'കുഞ്ഞോര്‍മയില്‍ അവള്‍ പറഞ്ഞു, കഴിയുന്നപോലെ ഞങ്ങള്‍ വരച്ചു'

'കുഞ്ഞോര്‍മയില്‍ അവള്‍ പറഞ്ഞു, കഴിയുന്നപോലെ ഞങ്ങള്‍ വരച്ചു'

നേരത്തെ മോഡലുകളെ വച്ച് മാത്രം ചിത്രങ്ങൾ വരച്ചിരുന്ന ഷജിത്തിനും സ്മിതയ്ക്കും ഒരാളുടെ മുഖത്തെക്കുറിച്ച് കേട്ടുമനസിലാക്കി വരയ്ക്കുക എന്നത് പ്രയാസമായിരുന്നു
Summary

''കഥകൾ പറഞ്ഞും പാട്ടുകൾ പാടിയുമാണ് കുട്ടിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയെടുത്തത്. ഒരു ദിവസം മുഴുവൻ പ്രതികളോടൊപ്പം നിന്നതുകൊണ്ട് കുട്ടിക്ക് അവരുടെ മുഖം കൃത്യമായി ഓർമയുണ്ടായിരുന്നു. ഇത്രവലിയ കാര്യത്തിന് വേണ്ടിയാണെന്ന് കരുതുമ്പോൾ സന്തോഷമുണ്ട്'' - കൊല്ലം തട്ടിക്കൊണ്ടുപോകൽ കേസിൽ രേഖാചിത്രം വരച്ച ഷജിത്ത് ദ ഫോർത്തിനോട്

കേരളത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയ കേസിന്റെ അന്വേഷണത്തിൽ, നിർണായകമായിരുന്നു പോലീസ് പുറത്തുവിട്ട രേഖാചിത്രം. കൊല്ലത്തുള്ള ആർ ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവുമാണ് ഈ ചിത്രങ്ങൾ വരച്ചത്. കുട്ടിയെ കാണാതായ അന്ന് രാത്രിയാണ് കൊല്ലം എസിപി പ്രദീപ് രേഖാചിത്രങ്ങൾ വരയ്ക്കണമെന്നാവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുന്നത്. അന്ന് രാത്രി തന്നെ ചിത്രം തയാറാക്കുന്നതിന്റെ ജോലികളിലേക്ക് കടക്കുകയായിരുന്നു. എല്ലാവരും ആകാംഷയോടെ കാണുന്ന ഒരു കേസിൽ നമ്മളാൽ കഴിയുന്ന തരത്തിൽ സഹായിക്കാൻ സാധിക്കുക എന്നത് തങ്ങളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണെന്ന് ഷജിത്ത് ദ ഫോർത്തിനോട് പറഞ്ഞു.

'കുഞ്ഞോര്‍മയില്‍ അവള്‍ പറഞ്ഞു, കഴിയുന്നപോലെ ഞങ്ങള്‍ വരച്ചു'
ഒടുവില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്, ഒരാളെ കുട്ടി തിരിച്ചറിഞ്ഞു; ഇനി അവശേഷിക്കുന്നത് ഈ ചോദ്യങ്ങള്‍

