ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്

ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്

ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ റിട്ടേണിങ് ഓഫീസര്‍

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾക്കിടെ, ദേശീയ ​ഗുസ്തി ഫെ​ഡറേഷൻ തിരഞ്ഞെടുപ്പ് ജൂലൈ നാലിന് നടത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാറിനെ തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറായി ഒളിമ്പിക് അസോസിയേഷൻ നിയമിച്ചു.

ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരൺ സിംഗ് പദവിയിൽ മൂന്ന് തവണ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 വര്‍ഷം പദവിയിലിരുന്ന ബ്രിജ് ഭൂഷണ് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ജൂൺ ഏഴിന് ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഈമാസം 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നു.

ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്
ഗുസ്തി താരങ്ങളുടെ സമരം; റെസ്‌ലിംഗ് ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് രംഗത്ത്

കൃത്യസമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താതിരുന്നാൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (ഡബ്ല്യുഎഫ്‌ഐ) സസ്പെൻഡ് ചെയ്യുമെന്ന് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ സമര്‍പ്പിക്കണമെന്ന് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് നിര്‍ദേശിച്ചിരുന്നു. വിവരങ്ങൾ കൈമാറുന്നതിനായി 45 ദിവസമാണ് സമയം അനുവദിച്ചത്.

ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്
കേസിലും പ്രതിഷേധത്തിലും കുലുക്കമില്ല; തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ

ദേശീയ ഗുസ്തി ഫെഡറഷേൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിരവധികാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി റിട്ടേണിംഗ് ഓഫീസറിനെ സഹായിക്കാൻ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറേയും മറ്റ് സഹായികളേയും നിയമിക്കണം. തിരഞ്ഞെടുപ്പ് ഷെഡ്യൂകൾ ക്രമങ്ങളും ഉടൻതന്നെ പൂര്‍ത്തിയാക്കണം.

ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്
'പരാതി മാത്രം പോര'; ബ്രിജ് ഭൂഷണെതിരായ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകൾ ഹാജരാക്കണമെന്ന് ഗുസ്തി താരങ്ങളോട് ഡൽഹി പോലീസ്

മെയ് 28ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ചാണ് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് നേരത്തെ രംഗത്തെത്തിയത്. ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി അസോസിയേഷൻ ഈ വിഷയം പിന്തുടർന്ന് വരികയാണെന്നും യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അധികാര ദുർവിനിയോഗവും അദ്ദേഹത്തിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളും തുടർന്നുണ്ടായ പ്രതിഷേധവും വളരെ ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങളെ തടങ്കലിൽ വച്ച നടപടിയെ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ശക്തമായി അപലപിക്കുകയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഡൽഹിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റുകയും ചെയ്തു.

ഏപ്രിൽ 27ന്, കായിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐ‌ഒ‌എ മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി രണ്ടംഗ കമ്മിറ്റിയേയും പ്രഖ്യാപിച്ചിരുന്നു.

ബ്രിജ് ഭൂഷന്റെ പിൻഗാമി ആരാകും?; ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂലൈ നാലിന്
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

വനിതാ ​ഗുസ്തി താരങ്ങളിൽ നിന്ന് ലൈം​ഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്ഐആറുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ഇതുവരെ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in