മൈസൂർ റോഡ് ജങ്ഷൻ ഇനി 'മിന്നുമണി ജങ്ഷൻ'; മിന്നും താരത്തിന് നാടിന്റെ ആദരം

മൈസൂർ റോഡ് ജങ്ഷൻ ഇനി 'മിന്നുമണി ജങ്ഷൻ'; മിന്നും താരത്തിന് നാടിന്റെ ആദരം

മിന്നുമണിയെ ആദരിക്കുന്ന ചടങ്ങിനോടൊപ്പം ജങ്ഷന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങും ജൂലൈ 22നാണ് നടക്കുക

കേരളത്തിന്റെ അഭിമാനതാരം മിന്നുമണിക്ക് നാടിന്റെ ആദ​രം. വയനാട് മാനന്തവാടി പഞ്ചായത്തിലെ മൈസൂർ റോഡ് ജങ്ഷൻ ഇനി മുതൽ മിന്നുമണി ജങ്ഷൻ എന്നറിയപ്പെടും. പഞ്ചായത്ത് വൈസ് ചെയർമാനായ ജേക്കബ് സബാസ്റ്റ്യനാണ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. മറുത്തൊന്ന് ചിന്തിക്കാതെ ആവശ്യം അം​ഗീകരിക്കുകയായിരുന്നു പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾ. ജൂലൈ 22ന് നടക്കുന്ന മിന്നുമണിയെ ആദരിക്കുന്ന ചടങ്ങിനോടൊപ്പം ജങ്ഷന്റെ പേര് പ്രഖ്യാപിക്കും.

മൈസൂർ റോഡ് ജങ്ഷൻ ഇനി 'മിന്നുമണി ജങ്ഷൻ'; മിന്നും താരത്തിന് നാടിന്റെ ആദരം
ബാറ്റിങ് കിട്ടാത്തതില്‍ നിരാശയില്ല: മിന്നു മണി

മൈസൂർ റോഡ് ജങ്ഷനിലൂടെയാണ് മിന്നുമണി ദിവസവും ചോയിമൂലയിലുള്ള വീട്ടിലേക്ക് പോകുന്നത്. അതിനാലാണ് ഈ ജങ്ഷന് തന്നെ താരത്തിന്റെ പേര് നൽകാൻ തീരുമാനിച്ചതെന്ന് ജേക്കബ് സെബാസ്റ്റ്യൻ ദ ഫോർത്തിനോട് പ്രതികരിച്ചു. "മൈസൂർ റോഡ് ജങ്ഷനിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് മിന്നു മണിയുടെ വീട്ടിലേക്കുള്ളത്. ദിവസവും ഇതുവഴിയാണ് മിന്നുമണി വീട്ടിലേക്ക് പോകുന്നത്. കേരളത്തിനും നാടിനും തന്നെ അഭിമാനമായ മിന്നു മണിയുടെ പേരിൽ ഒരു ജങ്ഷൻ വരുമ്പോൾ വളർന്നു വരുന്ന യുവ തലമുറയ്ക്ക് അതൊരു പ്രചോദനമായിരിക്കും", ജേക്കബ് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

മൈസൂർ റോഡ് ജങ്ഷൻ ഇനി 'മിന്നുമണി ജങ്ഷൻ'; മിന്നും താരത്തിന് നാടിന്റെ ആദരം
മിന്നു മണിയല്ല, അത് സൂസന്‍ ഇട്ടിച്ചെറിയ; കേരളത്തില്‍ നിന്ന് ഇന്ത്യക്ക് കളിച്ച ആദ്യ വനിതാ ക്രിക്കറ്റര്‍

ഇന്ത്യൻ വനിതാ ടീമിനായി കളിക്കുന്ന ആദ്യ കേരള ക്രിക്കറ്റ് താരവും രണ്ടാമത്തെ മലയാളിയുമാണ് മിന്നുമണി. മലയാളിയായ സൂസൻ ഇട്ടിച്ചെറിയ മുൻപ് തമിഴ്‌നാടിനായി കളിച്ചിരുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള ആദ്യ വിദേശപര്യടനത്തിൽ ബംഗ്ലാദേശിനെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയായിരുന്നു മിന്നുവിന്റെ തകർപ്പൻ പ്രകടനം. സെപ്റ്റംബറിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള അവസരമാണ് താരത്തെ തേടിയെത്തയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in