നിക്ഷേപകന് പണം തിരികെ നല്‍കിയില്ല; കെ ടി ഡി എഫ് സിക്ക്  ഹൈക്കോടതി വിമര്‍ശനം

നിക്ഷേപകന് പണം തിരികെ നല്‍കിയില്ല; കെ ടി ഡി എഫ് സിക്ക് ഹൈക്കോടതി വിമര്‍ശനം

കൊൽക്കത്തയിലെ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കെ ടി ഡി എഫ് സിയിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജിയിലാണ് വിമർശനം
Updated on
1 min read

സംസ്ഥാന ഗതാഗത വികസന ധനകാര്യ കോര്‍പ്പറേഷ (കെ ടി ഡി എഫ് സി) ന് ഹൈക്കോടതിയുടെ വിമര്‍ശനം. കൊൽക്കത്തയിലെ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കെ ടി ഡി എഫ് സിയിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. കാലാവധി പൂര്‍ത്തിയായിട്ടും 38 ലക്ഷം രൂപയുടെ നിക്ഷേപം തിരികെ നല്‍കാത്തത് ചോദ്യം ചെയ്താണ് ഹർജി.

നിക്ഷേപകന് പണം തിരികെ നല്‍കിയില്ല; കെ ടി ഡി എഫ് സിക്ക്  ഹൈക്കോടതി വിമര്‍ശനം
തിരുവാർപ്പിൽ ബസുടമയെ മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു, കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

നിക്ഷേപകന് പണം തിരികെ നല്‍കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. മുങ്ങുന്ന കപ്പലാണെങ്കില്‍ എങ്ങനെ തുടര്‍ന്ന് നിക്ഷേപം സ്വീകരിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കാരണമാണ് നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്തതെന്ന് കെ ടി ഡി എഫ്‌ സി വിശദീകരിച്ചു. റിസര്‍വ് ബാങ്കിനെക്കൂടി കക്ഷി ചേര്‍ത്ത് വിശദീകരണം തേടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിക്ഷേപകന് പണം തിരികെ നല്‍കിയില്ല; കെ ടി ഡി എഫ് സിക്ക്  ഹൈക്കോടതി വിമര്‍ശനം
കരുവന്നര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ ഇഡിക്കു മുന്നില്‍, അറസ്റ്റിലായ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ വന്‍ നിക്ഷേപം

ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ ആലോചനയില്ലാതെ പണം നിക്ഷേപിക്കുന്നത് എന്തുകൊണ്ടെന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരോട് ആരാഞ്ഞു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി. പല തവണയായാണ് ഹർജിക്കാർ കെ ടി ഡി എഫ് സിയിൽ പണം നിക്ഷേപിച്ചത്. എല്ലാ നിക്ഷേപങ്ങളുടെയും കാലാവധി കഴിഞ്ഞെങ്കിലും തുകയും പലിശയും നൽകുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. 12 ശതമാനം പലിശ സഹിതം തുക തിരികെ നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

logo
The Fourth
www.thefourthnews.in