സ്കോളർഷിപ്പ് ഉറപ്പാക്കി കളക്ടർ; നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് നിർദേശം

സ്കോളർഷിപ്പ് ഉറപ്പാക്കി കളക്ടർ; നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് നിർദേശം

സരോജിനി ദാമോദരന്‍ ഫൗണ്ടേഷനാണ് 13 കുട്ടികള്‍ക്കും പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കിയത്

തുടര്‍ പഠനത്തിന് സഹായം തേടിയെത്തിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കി തൃശൂര്‍ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. കോവിഡ് സമയത്ത് ഉറ്റവരെ നഷ്ടമായ 13 കുട്ടികളാണ് തുടര്‍പഠനത്തിന് പിന്തുണ തേടി കളക്ടറെ കണ്ടത്.

സ്കോളർഷിപ്പ് ഉറപ്പാക്കി കളക്ടർ; നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് നിർദേശം
'നന്നായി പഠിക്കണം,അമ്മയെ പൊന്നുപോലെ നോക്കണം': വീട് നിര്‍മിച്ച് നല്‍കിയതിന് പ്രതിഫലമാവശ്യപ്പെട്ട് കളക്ടർ

സരോജിനി ദാമോദരന്‍ ഫൗണ്ടേഷനാണ് 13 കുട്ടികള്‍ക്കും പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കിയത്. കോവിഡ് സമയത്ത് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായവരാണ് ഇവര്‍. എന്നിട്ടും മിടുക്കരായി ജീവിതത്തില്‍ മുന്നേറുന്ന കുട്ടികളെ കളക്ടര്‍ അഭിനന്ദിച്ചു. സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷനും അതിന്‌റെ സ്ഥാപകന്‍ ഷിബുലാലിനും കളക്ടര്‍ പ്രത്യേകം അഭിനന്ദനവും അറിയിച്ചു.

സ്കോളർഷിപ്പ് ഉറപ്പാക്കി കളക്ടർ; നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് നിർദേശം
'ഇനി മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട'; മൂന്നാം ക്ലാസുകാരന്റെ കത്തില്‍ ഇടപെട്ട് ആലപ്പുഴ കളക്ടര്‍

കുട്ടികള്‍ക്ക് ഇനി പ്രയാസമില്ലാതെ പഠനം തുടരാമെന്ന് പറഞ്ഞ കളക്ടര്‍ കുട്ടികളോട് മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടതായും അറിയിച്ചു. നന്നായി പഠിക്കണം, അമ്മയെ പൊന്നുപോലെ നോക്കണം, ഭാവിയില്‍ വളര്‍ന്ന് നല്ല നിലയില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണം എന്നീ കാര്യങ്ങളാണ് കുട്ടികളോട് കളക്ടര്‍ ആവശ്യപ്പെട്ടത്. 13 കുട്ടികളുടെ ജീവിതത്തിന് പുതുപ്രതീക്ഷ നല്‍കാനായതിലുള്ള സന്തോഷം ഫേസ്ബുക്കിലൂടെയാണ് തൃശൂര്‍ കളക്ടര്‍ അറിയിച്ചത്.

logo
The Fourth
www.thefourthnews.in