തുടര്‍ തീപിടിത്തം; കെഎംഎസ്‌സിഎല്‍ ഗോഡൗണുകളില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുക്കാന്‍  നിര്‍ദേശം

തുടര്‍ തീപിടിത്തം; കെഎംഎസ്‌സിഎല്‍ ഗോഡൗണുകളില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം

തുടരെയുണ്ടായ തീപിടുത്തങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

തുടര്‍ച്ചയായുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ കെഎംഎസ്‌സിഎല്‍ ഗോഡൗണുകളില്‍ നിന്നും ബ്ലീച്ചിങ് പൗഡറുകള്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം. മെഡിക്കല്‍ കോര്‍പ്പറേഷനാണ് മരുന്നു കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കെമിക്കല്‍ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിന് മുമ്പാണ് സുരക്ഷയെചൊല്ലിയുളള പുതിയ നടപടി. ക്ലോറിന്റെ അംശം കൂടുതലായതിനാലാണ് തീപിടുത്തം ഉണ്ടാകാന്‍ കാരണമെന്നാണ് നിഗമനം.

തുടര്‍ തീപിടിത്തം; കെഎംഎസ്‌സിഎല്‍ ഗോഡൗണുകളില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുക്കാന്‍  നിര്‍ദേശം
കത്തിയെരിയുന്നത് അഴിമതിയുടെ തെളിവുകള്‍ ? തുടര്‍ച്ചയായ അഗ്നിബാധയില്‍ സംശയമുയരുന്നു

ഇന്ന് പുലര്‍ച്ചെയാണ് വണ്ടാനത്തെ കെഎംസിഎല്‍ ഗോഡൗണിന് തീപിടിച്ചത്. തീ പെട്ടന്ന് തന്നെ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഒരുമിച്ച് ശ്രമിച്ചാണ് തീയണച്ചത്. ആദ്യം കെഎംഎസ്‌സിഎലിന്റെ കൊല്ലം ഗോഡൗണ്‍ പിന്നീട് ഉളിയക്കോവില്‍, തിരുവനന്തപുരം തുമ്പ, ഇപ്പോള്‍ ആലപ്പുഴ വണ്ടാനം എന്നിങ്ങനെയാണ് തീപിടുത്തങ്ങളുണ്ടായത്.

തുടര്‍ തീപിടിത്തം; കെഎംഎസ്‌സിഎല്‍ ഗോഡൗണുകളില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുക്കാന്‍  നിര്‍ദേശം
'ഒറ്റപ്പെട്ട' തീപിടുത്തം വീണ്ടും; കത്തിയത് കെ.എം.എസ്.സി.എല്ലിന്റെ ആലപ്പുഴയിലെ സംഭരണശാല

കോവിഡിന്റെ മറവില്‍ നടന്ന അഴിമതികളുടെ തെളിവുകളാണ് കത്തിച്ചു കളയുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തു നിന്ന് 500-ലേറെ പ്രധാന ഫയലുകള്‍ കാണാതായത് അടുത്തിടെയാണ്. ഇതു വിവാദമായതിനു പിന്നാലെയാണ് കെഎംഎസ്‌സിഎല്ലിന്റെ കെട്ടിടങ്ങള്‍ക്കു തീപിടിക്കാന്‍ തുടങ്ങിയതെന്നും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in