ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ
തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?

ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ വിക്ഷേപണ കേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒ

ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയായി, ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയ്ക്ക് കീഴില്‍ വരുന്ന ഈ ചെറുദ്വീപിലേക്ക് കൃത്യമായ ഇടവേളകളില്‍ രാജ്യത്തിന്റെ ശ്രദ്ധയെത്തും. ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങള്‍ ചിറകുവിടര്‍ത്തി പറക്കുന്ന ശ്രീഹരിക്കോട്ട. ഇന്ത്യയിലെ രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളില്‍ ഒന്ന്. രണ്ടാമത്തേത്, കേരളത്തിന്റെ സ്വന്തം തുമ്പയും. മൂന്ന് ചന്ദ്രയാൻ ദൗത്യങ്ങളും മംഗൾയാനും ആദിത്യ എൽ1ഉം ഉൾപ്പടെ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതികള്‍ കുതിച്ചുയര്‍ന്ന ശ്രീഹരിക്കോട്ടയില്‍നിന്ന് രാജ്യം ശ്വാസമടക്കി പിടിച്ചു കേട്ടിരുന്ന 'ത്രീ, ടൂ, വണ്‍' കൗണ്ട്ഡൗണ്‍ ഇനിയെത്രകാലം?

കടല്‍ വിഴുങ്ങുന്ന ശ്രീഹരിക്കോട്ട

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയ്ക്കു പുറമെ മറ്റൊന്ന് മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒ. റോക്കറ്റ് വിക്ഷേപണ തറയടക്കമുള്ള മേഖലയില്‍ അപകട സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിക്ഷേപണ കേന്ദ്രമെന്ന ചിന്തയിലേക്ക് ഐഎസ്ആര്‍ഒ എത്തുന്നത്.

ശ്രീഹരിക്കോട്ടയെ കടല്‍ വിഴുങ്ങുകയാണ്. തീരശോഷണം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ ഭാവിയിലെ ദൗത്യങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയെ ആശ്രയിക്കന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍, ശുക്രയാന്‍, ചന്ദ്രയാന്‍ 4, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിൽ മനുഷ്യനെ എത്തിക്കൽ തുടങ്ങി നിരവധി സ്വപ്നപദ്ധതികൾക്കാണ് ഇസ്രോ തയാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ചെറിയൊരു 'റിസ്‌ക്' പോലും എടുക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറല്ല. ശ്രീഹരിക്കോട്ടയോട് യാത്ര പറയാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം.

ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ
തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?
നാലാം ചാന്ദ്രദൗത്യത്തിലേക്ക് ഐഎസ്ആര്‍ഒ; ഉപരിതലത്തില്‍നിന്ന് മണ്ണും സാമ്പിളുകളും എത്തിക്കും

കടലേറ്റവും കാലാവസ്ഥ വ്യതിയാനവും

ശ്രീഹരിക്കോട്ട തീരത്തെ കടലേറ്റത്തെയും കാലവസ്ഥ വ്യതിയാനത്തെയും കുറിച്ച് ശാസ്ത്രജ്ഞര്‍ക്കുണ്ടായ ആകുലതയാണ് വിശദമായ പഠനം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. 2022ല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നാല് വര്‍ഷത്തിനിടെ, നൂറു മീറ്ററോളം തീരം നഷ്ടമായെന്നാണ് കണ്ടെത്തല്‍.

രണ്ട് ചുഴലിക്കാറ്റുകളുടെ ഫലമായി രണ്ട് പ്രധാന റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീഹരിക്കോട്ടയില്‍ തീരശോഷണം വേഗത്തില്‍ സംഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളായി കണ്ടെത്തിയത് കാലാവസ്ഥ വ്യതിയാനവും തുറമുഖ നിര്‍മാണങ്ങളും അണക്കെട്ടുകളും ആണെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഈ വര്‍ഷം ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിട്ടിട്ടില്ല.

ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ
തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?
ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്

ദ്വീപില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും ദ്വീപിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ തിരുവനന്തപുരത്തെ തുമ്പയിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ടന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. തീരദേശനിര്‍മാണങ്ങള്‍ വലിയ വെല്ലുവിളിയാണെങ്കിലും അണക്കെട്ടുകളാണ് ഏറ്റവും പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നതെന്നാണ് എന്‍സിസിആര്‍ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

പുലിക്കറ്റ് തടാകത്തിലെ ഉപ്പുവെള്ളവും റായദരുവു നദിയില്‍ നിന്നെത്തുന്ന ശുദ്ധജലവും ശ്രീഹരിക്കോട്ട തീരത്തിലേക്ക് എത്തുന്നുണ്ട്. നദിയില്‍ നിന്നുള്ള ശുദ്ധജലം കടലില്‍ കലരുന്നത് മണല്‍ കട്ടിയാകുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ അണക്കെട്ടുകളുടെ എണ്ണം വര്‍ധിച്ചത് നദിയുടെ ഒഴുക്കിനെ ബാധിച്ചു. ഇത് തീരത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. എന്നോർ തുറമുഖത്തെയും കാട്ടുപള്ളി അദാനി പോര്‍ട്ടിന്റെയും പ്രവര്‍ത്തനങ്ങളും ശ്രീഹരിക്കോട്ടയിലെ തീരശോഷണത്തിന് പ്രധാന കാരണമായി എന്‍സിസിആര്‍ വിലയിരുത്തുന്നു.

