമുതല്‍; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

നോർവീജിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുന്നാർ ജാന്റെ ഡയറിക്കുറിപ്പ് അനുസരിച്ച്, മഹാത്മാഗാന്ധിക്ക് മരണാനന്തര ബഹുമതി നൽകുന്നതിനെക്കുറിച്ച് നൊബേൽ സംഘാടകർ ഗൗരവമായി പരിഗണിച്ചിരുന്നു. എന്നാൽ ഔപചാരികമായ കാരണങ്ങളാൽ അങ്ങനെയൊരു അവാർഡ് നൽകാൻ സാധിക്കാതെ വന്നപ്പോൾ, ആർക്കും പുരസ്കാരം നൽകേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. 1948ലെ സമ്മാനത്തുക ചെലവഴിച്ചതുമില്ല.

1989 -ല്‍ ദലൈലാമയ്ക്ക് പുരസ്കാരം നല്‍കിയത് ഗാന്ധിയന്‍ ആശയങ്ങള്‍ക്കാണ്, ലാമയ്ക്ക് സമ്മാനം നൽകിക്കൊണ്ടുള്ള സൈറ്റേഷനിൽ, " ഗാന്ധിജിയുടെ ഓർമ്മയ്ക്ക്" എന്ന് നൊബേല്‍ സംഘാടകർ കുറിച്ചിരുന്നു. അന്നുതന്നെ നൊബേല്‍ സമിതി അധ്യക്ഷന്‍ അത് മഹാത്മാഗാന്ധിക്കുള്ള ആദരം കൂടിയാണ് എന്ന് പറഞ്ഞ് പുരസ്കാരം നൽകാന്‍ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?
നൊബേല്‍ സമ്മാനത്തുകയിൽ ഇത്തവണ 74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും

സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ ആറ് മേഖലകളില്‍ ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി-മത, രാഷ്‌ട്ര ഭേദമന്യേ നൽകിവരുന്ന ബഹുമതിയാണ് നൊബേല്‍ പുരസ്കാരം.

logo
The Fourth
www.thefourthnews.in