ചന്ദ്രയാന്‍ 3/ഫയല്‍
ചന്ദ്രയാന്‍ 3/ഫയല്‍

നാലാം ചാന്ദ്രദൗത്യത്തിലേക്ക് ഐഎസ്ആര്‍ഒ; ഉപരിതലത്തില്‍നിന്ന് മണ്ണും സാമ്പിളുകളും എത്തിക്കും

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ-3നേക്കാൾ കൂടുതൽ സങ്കീർണമായിരിക്കും ചന്ദ്രയാൻ-4 ദൗത്യം

ചന്ദ്രയാൻ മൂന്നിന്റെ വിജയം നൽകിയ ആവേശത്തിനുപിന്നാലെ നാലാം ദൗത്യത്തിലേക്ക് കടക്കാനൊരുങ്ങി ഐഎസ്ആർഒ. ചന്ദ്രോപരിതലത്തില്‍നിന്ന് മണ്ണും മറ്റു സാമ്പിളുകളും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന തരത്തിലാണ് ചന്ദ്രയാന്‍ നാല് ദൗത്യം വിഭാവനം ചെയ്യുന്നത്.

ചന്ദ്രയാന്‍ 3/ഫയല്‍
റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി അൾത്താര; സൈക്കിളിലും കാളവണ്ടിയിലും തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് 60 വയസ്

''ഇതൊരു പ്രതീക്ഷ നൽകുന്ന ദൗത്യമാണ്. അഞ്ച്-ഏഴ് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍നിന്ന് സാമ്പിളുകള്‍ കൊണ്ടുവരുന്നതിനുള്ള വെല്ലുവിളിയെ നാം അതിജീവിക്കുമെന്നാണ് കരുതുന്നത്,'' ഐഎസ്ആര്‍ഒ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി പറഞ്ഞു. ഇന്ത്യന്‍ ട്രോപ്പിക്കല്‍ മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് നീലേഷ് ദേശായി ചന്ദ്രയാന്‍- 4നെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ചന്ദ്രയാന്‍ 3/ഫയല്‍
ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍

ചന്ദ്രനിലെത്തുന്ന പേടകത്തെ, മണ്ണും സാമ്പിളുകളും ശേഖരിച്ച ശേഷം ബഹിരാകാശത്തുവച്ച് മറ്റൊരു മൊഡ്യൂളുമായി ബന്ധിപ്പിക്കും. ഇത് സംയോജിപ്പിക്കുന്ന മൊഡ്യൂൾ ഭൂമിയെ സമീപിക്കുമ്പോള്‍ വീണ്ടും രണ്ടായി വേടപെടും. ഒരെണ്ണം ഭൂമിയിലേക്ക് തിരികെയെത്തും. മറ്റേത് ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും.

ചന്ദ്രയാന്‍ 3/ഫയല്‍
ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയ്ക്കുശേഷം വമ്പൻ ദൗത്യങ്ങളുടെ പരമ്പരയുമായി ഐഎസ്ആർഒ; ഡിസംബറിനുള്ളിൽ രണ്ട് വിക്ഷേപണം

ചന്ദ്രയാൻ-3നേക്കാൾ കൂടുതൽ സങ്കീർണമായിരിക്കും നാലാം ദൗത്യം. ചന്ദ്രയാൻ 3ൽ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച പ്രഗ്യാൻ റോവറിന്റെ ഭാരം 30 കിലോ മാത്രമായിരുന്നു. ചന്ദ്രയാന്‍-4ൽ റോവറിന്ഭാരം 350 കിലോ ആയിരിക്കും. ചന്ദ്രോപരിതലത്തിൽ ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത മേഖലയിലാണ് ചന്ദ്രയാന്‍-4 ലാന്‍ഡ് ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നത്.

ചന്ദ്രയാന്‍ 3ൽ റോവർ 500 മീറ്റർx 500 മീറ്റർ പ്രദേശത്താണ് പര്യവേഷണം നടത്തിയത്. എന്നാല്‍, ചന്ദ്രയാന്‍-4ൽ റോവർ 1000 മീറ്റർx 1000 മീറ്റർ പ്രദേശത്തായിരിക്കും പര്യവേഷണം നടത്തുക.

ചന്ദ്രയാന്‍ 3/ഫയല്‍
ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്

ചന്ദ്രന്റെ സാമ്പിളുകള്‍ ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് നാലാം ദൗത്യത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി. ഇതിനു രണ്ട് ശക്തിയേറിയ റോക്കറ്റുകള്‍ ആവശ്യമാണ്.

അതേസമയം, ചന്ദ്രയാൻ-4 ദൗത്യത്തെക്കുറിച്ച് ഐഎസ്ആർഒ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ചന്ദ്രയാൻ-3നുശേഷം സൂര്യനെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന ആദിത്യ എൽ-1 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇന്ത്യക്കാരെ ഇന്ത്യൻ മണ്ണിൽനിന്ന് ബഹിരാകാശത്ത് എത്തിക്കുന്ന ഗഗയാൻ ദൗത്യത്തിന്റെ പരീക്ഷണങ്ങളും ഊർജിതമായി നടക്കുകയാണ്.

ചന്ദ്രയാന്‍ 3/ഫയല്‍
സൗരജ്വാലകളുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ- എല്‍1; വിവരം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആദ്യ പരീക്ഷണ വിക്ഷേപണം അടുത്തിടെ വിജയകരമായി നടത്തിയിരുന്നു.ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 (ടിവി ഡി-1) ആണ് നടത്തിയത്. ടിവി ഡി-2 പരീക്ഷണം അടുത്ത വർഷം ആദ്യത്തോടെയുണ്ടാവും. കടലില്‍ വീഴ്ത്തുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിച്ച് പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് നടത്താനിരിക്കുന്നത്.

ഇൻ ഓര്‍ബിറ്റ് സര്‍വീസര്‍ മിഷന്‍, 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്‌പേസ് (സ്‌പേഡെക്‌സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്നിങ്ങനെ വമ്പൻ ദൗത്യങ്ങളും പണിപ്പുരയിലാണ്.

അതേസമയം, ജപ്പാനീസ് ബഹിരാകാശ ഏജന്‍സി ജാക്‌സയുമായി ചേര്‍ന്ന് ലുപെക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ പ്രവർത്തനങ്ങളിലാണ് നിലവില്‍ ഐഎസ്ആര്‍ഒയുള്ളത്. ചന്ദ്രന്റെ ഇരുണ്ട മേഖലയെക്കുറിച്ചുള്ള പഠനമാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 350 കിലോ ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തില്‍ 90 ഡിഗ്രിയിലാണ് പര്യവേഷണം നടത്താന്‍ പോകുന്നത്. ദൗത്യത്തിൽ ഇന്ത്യൻ ലാൻഡറും ജപ്പാന്റെ റോവറുമാണ് ഉപയോഗിക്കുക.

logo
The Fourth
www.thefourthnews.in