നിയമത്തെ വെല്ലുവിളിക്കുന്ന റോബിന്‍ ബസ്, ഒപ്പം ആരാധകക്കൂട്ടം; അന്തര്‍ സംസ്ഥാന പാതയിലെ ബസ് ലഹള

നിയമത്തെ വെല്ലുവിളിക്കുന്ന റോബിന്‍ ബസ്, ഒപ്പം ആരാധകക്കൂട്ടം; അന്തര്‍ സംസ്ഥാന പാതയിലെ ബസ് ലഹള

കൊമ്പനായാലും റോബിനായാലും കേരളത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഒരു വലിയ ആരാധകക്കൂട്ടമുണ്ട്.

ബെംഗളൂരു ക്രിസ്തു ജയന്തി കോളജിലെ വിദ്യാര്‍ഥികളുമായി ടൂര്‍ പോയതായിരുന്നു ആ ബസ്. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഗ്രാഫിക്‌സുകളുമായി ബസ് ചീറിപ്പാഞ്ഞു. ചിക്മംഗളുരുവില്‍ വച്ച് ഒരു സംഘം നാട്ടുകാര്‍ ബസ് തടഞ്ഞു. ഇത്രയും ലൈറ്റുകളും ഗ്രാഫിക്‌സുകളുമായി ബസുകള്‍ നിരത്തിലിറങ്ങുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും അപകടം ഉറപ്പാണെന്നും നാട്ടുകാര്‍ തറപ്പിച്ചു പറഞ്ഞു. ഗ്രാഫിക്‌സ് സെല്ലോ ടേപ്പ് വച്ച് മറച്ചിട്ടുമതി ഇനി യാത്രയെന്ന് നാട്ടുകാര്‍ തറപ്പിച്ചു. രക്ഷയില്ലാതെ ബസ് ജീവനക്കാര്‍ക്ക് ഗ്രാഫിക്‌സുകള്‍ മറയ്‌ക്കേണ്ടിവന്നു. ശേഷം 'മര്യാദക്കുട്ടിയായി' ബസ് യാത്ര തുടര്‍ന്നു. റോബിന്‍ ബസ് വിവാദമായതുപോലെ, വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന 'കൊമ്പന്‍ ബസ്' ആയിരുന്നു മുകളില്‍ പറഞ്ഞ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കഥയിലെ നായകന്‍.

കൊമ്പനായാലും റോബിനായാലും കേരളത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഒരു വലിയ ആരാധകക്കൂട്ടമുണ്ട്. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നതും ഈ ആള്‍ക്കൂട്ടത്തിന്റെ പിന്തുണയാണ്.

നിയമത്തെ വെല്ലുവിളിക്കുന്ന റോബിന്‍ ബസ്, ഒപ്പം ആരാധകക്കൂട്ടം; അന്തര്‍ സംസ്ഥാന പാതയിലെ ബസ് ലഹള
ഗുരുവിന്റെ ശിഷ്യൻ കേശവന്‍ വൈദ്യരുടെ ചന്ദ്രിക സോപ്പിനാവില്ല, സവര്‍ണ രക്ഷാകര്‍തൃത്വം കഴുകിക്കളയാന്‍

എന്താണ് റോബിന്റെ പ്രശ്‌നം?

പത്തനംതിട്ട സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ്, നാഷണല്‍ പെര്‍മിറ്റ് എടുത്ത ശേഷം പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാന്‍ തുടങ്ങിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പും ബസുടമയും തമ്മിലുള്ള 'അങ്കം' ആരംഭിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതിലൂടെയാണ് പെര്‍മിറ്റ് നേടി റോബിന്‍ അടക്കമുള്ള സ്വകാര്യ ബസുകള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചത്. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഇതെന്നും റൂട്ട് ബസായി സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും എംവിഡി നിലപാടെടുത്തു. കെഎസ്ആര്‍ടിസിക്കും മറ്റു സ്വകാര്യ ബസുകള്‍ക്കും ഇത് കനത്ത തിരിച്ചടിയാണെന്നും വിലയിരുത്തലുണ്ടായി. ബസ് നിയമവിരുദ്ധമായി ഓടിച്ചാല്‍ പിഴ ഈടാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

റോബിന്‍ ബസിന് നല്‍കിയ സ്വീകരണം
റോബിന്‍ ബസിന് നല്‍കിയ സ്വീകരണം

സ്റ്റേജ് കാരിയേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും സര്‍വീസ് നടത്തുവാന്‍ അനുവാദമുള്ളു. റോബിന്‍ ബസ് പോലെ കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് നിശ്ചിത സ്ഥലത്തുനിന്നും ആളെക്കയറ്റി മറ്റൊരു സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനുള്ള പെര്‍മിറ്റ് മാത്രമേയുള്ളൂവെന്നും എംവിഡി വ്യക്തമാക്കുന്നു. ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് റൂള്‍സ് ദുര്‍വ്യാഖ്യാനിച്ച് കോണ്‍ട്രാക്ട് കാരിയേജ് ബസുകള്‍ സ്റ്റേജ് കാരിയേജായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതോടെ, എംവിഡിയും രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി.

