5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍
5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍

ഇനി 5ജി കൊച്ചി; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

റിലയൻസ് ജിയോ ആണ് സേവനദാതാക്കൾ

5 ജി സേവനത്തിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ കേരളത്തിനും സ്വന്തമാകുന്നു. കൊച്ചിയാണ് സംസ്ഥാനത്ത് ആദ്യമായി അതിവേഗ ഇന്റര്‍നെറ്റ് സേവനം 5ജി ലഭ്യമാകുന്ന നഗരം. റിലയന്‍സ് ജിയോയാണ് സേവന ദാതാക്കള്‍. വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായിരിക്കും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചു. ഗുരുവായൂർ ക്ഷേത്ര പരിധിയിലും സേവനം ലഭ്യമാകും.

5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍
5ജി സേവനം: 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തില്‍; കേരളത്തില്‍ ഒന്ന് മാത്രം

ഒക്ടോബറിലാണ് ഇന്ത്യയിൽ ഔദ്യോഗികമായി 5ജി സേവനം ആരംഭിച്ചത് . ഒക്‌ടോബർ ഒന്ന് മുതൽ ഡൽഹി, മുംബൈ, വാരണാസി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ 8 നഗരങ്ങളിലായി എയർടെൽ 5G സേവനങ്ങൾ ആരംഭിച്ചിരുന്നു. എന്നാല്‍ 2023 ഡിസംബറോടെ 18 മാസത്തിനുള്ളിൽ ഇന്ത്യയെ പൂർണമായും 5ജിയിലേക്ക് എത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. രാജ്യത്തെ 1000 നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി രാജ്യത്തെ അൻപതോളം നഗരങ്ങളിൽ 5ജി സേവനം ഇപ്പോൾ ലഭ്യമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വിവരം.

5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍
രാജ്യം ഇനി 5ജി സ്പീഡില്‍; ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി, കേരളത്തില്‍ സേവനം അടുത്ത വര്‍ഷം

ഇടതടവില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ഡാറ്റ ആളുകളിലേക്ക് എത്തുമെന്നതു തന്നെയായിരിക്കും ഈ സേവനത്തിന്റെ പ്രധാന ഗുണം. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും 5 ജി എത്തിയിട്ടില്ലെങ്കിലും കാലതാമസമില്ലാതെ ഇന്ത്യയെ 5ജി കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ് ടെലികോം ബിസിനസ് ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍.

5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍
രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്ന് മുതല്‍

2022 ജൂലൈയില്‍ ഏഴ് ദിവസങ്ങളിലായി 40 റൗണ്ട് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്. 4 ജിയെക്കാൾ പത്ത് മുതൽ മുപ്പത് ഇരട്ടി വരെ വേഗതയായിരിക്കും 5 ജിക്ക് ഉണ്ടാകുക. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളിലും 5 ജി കണക്ടിവിറ്റിയുണ്ട്.

logo
The Fourth
www.thefourthnews.in