high court of kerala
high court of kerala

പിറവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി; യുഡിഎഫിന് കനത്ത തിരിച്ചടി

മു​ൻ ധാ​ര​ണ​പ്ര​കാ​രം സ്ഥാ​ന​മൊ​ഴി​ഞ്ഞ ഏലിയാമ്മ ഫിലിപ്പിന്റെ വോ​ട്ട്​ അസാ​ധു​വാ​യ​തി​നെ ​തുട​ർ​ന്നാണ് പു​തി​യ ചെ​യ​ർ​പേ​ഴ്സ​നാ​യി ജി​ൻ​സി രാ​ജു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തിരഞ്ഞെടുക്കപ്പെട്ടത്

പിറവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. മു​ൻ ധാ​ര​ണ​പ്ര​കാ​രം ചെ​യ​ർ​പേ​ഴ്​​സ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഇടത്​ അം​ഗ​ത്തി​ന്‍റെ വോ​ട്ട്​ അ​സാ​ധു​വാ​യ​തി​നെ​തുട​ർ​ന്നാണ് പു​തി​യ ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ൺ​ഗ്ര​സി​ലെ ജി​ൻ​സി രാ​ജു ന​റു​ക്കെ​ടു​പ്പി​ലൂടെയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്. പരാജയപ്പെട്ട സിപിഐയിലെ അഡ്വ ജൂലി സാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

ഇടത് മുന്നണിയിലെ ധാരണയനുസരിച്ച് നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് രാജി വച്ചതിനെ തുടർന്നാണ് ജനുവരി 31ന് പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കാൻ കൗൺസിൽ യോഗം ചേർന്നത്. ജലസേചന വകുപ്പ് എറണാകുളം എക്സിക്യൂട്ടീവ് എൻജിനീയർ ബി. അബ്ബാസായിരുന്നു വരണാധികാരി.

ചെ​യ​ർ​പേ​ഴ്​​സ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജി​ൻ​സി രാ​ജു​വി​നും എ​ൽ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി സിപി​ഐ​യു​ടെ അ​ഡ്വ ജൂ​ലി സാ​ബു​വി​നും തു​ല്യ​വോ​ട്ട്​ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലാ​ണ്​ ജി​ൻ​സി രാ​ജു വി​ജ​യി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​റാം ഡി​വി​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ജി​ൻ​സി രാ​ജു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേൽക്കുകയും ചെയ്തു.

high court of kerala
'ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം'; കെ സുരേന്ദ്രന്റെ 'ഔദാര്യം', പരക്കെ വിമര്‍ശനം

അഡ്വ. ജൂലി സാബുവിന്റെ പേരാണ് നറുക്കെടുപ്പിൽ തിരഞ്ഞെടുത്തത്. എന്നാൽ, ജിനിയെ ചെയർപേഴ്സണായി പ്രഖ്യാപിച്ച് വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.

ഇതിനു പിന്നാലെ മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് ഏഴ് (എ) പ്രകാരം നറുക്ക് ലഭിക്കുന്നയാളെ ചെയർപേഴ്സണാക്കുന്നതിന് പകരം മൂന്ന് പേർ മൽസര രംഗത്തുള്ളപ്പോൾ രണ്ട് പേരെ ഒഴിവാക്കി ഒരാളെ തിരഞ്ഞെടുക്കുന്ന ഏഴ് (സി) പ്രകാരമാണ് വരണാധികാരി തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂലി സാബു കോടതിയെ സമീപിച്ചത്. ബന്ധപ്പെട്ട രേഖകളും ഇതിനോടൊപ്പം ഹാജരാക്കി.

അ​ഡ്വ ജൂ​ലി സാ​ബു​വിന്റെ വാദങ്ങൾ ശരിവെച്ചാണ് കോടതി ഉത്തരവ്. റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും ജിൻസി രാജു ചുമതലയേറ്റതിനാൽ ഇടപെടാൻ തയാറായരുന്നില്ല.

high court of kerala
കേസ് പിന്‍വലിച്ചാല്‍ വിഹിതം തരാമെന്ന കേന്ദ്രനിലപാട് ഭരണഘടനാവിരുദ്ധം, ചോദിച്ചത് കിട്ടാനുള്ള രൂപയെന്ന് മന്ത്രി ബാലഗോപാല്‍

ആ​ദ്യ ര​ണ്ട​ര വ​ർ​ഷം സിപിഎ​മ്മി​നും ബാ​ക്കി ര​ണ്ട​ര വ​ർ​ഷം സിപിഐ​ക്കും ചെ​യ​ർ​പേ​ഴ്സ​ൻ പ​ദ​വി എ​ന്ന ധാ​ര​ണ പ്ര​കാ​ര​മാ​ണ് പാ​ർ​ട്ടി നിർദേശമനുസ​രി​ച്ച് ഏ​ലി​യാ​മ്മ ഫി​ലി​പ്​ രാ​ജി​വെ​ക്കുന്നത്. എ​ന്നാ​ൽ, ജൂ​ലി സാ​ബു ചെ​യ​ർ​പേ​ഴ്സ​നാ​കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്ന ഏ​ലി​യാ​മ്മ ബാലറ്റ്​ പേ​പ്പ​റി​ന്‍റെ മ​റു​വ​ശ​ത്ത് പേ​രെ​ഴു​തി ഒ​പ്പി​ടാ​തെ ബോ​ധ​പൂ​ർ​വം വോ​ട്ട് അ​സാ​ധു​വാ​ക്കു​ക​യാ​യി​രു​ന്നു എന്നാണ് വാദം.

logo
The Fourth
www.thefourthnews.in