കുട്ടി കർഷകന്റെ കന്നുകാലികള്‍ ചത്തത് സയനൈഡ് വിഷബാധ മൂലം തന്നെ; സ്ഥിരീകരിച്ച് പരിശോധനാ ഫലം

കുട്ടി കർഷകന്റെ കന്നുകാലികള്‍ ചത്തത് സയനൈഡ് വിഷബാധ മൂലം തന്നെ; സ്ഥിരീകരിച്ച് പരിശോധനാ ഫലം

പശുക്കൾ ചത്തത് കപ്പതൊണ്ട് കഴിച്ചിട്ടല്ല എന്ന് തങ്ങളുടെ പേരിൽ വന്ന വാർത്ത നിഷേധിച്ച് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

ഇടുക്കി വെള്ളിയാമറ്റം ബെന്നി എന്ന വിദ്യാർഥിയായ ക്ഷീരകർഷകന്റെ 13 കന്നുകാലികള്‍ ചത്തത് സയനൈഡ് വിഷബാധ മൂലം തന്നെയെന്ന് സ്ഥിരീകരണം. ചത്ത കന്നുകാലികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ടോക്സിക്കോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രോ സയനിക്ക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചീഫ് ഡിസിസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ അറിയിച്ചു. കപ്പ തൊണ്ട് തീറ്റയായി നൽകിയതിന് പിന്നാലെ ആയിരുന്നു ഫാമിലെ 13 പശുക്കൾ ചത്തത്.

ചത്ത കന്നുകാലികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ടോക്സിക്കോളജി ലാബിൽ നടത്തിയ പരിശോധിച്ചു

ചിലയിനം കപ്പയിലും ഇലയിലും വിഷാംശം കൂടുതലാണ്. ഇവയുടെ പ്രവർത്തനം മൂലം രക്തത്തിലെ ഓക്സിജൻ വാഹകരായ ഹീമോഗ്ലോബിൻ സയനോ ഹീമോഗ്ലോബിനായി മാറ്റും. തത്ഫലമായി ശ്വാസതടസം ഉണ്ടാകുകയും വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കാനും ഇടയാക്കും. പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ഷീല സാലി ജോർജ് അറിയിച്ചു.

കുട്ടി കർഷകന്റെ കന്നുകാലികള്‍ ചത്തത് സയനൈഡ് വിഷബാധ മൂലം തന്നെ; സ്ഥിരീകരിച്ച് പരിശോധനാ ഫലം
കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് അഞ്ചു പശുക്കളെ നല്‍കി സര്‍ക്കാര്‍, സഹായവുമായി സിനിമലോകവും

അതേസമയം, തൊടുപുഴ വെളിയമറ്റത്തെ പശുക്കൾ ചത്തത് കപ്പതൊണ്ട് കഴിച്ചിട്ടല്ല എന്ന് തങ്ങളുടെ പേരിൽ വന്ന വാർത്ത നിഷേധിച്ച് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ഇങ്ങനെ ഒരു വാർത്ത തങ്ങൾ നൽകിയിട്ടില്ലെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി ബൈജു ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.

കുട്ടി കർഷകന്റെ കന്നുകാലികള്‍ ചത്തത് സയനൈഡ് വിഷബാധ മൂലം തന്നെ; സ്ഥിരീകരിച്ച് പരിശോധനാ ഫലം
സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?

ഉപജീവന മാര്‍ഗമായ കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം പുറത്തറിഞ്ഞതോടെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ് ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ ആദ്യം ആശ്വാസവുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

മന്ത്രിമാര്‍ക്കു പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'അബ്രാഹം ഓസ്‌ലറിന്റെ' അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി മാറ്റിവച്ച് അഞ്ചു ലക്ഷം രൂപ കുട്ടികള്‍ക്ക് കൈമാറി. കൃഷ്ണഗിരിയില്‍ നിന്ന് നല്ലയിനം പശുക്കളെ വാങ്ങാന്‍ ഒപ്പം ചെല്ലാമെന്നും ജയറാം വാഗ്ദാനം നല്‍കി. ഇതുകൂടാതെ, മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം രൂപയും കുട്ടികള്‍ക്ക് നല്‍കും. ഇന്നു തന്നെ ദൂതന്‍ വഴി പണം കുട്ടികള്‍ക്ക് എത്തിക്കുമെന്നും ജയറാം അറിയിച്ചു. മുന്‍മന്ത്രി പി ജെ ജോസഫും ഒരു പശുവിനെ ഇന്ന് കുട്ടികള്‍ക്ക് നല്‍കും. ലുലു ഗ്രൂപ്പും കുട്ടികര്‍ഷകന് സഹായം പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in