സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്

സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്

ആയിരത്തിലേറെപേര്‍ ഗുസ്തിതാരങ്ങളെ പിന്തുണച്ച് മാര്‍ച്ചിന്റെ ഭാഗമായി

നീതിക്കായുള്ള പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ ചൊവ്വാഴ്ച ഇന്ത്യാ ​ഗേറ്റിലേക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി ​ഗുസ്തി താരങ്ങൾ. പോലീസ് അനുമതിയോടെയാണ് മാർച്ച്. രാഷ്ട്രീയപാര്‍ട്ടികളും വനിതാ സംഘടനകളും താരങ്ങള്‍ക്ക് പിന്തുണയുമായി ആയിരത്തിലേറെപേര്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് ജന്തര്‍ മന്തറില്‍ നിന്ന് ഇന്ത്യാഗേറ്റിലെത്തി.

സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
''പ്രതിഷേധങ്ങൾക്ക് ശേഷം ഞങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും'': വിനേഷ് ഫോഗട്ട്

പ്രതിഷേധ മാർച്ചിന് പോലീസ് ആദ്യം അനുമതി നല്‍കിയിരുന്നില്ല. വാഹനത്തിൽ ജന്തർ മന്തറിൽ നിന്നും ആന്ധ്രാ ഗേറ്റിന് സമീപം എത്താമെന്നും അവിടെ നിന്ന് ഇന്ത്യാ ​ഗേറ്റിലേക്ക് മാർച്ച് നടത്താമെന്നുമായിരുന്നു ആദ്യ ധാരണ. എന്നാൽ ആളുകൾ കൂടുതലുള്ള സാഹചര്യത്തിൽ വാഹനത്തിലെത്തുന്നത് പ്രായോ​ഗികമല്ലാത്തതിനാൽ ജന്തർ മന്തറിൽ നിന്ന് തന്നെ നടന്ന് നീങ്ങുകയായിരുന്നു.

സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
'രണ്ടല്ല, പരാതിക്കാർ മുഴുവൻ നുണപരിശോധനയ്ക്ക് വിധേയരാകാം;' ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ

റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയാണ് മാർച്ച് ഇന്ത്യാ ​ഗേറ്റ് വരെ എത്തിയത്. മാർച്ചിന് ചുറ്റുമായി നൂറു കണക്കിന് പോലീസുകാരെയും അ​ർധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
'നുണപരിശോധനയ്ക്ക് തയ്യാറാണ് പക്ഷേ, ഒരു നിബന്ധനയുണ്ട്'; ഗുസ്തിതാരങ്ങളെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷൺ

പ്രതിഷേധ പ്രകടനങ്ങൾക്ക് നിരോധനാജ്ഞയുള്ള സ്ഥലമാണ് ഇന്ത്യാ ​ഗേറ്റ്. കത്വാ ബലാത്സംഗ കേസ്, ഡൽഹി നിർഭയ കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗേറ്റിലേക്ക് പ്രതിഷേധ മാർച്ച് മുൻപ് നടന്നിട്ടുണ്ടെങ്കിലും പോലീസ് അകമ്പടി ഉണ്ടായിരുന്നില്ല.

സമരം കടുപ്പിച്ച് ​ഗുസ്തി താരങ്ങൾ; ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

2023 ജനുവരിയിലെ ആദ്യഘട്ട പ്രതിഷേധത്തിന് ശേഷം ഏപ്രിലില്‍ ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ നല്‍കിയ പരാതികളില്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് പോലും എടുക്കാത്തതിലായിരുന്നു പ്രതിഷേധം. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നത്. കേസെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. ഇതോടെയാണ് ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചത്.

logo
The Fourth
www.thefourthnews.in