കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

1.02 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്

കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സിപിഐ മുന്‍ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റായിരുന്ന ഭാസുരാംഗനും മകൻ അഖിൽജിത്തും ചേർന്ന് പലപ്പോഴായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി
കണ്ടല ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു

കഴിഞ്ഞ വർഷം നവംബറിൽ പലപ്പോഴായി ഭാസുരാംഗൻ ചോദ്യം ചെയ്യലിന് വിധേയനാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.

അഖിൽ ജിത്ത് എട്ടു തവണയായി ഒരു കോടി രൂപ ബാങ്കിൽ നിന്നും തട്ടിയെടുത്തു. ഭാസുരാംഗൻ തന്റെ 16 സെന്റ് സ്ഥലം കാണിച്ച് 3.20 കോടിരൂപ ലോണെടുത്തു. അതിൽ ഒരു രൂപപോലും തിരിച്ചടച്ചിട്ടില്ല എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. പിഎംഎൽഎ വകുപ്പുകൾ ചേർത്താണ് വസ്തുവകകൾ കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചത്.

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി, മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി

കണ്ടല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 103 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് പുറത്ത് വിട്ട വിവരം. നിക്ഷേപകർക്ക് മാത്രം ബാങ്ക് 173 കോടിരൂപ മടക്കി നൽകാനുണ്ട്. സിപിഐ നേതാവായിരുന്ന ഭാസുരാംഗനെ, തട്ടിപ്പു വിവരങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.

logo
The Fourth
www.thefourthnews.in