ശ്രീഹരിക്കോട്ടയെ 'കണ്ടെത്തിയ' കഥ

പുലിക്കറ്റ് തടാകം മുറിച്ച് കടന്നുപോകുന്ന റോഡ് വഴിവേണം ശ്രീഹരിക്കോട്ടയിലേക്കെത്താന്‍. 175 കീലോമീറ്ററാണ് ദ്വീപിന്റെ ആകെ നീളം. അമ്പത് കിലോമീറ്റര്‍ തീരമാണ് മുന്‍പ് ദ്വീപിനുണ്ടായിരുന്നത്. ഒറ്റപ്പെട്ട ദ്വീപായ ശ്രീഹരിക്കോട്ട 1968വരെ സംരക്ഷിത വിശാല വനമായിരുന്നു. ചെന്നൈയിലക്ക് ഇന്ധനം കൊണ്ടുപോകുന്നതിനായി, തടാകത്തിന് കുറുകേ നിര്‍മിച്ച ഒരു റോഡ് മാത്രമായിരുന്നു അന്നുവരെ ദ്വീപിന് സമീപത്തെ വികസനം. റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ വിക്രം സാരാഭായിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥലം തപ്പിനടന്ന ഇസ്രോ ശാസ്ത്രജ്ഞരുടെ കണ്ണ് പതിഞ്ഞതോടെയാണ് ശ്രീഹരിക്കോട്ടയുടെ ചരിത്രം മറ്റൊന്നായത്.

ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ
തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?
ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയ്ക്കുശേഷം വമ്പൻ ദൗത്യങ്ങളുടെ പരമ്പരയുമായി ഐഎസ്ആർഒ; ഡിസംബറിനുള്ളിൽ രണ്ട് വിക്ഷേപണം

ഭൂമധ്യരേഖയോട് അടുത്തു സ്ഥിതി ചെയ്യുന്ന ദ്വീപ് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സുപ്രധാന കേന്ദ്രമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടി. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം, ജനവാസ കേന്ദ്രത്തില്‍നിന്ന് വളരെ അകലെയായത് രണ്ടാമത്തെ കാരണമായി. ദ്വീപിന്റെ ഉറച്ച മണ്ണും അതിന് താഴെയുള്ള കരുത്തുള്ള പാറയും വിക്ഷേപണങ്ങള്‍ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങളെ അതിജീവിക്കുന്നതാണെന്ന കണ്ടെത്തലും ഐഎസ്ആര്‍ഒയെ 'ആവേശഭരിതമാക്കി'. നീണ്ട പഠനങ്ങള്‍ക്കുശേഷം ഇസ്രോ തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളുടെ 'സ്വപ്‌ന ഭൂമിയായി' ശ്രീഹരിക്കോട്ടയെ തിരഞ്ഞെടുത്തു.

പകുതി വഴി ജീപ്പിലെത്തിയ ശേഷം ബോട്ടില്‍ കയറിയായിരുന്നു ആദ്യ കാലത്ത് ശാസ്ത്രജ്ഞർ ദ്വീപിലെത്തിയത്. പ്രഭാതങ്ങളിലെ വേലിയേറ്റങ്ങള്‍ നിരീക്ഷിച്ചാണ് ശ്രീഹരിക്കോട്ട ബഹിരാകാശ കേന്ദ്രത്തിന് പറ്റിയ സ്ഥലമാണെന്ന് ഉറപ്പിച്ചത്. 1969ല്‍ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് 1971ല്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് ആദ്യ റോക്കറ്റ്, ആര്‍എച്ച്-121 എന്ന സൗണ്ടിങ് റോക്കറ്റ് കുതിച്ചുയര്‍ന്നു. 1979ല്‍ രോഹിണി 1 ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ടു. പക്ഷേ, പിന്നീട് രാജ്യം കണ്ടത് ശ്രീഹരിക്കോട്ടയില്‍ വിജയത്തിന്റെ കുതിച്ചുയരലുകള്‍ ആയരുന്നു. ചന്ദ്രയാന്‍ ദൗത്യങ്ങള്‍, മംഗൾയാന്‍, ആദിത്യ എല്‍-1 അടക്കമുള്ള 91 ദൗത്യങ്ങളില്‍ 71 എണ്ണവും വിജയമായി.

ശ്രീഹരിക്കോട്ടയ്ക്ക് പകരമോ കുലശേഖരപട്ടണം?

