ശിവശങ്കറിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കണം; കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ശിവശങ്കറിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കണം; കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ഇഡി എതിര്‍സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കാൻ കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോഗ്യ കാരണങ്ങളെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നാണ് സുപ്രീംകോടി നിര്‍ദ്ദേശം. അതിനാല്‍ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതില്ലന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും കോടതി വ്യക്കമാക്കി. ഇഡി എതിര്‍സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശിവശങ്കർ നൽകിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാൻ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ശിവശങ്കറിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കണം; കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
ലെെഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി

ഇ ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഈ ആവശ്യമുന്നയിച്ച് നൽകിയ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കഴിഞ്ഞ ഫെബ്രുവരി 14നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അന്ന് മുതൽ ജയിലിലാണ് ശിവശങ്കരന്‍. നിലവില്‍ നാല് മാസത്തോളമായി കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കര്‍.

ശിവശങ്കറിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കണം; കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യേക കോടതിയിലും ഹൈകോടതിയിലും ശിവശങ്കർ നേരത്തെ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനെതിരെ ശിവശങ്കർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജാമ്യഹർജിയിൽ തീർപ്പായില്ലെങ്കിലും ചികിത്സക്ക് വേണ്ടി ഇടക്കാല ജാമ്യത്തിന് ശിവശങ്കറിന് കൊച്ചിയിലെ വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in