അന്താരാഷ്ട്ര പ്രശംസ നേടിയ പൊതിച്ചോർ; ഡിവൈഎഫ്ഐയുടെ 
ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി ഗാര്‍ഡിയന്‍

അന്താരാഷ്ട്ര പ്രശംസ നേടിയ പൊതിച്ചോർ; ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി ഗാര്‍ഡിയന്‍

ഡിവൈഎഫ്ഐ ജില്ലകളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന 'ഹൃദയപൂര്‍വം' പദ്ധതിയുടെ കീഴിലാണ് പൊതിച്ചോര്‍ വിതരണം നടന്നുവരുന്നത്

'സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്.എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ'. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്.

കഴിഞ്ഞ് ഏഴുവര്‍ഷമായി ഡിവൈഎഫ്ഐ ജില്ലകളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളെ കേന്ദ്രീകരിച്ചു നടത്തി വരുന്ന 'ഹൃദയപൂര്‍വം' പദ്ധതിയുടെ കീഴിലാണ് പൊതിച്ചോര്‍ വിതരണം. ഇതിനെ കുറിച്ച് വിശദമായി തന്നെ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജാതി മത വ്യത്യാസങ്ങളിലാത്ത മാനവികതയെ പ്രശംസിച്ചാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര പ്രശംസ നേടിയ പൊതിച്ചോർ; ഡിവൈഎഫ്ഐയുടെ 
ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി ഗാര്‍ഡിയന്‍
ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

രാവിലെ പാകം ചെയ്യുന്ന ഭക്ഷണം വാഴയിലയിലാക്കി പത്രമുപയോഗിച്ച് പൊതിഞ്ഞ് രാവിലെ വീട്ടിലെത്തുന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ കൈവശം കൊടുത്തയക്കുകയാണ് പതിവ്. വിവിധ വീടുകളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് പൊതിച്ചോറുകള്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെത്തും. ചികിത്സ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും ഇതു വരെ സൗജന്യ ഭക്ഷണമെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍മസര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി( മാര്‍കിസ്റ്റ്)യുടെ യുവജന വിഭാഗമായ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്റെ (ഡിവൈഎഫ്ഐ) നേതൃത്വത്തില്‍ രോഗികള്‍ക്കാശ്വാസമായി പദ്ധതി നടപ്പിലാക്കി വരുന്നത്.

അന്താരാഷ്ട്ര പ്രശംസ നേടിയ പൊതിച്ചോർ; ഡിവൈഎഫ്ഐയുടെ 
ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി ഗാര്‍ഡിയന്‍
'ട്വിറ്റ‍ർ കില്ല‍‍ർ' വിശേഷണം സത്യമാകുമോ? ത്രെഡ്സിന്റെയും ട്വിറ്ററിന്റെയും സമാനതകളും വ്യത്യാസങ്ങളും

4000ത്തിലധികം പൊതികളാണ് രോഗികള്‍ക്ക് ഒരു ദിവസം വിതരണം ചെയ്യുന്നത്. താമസ ചിലവുകളും ചികിത്സാ ചിലവുകളും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതിനിടയിലാണ് രോഗികള്‍ക്ക് ആശ്വാസമായി പൊതിച്ചോറുകളെത്തുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

പദ്ധതിയുടെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജ്ജനം മാത്രമല്ലെന്നും ഇതു വഴി ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതാക്കി സമത്വം കൈവരിക്കലാണെന്നുമുള്ള എം പി എ എ റഹീമിന്റെ വാക്കുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചെറുവയ്ക്കലിലെ ഫെഡറേഷന്‍ സിവില്‍ സര്‍വീസിലെ സന്നദ്ധ പ്രവര്‍ത്തകയായ സൂര്യ ഹേമാൻ,എറണാകുളം ജില്ലയില്‍ പദ്ധതി ക്രോഡീകരിക്കുന്ന മേഘ്‌ന മുരളി എന്നിവരുടെ അനുഭവങ്ങളും, പദ്ധതിയില്‍ പങ്കാളികളായ വീട്ടമ്മമാരുടെ അഭിപ്രായവും റിപ്പോര്‍ട്ടിലുണ്ട്.

2017 ല്‍ 300 പാഴ്‌സലുകളോടെ ആരംഭിച്ച ഈ പദ്ധതി ഗതാഗതമൊഴിച്ച് മറ്റു ചിലവുകളൊന്നും തന്നെ സൃഷ്ടിക്കുന്നില്ല. വീടുകളില്‍ സാധാരണ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് കുറച്ച് അധികമുണ്ടാക്കിയാണ് ഓരോ കുടുംബങ്ങളും പൊതിച്ചോറ് പദ്ധതിയിൽ ഭാഗമാകുന്നുത്. ചോറും കറിക്കും പുറമേ മുട്ട,മീന്‍ ചിക്കന്‍ എന്നീ വിഭവങ്ങളും പല വീട്ടുകാരും നല്‍കാറുണ്ടെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

വീട്ടമ്മമാര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും പുരുഷന്‍മാരും പൊതിച്ചോറുണ്ടാക്കുന്ന പദ്ധതിയില്‍ ഭാഗമാകാറുണ്ട്. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊന്നും അവധി നല്‍കാതെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഓണക്കാലത്ത് പായസവും ക്രിസ്മസ് കാലത്ത് കേക്കും പൊതിച്ചോറിനൊപ്പം ഇടം പിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ ജാതി - മത വ്യത്യാസങ്ങളുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേനെയെന്നും അതേ സമയം കേരളത്തില്‍ ആ പ്രശ്‌നം ഉണ്ടാകില്ലെന്നുമായിരുന്നു റഹീമിന്റെ വാക്കുകള്‍. ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം എന്നീ വ്യത്യാസങ്ങളില്ലാതെയാണ് പദ്ധതി നാട്ടില്‍ നടപ്പാക്കുന്നതെന്നായിരുന്നു അദ്ദേഹം ദ ഗാര്‍ഡിയനോട് പറഞ്ഞത്.

logo
The Fourth
www.thefourthnews.in