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖപട്ടണത്ത് രാജ്യത്തിന്റെ മൂന്നാം വിക്ഷേപണ കേന്ദ്രം സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ശ്രീഹരിക്കോട്ട തീരം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇനിയുള്ള പ്രധാന വിക്ഷേപണങ്ങൾ കുലശേഖപട്ടണത്തിലെ കേന്ദ്രത്തിൽനിന്നാവുമോയെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്..

ശ്രീഹരിക്കോട്ടയ്ക്ക് സമാനമായി, ഭൂമധ്യരേഖയ്ക്ക് സമീപമാണ് കുലശേഖരപട്ടണത്തിന്റെയും സ്ഥാനം. റോക്കറ്റ് വിക്ഷേപണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന തിരുനല്‍വേലിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററി(എൽ പി എസ് സി)ല്‍നിന്ന് തൂത്തുക്കുടിയിലേക്ക് എത്താനുള്ള സമയ ലാഭം മറ്റൊരു പ്രധാന കാരണമാണ്. റോക്കറ്റുകളുടെ പ്രധാന എൻജിനുകള്‍ എത്തിക്കുന്ന തിരുനല്‍വേലി എൽ പി എസ് സിയിൽനിന്ന് തൂത്തുക്കുടിയിലേക്ക് 72 കിലോമീറ്റര്‍ മാത്രമാണ് ദൂരം.

2,000 ഏക്കറിലാണ് പുതിയ വിക്ഷേപണ കേന്ദ്രം ഒരുങ്ങുന്നത്. ശ്രീഹരിക്കോട്ടയെക്കാളും എന്തുകൊണ്ടും മികച്ചതാകും പുതിയ വിക്ഷേപണ കേന്ദ്രമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചിപ്പിക്കന്നത്.

ശ്രീഹരിക്കോട്ടയെക്കാള്‍ സാധ്യതകള്‍ കുലശേഖരപട്ടണത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കുകിഴക്കന്‍ തീരദേശ സംസ്ഥാനമെന്ന നിലയില്‍ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് തമിഴ്നാട്. കിഴക്ക് വശത്തുള്ളതും കടല്‍ത്തീരത്തുള്ളതും ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ളതുമായ പ്രദേശമാണ് ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്.

ശ്രീഹരിക്കോട്ടയിൽ കൗണ്ട്ഡൗണ്‍ ഇനിയെത്ര നാൾ? കടലെടുക്കുന്ന 'സ്വപ്‌നഭൂമിക്ക്' പകരമാകുമോ
തൂത്തുക്കുടി വിക്ഷേപണകേന്ദ്രം?
സൗരജ്വാലകളുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ- എല്‍1; വിവരം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

നിലവില്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് ദക്ഷിണ ദിക്ക് ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് ശ്രീലങ്ക ഒരു വെല്ലുവിളിയാണ്. റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് അപകടസാധ്യത ഏറെയുള്ളതിനാല്‍ മറ്റൊരു രാജ്യത്തിന്റെ പരിധിയിലൂടെയുള്ള വിക്ഷേപണം ഒഴിവാക്കേണ്ടതുണ്ട്. ശ്രീഹരിക്കോട്ടയില്‍നിന്ന് ദക്ഷിണ ദിക്കിലേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് ശ്രീലങ്കയുടെ ഭൂപ്രദേശത്തിന് പുറത്തുള്ള കടലിലൂടെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. 'ഡോഗ് ലെഗ് മനൂവര്‍' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇതിന് കൂടുതല്‍ ഇന്ധനം ആവശ്യമാണ്. പിഎസ്എല്‍വിയാണ് ഇത്തരം വിക്ഷേപണങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ വിക്ഷേപണ ദൗത്യങ്ങള്‍ക്കായിരിക്കും കുലശേഖരപട്ടണത്തില്‍ പ്രാധാന്യം നല്‍കുക. ചെറു വിക്ഷേപണങ്ങൾക്ക് വേണ്ടി തയാറാക്കിയ ചെറു റോക്കറ്റായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ് എസ് എൽ വി) പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറിയിട്ടുണ്ട്. ഏകദേശം 500 കിലോഗ്രാം ഭാഗമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഈ റോക്കറ്റുകള്‍ക്ക് സാധിക്കും. ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഭീമമായ ചിലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നുണ്ട്. വിദേശരാജ്യങ്ങള്‍ക്കും ഈ വിക്ഷേപണ കേന്ദ്രം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുമ്പോള്‍ ശക്തികുറഞ്ഞ എസ്എസ്എല്‍വിക്ക് ഡോഗ് ലെഗ് മനൂവറിന് വേണ്ടി അധിക ഇന്ധനം ചിലവാക്കേണ്ടി വരും. എന്നാല്‍ കുലശേഖരപട്ടണം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് റോക്കറ്റുകള്‍ക്ക് നേരേ ദക്ഷിണ ധ്രുവത്തിലേക്ക് കുതിക്കാനാകും. അതുവഴി ഇന്ധനം ലാഭിക്കാനും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വഹിക്കാനും എസ്എസ്എല്‍വി റോക്കറ്റിന് സാധിക്കും.

logo
The Fourth
www.thefourthnews.in