സോഷ്യല്‍ മീഡിയ വഴി ആളെക്കൂട്ടല്‍

കേന്ദ്ര നിയമപ്രകാരമാണ് താന്‍ സര്‍വീസ് നടത്തുന്നത് എന്നായിരുന്നു ഗിരീഷിന്റെ വാദം. ബസിന് എതിരെ എംവിഡി ആദ്യ പിഴ ചുമത്തിയതിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിലൂടെ എംവിഡിക്ക് എതിരെ രംഗത്തുവന്ന ഗിരീഷ്, തനിക്ക് അനുകൂലമായി ജനവികാരം വളര്‍ത്തുന്നതില്‍ വിജയിച്ചതോടെയാണ് പ്രശ്‌നം ചര്‍ച്ചയാകുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വലിയ വിഭാഗവും ഗിരീഷിനൊപ്പം നിലയുറപ്പിച്ചു. നിയമലംഘനത്തിന് എതിരായ എംവിഡിയുടെ നടപടി, പകപോക്കലാണെന്ന വ്യാഖ്യാനമുണ്ടായി.

കൊമ്പന്‍ ബസ്
കൊമ്പന്‍ ബസ്

മലയാള മാസം വൃശ്ചികം ഒന്നാം തീയതി മുതല്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്ന് റോബിന്‍ ബസ് ഉടമ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളില്‍ ബസിന്റെ റൂട്ടും സമയവും പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിനെ എംവിഡി വഴിനീളെ തടഞ്ഞു. ശനിയാഴ്ച വൈകുന്നേരം 5.5ന് പുറപ്പെട്ട ബസിന് വിവിധയിടങ്ങളില്‍ സ്വീകരണങ്ങള്‍ ലഭിച്ചു. വെട്ടിപ്പുറത്ത് പത്തനംതിട്ട എസ്പി ഓഫീസിന് മുന്നില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി 7,500 രൂപ പിഴയിട്ടു. 8.30ന് പാലായില്‍ എംവിഡി വീണ്ടും ബസിന് കുറുകെനിന്നു. രാത്രി 11ന് ദേശീയപാതയില്‍ അങ്കമാലി കോതകുളങ്ങരയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന. 11.30ന് അങ്കമാലി ദേശീയപാതയിലൂടെ കടന്നുപോയ യാത്രക്കാര്‍ ബസിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു. ഉദ്യോഗസ്ഥരെ കൂക്കിവിളിച്ചു.

1.30ന് തൃശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനുസമീപം പരിശോധന. ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം. പാലിയേക്കരയിലും ബസിനെ സ്വീകരിക്കാന്‍ ജനക്കൂട്ടമെത്തി. തമിഴ്‌നാട്ടില്‍ പ്രവേശിച്ച ബസിന് 70,410 രൂപയാണ് പിഴയിട്ടത്. ഞായറാഴ്ച പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച ബസിനെ തൊടുപുഴയ്ക്ക് സമീപം എംവിഡി വീണ്ടും തടയുകയും പിഴ ചുമത്തുകയും ചെയ്തു.

റോബിന്‍ ബസിന് നല്‍കിയ സ്വീകരണം
റോബിന്‍ ബസിന് നല്‍കിയ സ്വീകരണം

അതേസമയം, ഗിരീഷിന്റെ 'വണ്‍ മാന്‍ ഷോ' കണ്ടുമടുത്ത കെഎസ്ആര്‍ടിസി, പുതിയ നീക്കവുമായി രംഗത്തെത്തി. റോബിന്‍ ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്നലെ എ സി ലോ ഫ്‌ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസിന്റെ യാത്രാനിരക്ക് 650 രൂപയാണ്. 659 രൂപയാണ് കെഎസ്ആര്‍ടിസിയുടെ യാത്രാനിരക്ക്.