ഫൈൻ ആർട്സ് പഠിച്ച ഈ ദമ്പതികൾ ആദ്യമായാണ് രേഖാചിത്രം വരയ്ക്കുന്നത്. പ്രതികൾ ഫോൺ ചെയ്യാൻ കയറിച്ചെന്ന പാരിപ്പള്ളിയിലെ കടയിലുണ്ടായിരുന്ന സ്ത്രീയെയാണ് ആദ്യം പോലീസ് ഷജിത്തിന്റെയും സ്മിതയുടെയും അടുത്തെത്തിച്ചത്. സമയം അർധരാത്രി 12.15 ആയിട്ടുണ്ട്. അവരിൽ നിന്നും ലഭിക്കാവുന്ന വിവരങ്ങൾ മുഴുവൻ ശേഖരിച്ചു. പുലർച്ചെ നാലുമണിവരെ നിരവധി ചിത്രങ്ങൾ വരച്ച് അവർക്കു കാണിച്ചുകൊണ്ടിരുന്നു. ഒടുവിൽ "ഏകദേശം ഇതുപോലെയാണ്" എന്ന് ആ സ്ത്രീ പറഞ്ഞതിന് ശേഷമാണ് ഒരു ചിത്രം ഉറപ്പിച്ചത്. ഷജിത്ത് പറയുന്നു. പിറ്റേ ദിവസം രാവിലെ വീണ്ടും പോലീസ് മറ്റൊരാളുമായി വന്നു. അത് കൊല്ലം ജില്ലയിൽ തന്നെ മറ്റൊരു സ്ഥലത്ത് ഇതിനു മുമ്പ് നടന്ന മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസിൽ രക്ഷപ്പെട്ട കുട്ടിയായിരുന്നു. ആ കുട്ടിയുടെ അടുക്കൽ നിന്നും ലഭിച്ച വിവരങ്ങൾ കേട്ടറിഞ്ഞ് വീണ്ടും ചിത്രങ്ങൾ തയാറാക്കി. അതൊരു സ്ത്രീയായിരുന്നു. ഈ രണ്ടു ചിത്രങ്ങളാണ് ഷജിത്തും ഭാര്യയും ആദ്യം വരച്ചത്.

അടുത്ത ദിവസം കുട്ടിയെ തിരിച്ചു കിട്ടുന്നു. വിക്ടോറിയ ആശുപത്രിയിൽ അഡ്മിറ്റ് ആയെന്നറിയുന്നു. ഷജിത്തും സ്മിതയും അങ്ങോട്ട് പോയി. രാവിലെ തന്നെ ആശുപത്രിയിലെത്തി. വൈകുന്നേരം 3 മണിവരെ കുട്ടി പറഞ്ഞതനുസരിച്ച് മൂന്നു ചിത്രങ്ങൾ വരച്ചു. അതിലുള്ള ഒന്നാണ് ഇപ്പോൾ പിടികൂടിയ പുരുഷനുമായി സാദൃശ്യം തോന്നുന്ന ചിത്രം. കുട്ടിയുമായി സംസാരിച്ചും കഥകൾ പറഞ്ഞും പാട്ടുകൾ പാടിയുമാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്നും പ്രായം വളരെ കുറവായിരുന്നിട്ടും കുട്ടി വളരെയധികം സഹായിച്ചിരുന്നെന്നും ഷിജിത് പറയുന്നു. ഒടുവിൽ അവർ വരച്ച ചിത്രങ്ങളോട് സാദൃശ്യമുള്ളവരെ പിടികൂടുന്നു.

'കുഞ്ഞോര്‍മയില്‍ അവള്‍ പറഞ്ഞു, കഴിയുന്നപോലെ ഞങ്ങള്‍ വരച്ചു'
ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍

നേരത്തെ മോഡലുകളെ വച്ച് മാത്രം വരച്ചിരുന്ന ഷജിത്തിനും സ്മിതയ്ക്കും ഒരാളുടെ മുഖത്തെക്കുറിച്ച് കേട്ടുമനസിലാക്കി വരയ്ക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. എന്നാൽ കണ്ണുകൾ, താടിയെല്ല്, തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയായിരുന്നു ഇത് ചെയ്തത്. രണ്ടു തവണകളിലായി ഇവർ അഞ്ചു ചിത്രങ്ങളാണ് വരച്ചത്. ഒരു ദിവസം മുഴുവൻ പ്രതികളോടൊപ്പം ചിലവഴിച്ചതുകൊണ്ട് കുട്ടിക്ക് അവരുടെ മുഖം കൃത്യമായി അറിയാമായിരുന്നു എന്നും അതാണ് ഏകദേശം കൃത്യമായി തന്നെ വരയ്ക്കാൻ സാധിച്ചതെന്നും ഷജിത്ത് പറയുന്നു. ഇത്രവലിയ കാര്യത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ രണ്ടുപേർക്കും സന്തോഷമുണ്ടെന്നും ഷജിത്ത് ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in