ബബിത ഫോഗട്ട്
ബബിത ഫോഗട്ട്

'ബബിത ഫോഗാട്ട് കൂടെ നിന്ന് വഞ്ചിച്ചു'; ഫെഡറേഷന്‍ അധ്യക്ഷനെതിരായ സമരത്തിൽ ആരോപണവുമായി ഗുസ്തിതാരങ്ങൾ

ഗുസ്തിക്കാരുടെ സമരത്തേക്കാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചാണ് ബബിത ഉത്കണ്ഠപ്പെടുന്നതെന്ന് ബബിതയുടെ ബന്ധുവും മുന്‍ ഗുസ്തി ചാമ്പ്യനുമായ വിനേഷ് ഫോഗട്ട് നേരത്തെ പറഞ്ഞിരുന്നു

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഉന്നയിച്ച താരങ്ങള്‍, ഗുസ്തി താരവും സമരത്തിന്റെ നേതാവുമായിരുന്ന ബബിത ഫോഗട്ടിനെതിരെ തിരിയുന്നു. കൂടെ നിന്ന് വഞ്ചിക്കുകയാണ് ബബിതയെന്നാണ് മറ്റ് താരങ്ങളുടെ ആരോപണം.

ബബിത ഫോഗട്ട്
ഗുസ്തി ഫെഡറേഷനെതിരായ ആരോപണം; മേൽനോട്ട സമിതിയിൽ ബബിത ഫോഗട്ടും

ഗുസ്തി ഫെഡറേഷന്‍ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരം രാഷ്ട്രീയവത്ക്കരിക്കരുതെന്ന നിലപാടാണ് ആദ്യം താരം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ വ്യക്തിപരമായ താത്പര്യം മുന്‍ നിര്‍ത്തി ആ നിലപാട് മാറ്റം വരുത്തുകയാണ് താരമെന്നാണ് സമരക്കാരുടെ ആരോപണം. ''മറ്റുള്ളവരെ ഞങ്ങള്‍ കാര്യമാക്കുന്നില്ല , എന്നാല്‍ ഞങ്ങളുടെ സ്വന്തം സഹോദരി ബബിത ഫോഗട്ടാണ് ഞങ്ങളെ പിന്നില്‍ നിന്ന് കുത്തിയത്.'' സമരക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം നേതാക്കളായ കെ കെ ഷൈലജ, സി എസ് സുജാത, പി കെ ശ്രീമതി എന്നിവര്‍ ജന്തർമന്തറിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

''അവർ പറഞ്ഞതനുസരിച്ചാണ് ഞങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയക്കാരോട് വേദിയില്‍ വരരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി എല്ലാം രാഷ്ട്രീയവത്കരിക്കുകയും ഞങ്ങളെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്തു''. നീതിക്കായുളള പോരാട്ടത്തില്‍ രാജ്യം ഒപ്പമുണ്ടെന്ന പ്രതീക്ഷയും താരങ്ങള്‍ പങ്കുവച്ചു. ഗുസ്തിക്കാരുടെ സമരത്തേക്കാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തെകുറിച്ചാണ് ബബിത ഉത്കണ്ഠപ്പെടുന്നതെന്ന് ബബിതയുടെ ബന്ധു കൂടിയായ വിനേഷ് ഫോഗട്ട് നേരത്തെ പറഞ്ഞിരുന്നു.

ബബിത ഫോഗട്ട്
ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്

അതേസമയം സിപിഎം നേതാക്കളായ കെ കെ ഷൈലജ, സി എസ് സുജാത, പി കെ ശ്രീമതി എന്നിവര്‍ ജന്തർമന്തറിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പി കെ ശ്രീമതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് പോലീസ് നടപടി.

ജനുവരിയില്‍ ഗുസ്തി താരങ്ങളുടെ സമര വേദിയിലെത്തിയ ബൃന്ദ കാരാട്ടിനോട് വേദി വിടാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കെ കെ ഷൈലജ, സി എസ് സുജാത , പി കെ ശ്രീമതി എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെ ഗുസ്തിക്കാരുടെ  സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയപ്പോള്‍
കെ കെ ഷൈലജ, സി എസ് സുജാത , പി കെ ശ്രീമതി എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെ ഗുസ്തിക്കാരുടെ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയപ്പോള്‍

ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ഗുസ്തിതാരങ്ങൾ ഉന്നയിച്ചത്. ജനുവരിയിൽ ബബിതയുടെ നേതൃത്വത്തിൽ താരങ്ങൾ സമരത്തിനിറങ്ങി. ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പുതിയ പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.

ബബിത ഫോഗട്ട്
ഗുസ്തി താരങ്ങളുടെ ലൈംഗികപീഡന പരാതി: സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡൽഹി പോലീസ്

ആദ്യഘട്ട സമരസമയത്ത്, മധ്യസ്ഥയുടെ റോളിലായിരുന്നു ബബിത. സമരത്തിന് പിന്നാലെ പരാതിയില്‍ അന്വേഷണം നടത്താന്‍ മേരികോമിന്‌റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയിലേക്ക് ബബിത ഫോഗാട്ടിനേയും പിന്നീട് ഉള്‍പ്പെടുത്തി. സമിതി ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബ്രിജ് ഭൂഷണ്‍ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതാണ് ബബിതയ്‌ക്കെതിരെ ഗുസ്തിതാരങ്ങളെ തിരിച്ചതും, വീണ്ടും സമരമാരംഭിക്കാന്‍ കാരണമായതും.

logo
The Fourth
www.thefourthnews.in