ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്

ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്

ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളുടെ വാക്ക്‌പോരിന് വഴിവച്ച് ബാര്‍ കോഴ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമാക്കാന്‍ രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്
വീണ്ടും ബാര്‍കോഴ ആരോപണം; വിവാദത്തിന് തിരികൊളുത്തി ബാറുടമയുടെ ശബ്ദസന്ദേശം, 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം

ബാര്‍ കോഴയ്ക്കുള്ള നീക്കം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പണപ്പിരിവ് നടക്കുന്നത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണെന്ന് വ്യക്തമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് നോട്ടെണ്ണുന്ന യന്ത്രം ഉള്ളത് എക്‌സൈസ് മന്ത്രിയുടെ വീട്ടിലോ അതോ മുഖ്യമന്ത്രിയുടെ വീട്ടിലോ എന്ന് വ്യക്തമാക്കണമെന്നും പരിഹസിച്ചു. ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്
മഴ തുടരുന്നു, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യത; കടലില്‍ പോകുന്നതിന് വിലക്ക്

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എംമാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെഎം മാണിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങളെ പ്രതിരോധിച്ച എക്‌സൈസ് മന്ത്രി എം ബി രാജേഷ് കോഴ വാങ്ങാന്‍ നീക്കമെന്ന ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നാണ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ല. ഗൂഢാലോചന പരിശോധിക്കട്ടെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തുടങ്ങാന്‍ പോകുകയല്ലേ, ബാക്കി അവിടെവെച്ച് കാണാമെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനങ്ങളോട് എം ബി രാജേഷിന്റെ പ്രതികരണം.

ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്
സമസ്തയ്ക്ക് ഇടത് പ്രേമമോ? ബഹാവുദ്ദീൻ നദ്‌വിയെ സുപ്രഭാതം ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യത

അതിനിടെ, ബാര്‍ കോഴ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അത്യന്തം ഗൗരവം ഉള്ളതാണെന്ന് ഇടുക്കിയിലെ സിപിഎം നേതാവും ജില്ലയിലെ എല്‍ഡിഎഫ് കണ്‍വീനറുമായ കെ കെ ശിവരാമന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവരാമന്റെ പ്രതികരണം. പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയേണ്ടതുണ്ട് എന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നടക്കുന്നത് ഡല്‍ഹി മോഡല്‍ ബാര്‍ കോഴ എന്നായിരുന്നു വിവാദങ്ങളോട് പ്രതികരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രതികരണം. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് കെജ് രിവാളിന്റെ ഗതിവരുമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ബാര്‍ കോഴയില്‍ കലുഷിതമായി വീണ്ടും കേരള രാഷ്ട്രീയം, മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം, ഗൂഢാലോചനയെന്ന് എം ബി രാജേഷ്
'പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്' അനുശോചനം നേര്‍ന്ന് 'എയറിലായി'; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ പേരിലുള്ള ശബ്ദ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വ്യാഴാഴ്ച എറണാകുളത്തുചേര്‍ന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയിലാണ് അനിമോന്റെ പേരിലുള്ള സന്ദേശത്തില്‍ പണം ആവശ്യപ്പെടുന്നത്. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നും രണ്ടു ദിവസത്തിനുള്ളില്‍ പണം നല്‍കണം. പണപ്പിരിവ് സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് നിര്‍ദേശമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in