യാത്രക്കാരെ പിഴിയുന്ന സ്വകാര്യ ബസുകള്‍

റോബിന്റെ കഥയില്‍ നിന്ന് മാറി, മറ്റു ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തോന്നുംപോലെയാണ് ചാര്‍ജ് ഈടാക്കുന്നത് എന്നതും വസ്തുതയാണ്. അവധി ദിനങ്ങളില്‍ യാത്രക്കാരെ പിഴിയുന്ന റേറ്റാണ് ബസുകള്‍ ഈടാക്കുന്നത്. ദീപാവലി ക്ക് കൊള്ള നിരക്കാണ് അന്തര്‍ സംസ്ഥാന സര്‍വീസ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ബസുകള്‍ ഈടാക്കിയത്. കെഎസ്ആര്‍ടിസി ഡീലക്‌സ് എ സി ബസ് ഈടാക്കിയതിനേക്കാള്‍ ഇരട്ടിയാണ് നോണ്‍ എ സി സ്വകാര്യ ബസുകള്‍ ഈടാക്കിയത്. പൂജാ അവധി പ്രമാണിച്ച് വിമാന ടിക്കറ്റിനെ വെല്ലുന്ന നിരക്കാണ് സ്വകാര്യ ബസുകള്‍ വാങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 4,000 രൂപ ചാര്‍ജ് വാങ്ങിയ സ്വകാര്യ ബസുകളുണ്ട്.

നിയമത്തെ വെല്ലുവിളിക്കുന്ന റോബിന്‍ ബസ്, ഒപ്പം ആരാധകക്കൂട്ടം; അന്തര്‍ സംസ്ഥാന പാതയിലെ ബസ് ലഹള
'വരൂ, ബസിലെ ആഡംബരം പരിശോധിക്കൂ'', മാധ്യമങ്ങളോട് മുഖ്യമന്ത്രി

ഇ-ബുള്‍ജെറ്റ് മുതല്‍ റോബിന്‍ വരെ

ആദ്യം പറഞ്ഞ 'കൊമ്പന്‍' കഥയിലെക്കൊന്നു തിരിച്ചുപോകാം. എന്തിനായിരുന്നു കൊമ്പന്‍ ബസിന് എംവിഡി പിഴ ഈടാക്കിയത്? വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം, സ്വകാര്യ ബസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള എംവിഡിയുടെ ശ്രമത്തെ അട്ടിമറിച്ചായിരുന്നു കൊമ്പന്റെ വമ്പുകാട്ടല്‍. കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ കൂട്ടത്തില്‍ ഏറ്റവും 'ഫാന്‍ ബേസുള്ള' ബസാണ് കൊമ്പന്‍. ക്യാമ്പസ് ടൂറുകളിലെ സ്ഥിര സാന്നിധ്യം. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നപ്പോള്‍, അതിനെ വെല്ലുവിളിച്ച് രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു കൊമ്പന്‍. എംവിഡി തീരുമാനത്തിന് എതിരെ ടൂറിസ്റ്റ് ബസ് ഉടമകള്‍ കോടതിയെ സമീപിച്ചു. കേരളത്തിലെ നിയമം മറികടക്കാന്‍ കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയായിരുന്നു കൊമ്പന്റെ മാസ് കാണിക്കല്‍.

നിയമത്തെ വെല്ലുവിളിക്കുന്ന റോബിന്‍ ബസ്, ഒപ്പം ആരാധകക്കൂട്ടം; അന്തര്‍ സംസ്ഥാന പാതയിലെ ബസ് ലഹള
പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

ഇത്തരം ബസുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകവൃന്ദമുണ്ട്. നിരവധി ഫാന്‍ പേജുകളാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇവര്‍ക്കുള്ളത്. ബസുകളുടെ വീഡിയോകള്‍ മാസ്സ് ബിജിഎം ഇട്ട് റീല്‍സുകളാക്കി പ്രചരിപ്പിക്കലാണ് പ്രധാന വിനോദം. വിദ്യാര്‍ത്ഥികളാണ് ഈ ആരാധകവൃന്ദത്തിലെ പ്രധാനികള്‍. ഇ ബുള്‍ജെറ്റ് എന്ന യൂട്യൂബര്‍ സഹോദരങ്ങളുടെ വാഹനം എംവിഡി കസ്റ്റഡിയില്‍ എടുത്തപ്പോള്‍, പിന്തുണയുമായി രംഗത്തെത്തിയവരുടെ ബഹളങ്ങള്‍ കേരളം മറന്നുകാണാനിടയില്ല. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴുയരുന്ന റോബിന്‍ ബസ് ഐക്യപ്പെടലുകള്‍, 'ഇ ബുള്‍ ജെറ്റ് ലഹളയ്ക്ക്' സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതിന് വഴിതെളിച്ചേക്കാം.

logo
The Fourth
www.thefourthnews.in