പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; ഒപി ബഹിഷ്കരണം തുടരും

പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; ഒപി ബഹിഷ്കരണം തുടരും

പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടിയില്‍ പി ജി ഡോക്ടര്‍മാര്‍ കയറും. എന്നാല്‍ ഒപി ബഹിഷ്കരണം തുടരും. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പി ജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; ഒപി ബഹിഷ്കരണം തുടരും
ഡോ.വന്ദന ദാസിന്റെ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

വന്ദനയുടെ കുടുംബത്തിന് നീതി ലഭിക്കുക, മരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പി ജി ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയോട് ഉന്നയിച്ചത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. 17-ാം തീയതി ചേരുന്ന മന്ത്രിസഭായോഗത്തില്‍ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാര തുക നല്‍കാനും തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

കളക്ടര്‍മാര്‍ തന്നെ വിവിധ ആശുപത്രികളില്‍ സെക്യൂരിറ്റി ഓഡിറ്റുകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷയുണ്ടെന്ന് ഉറപ്പുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജൻമാരെ നിയമിക്കുകയുള്ളൂ. ജോലിഭാരം സംബന്ധിച്ച കാര്യങ്ങളിലും ഉറപ്പ് ലഭിച്ചതായി പിജി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; ഒപി ബഹിഷ്കരണം തുടരും
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരായി ഒരാളെയും അത്യാഹിത വിഭാഗത്തില്‍ രണ്ടുപേരെയും മാത്രമെ അനുവദിക്കൂ. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in