ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം

ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം

സിപിഎമ്മിനെറ്റ പരാജയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗം തിരുത്തല്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ പിറ്റേ ദിവസം തന്നെയാണ് ടി പിയുടെ കൊലപാതകികളെ മോചിതരാക്കാനുള്ള നീക്കം പുറത്താകുന്നത്

പൊതു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലില്‍ വിധി വന്നത്. വിചാരണ കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും കൂടുതല്‍ പ്രതികളെ കുറ്റക്കാരായി ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. ചില പ്രതികള്‍ക്ക് പരോള്‍ പോലും അനുവദിക്കരുതെന്നും കോടതി വിധിച്ചു. തുടര്‍ന്ന് ചന്ദ്രശേഖരന്റെ പ്രവര്‍ത്തന മണ്ഡലം ഉള്‍പ്പെടുന്ന വടകരയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന് സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജ തോല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെമ്പാടും സിപിഎമ്മിനേറ്റ പരാജയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗം തിരുത്തല്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ പിറ്റേ ദിവസം തന്നെയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകികളെ ജയില്‍ മോചിതരാക്കാനുള്ള നീക്കം പുറത്തുവരുന്നത്. ജയില്‍ സുപ്രണ്ടിന്റെ കത്താണ് ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്നത്.

ജയില്‍ സുപ്രണ്ടിന്റെ ശുപാർശ നിയമപ്രകാരമാണ്. എന്നാൽ കോടതി വിധിക്കോ പൊതു മാനദണ്ഡങ്ങളോ അനുസരിച്ചാവും നടപടി

പി രാജീവ്

ജയില്‍ സുപ്രണ്ടിന്റെ കത്തിനെ ന്യായീകരിക്കുന്നതായിരുന്നു നിയമമന്ത്രി പി രാജീവിന്റെ പ്രതികരണം. ശുപാർശ നിയമപ്രകാരമാണ്. എന്നാൽ കോടതി വിധിക്കോ പൊതു മാനദണ്ഡങ്ങളോ അനുസരിച്ചാവും നടപടിയെടുക്കുകയെന്നും രാജീവ് തൃശൂരിൽ പറഞ്ഞു. തൃശൂരിലെ മാധ്യമ പ്രവർത്തകർ ചർച്ച ചെയ്യേണ്ടത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന ഉപദേശവും മന്ത്രി നൽകി. ശിക്ഷയില്‍ ഇളവ് തേടിക്കൊണ്ടുള്ള പ്രതികളുടെ അപ്പീല്‍ തള്ളി ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി വിധി വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ഈ വിഷയം ജയില്‍ സുപ്രണ്ടിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലായിരിക്കാം എന്നാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിലപാട്. സമാനവാദമാണ് സിപിഎം നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്.

ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം
കോടതി വിധിക്ക് എന്താണ് വില? ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം, ജയിൽ സുപ്രണ്ടിന്റെ കത്ത് പുറത്ത്

ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ടി പി വധക്കേസ് പ്രതികളും പട്ടികയില്‍ ഇടം പിടിച്ചിരിക്കാനാണ് സാധ്യത എന്നാണ് ജയില്‍ ഡിജിപി ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ ടി പി കേസിലെ പ്രതികളെ വിട്ടയയ്ക്കില്ലെന്നും ജയില്‍ ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കാന്‍ തയ്യാറായിയില്ല. എന്നാല്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നടപടിയെ ന്യായീകരിക്കുകയാണ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കള്‍. സ്വാഭാവിക നടപടി മാത്രമാണ് ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്റെ പ്രതികരണം. ഹെക്കോടതി ഉത്തവരവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിയില്ലെന്ന വിചിത്രവാദവും കെ അനില്‍കുമാര്‍ ഉന്നയിക്കുന്നു. ഈ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചാകും നടപടി ഉണ്ടാവുക എന്നുമാണ് അനിൽകുമാറിൻ്റെ ന്യായീകരണം.

ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം
കൊന്നിട്ടും തോൽപ്പിക്കാനായില്ല, സിപിഎമ്മിനെ വിടാതെ ടി പി

എന്നാല്‍, പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ എംഎല്‍എ വ്യക്തമാക്കി. ജയില്‍ സൂപ്രണ്ടിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് രമ നിലപാട് അറിയിച്ചത്.

ടി പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വിചിത്രമായ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ശിക്ഷാഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സംബന്ധിച്ച് പോലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തിലാണ് ടി പി വധക്കേസിലെ നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ട് പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 13ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കയച്ച കത്തിലാണ് ടി പി കേസിലെ മൂന്ന് പ്രതികളുടെയും പേര് നല്‍കിയത്.

ടിപിയെ കൊലപ്പെടുത്തിയ വാടക കൊലയാളികളോടുള്ള സിപിഎമ്മിന്റെ 'തെറ്റു തിരുത്തല്‍'! ശിക്ഷാ ഇളവ് നീക്കത്തിന് വിചിത്ര ന്യായം
ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ ശിക്ഷയിളവുമില്ല

ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ശരിവച്ചായിരുന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ഉയര്‍ത്തിയത്. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ടി പി കേസ് പ്രതികളുടെ ശിക്ഷയിലും പിഴയിലും വര്‍ധന വരുത്തിയത്. ഏഴരലക്ഷം രൂപ കെ കെ രമയ്ക്കും അഞ്ചു ലക്ഷം രൂപ മകനും നല്‍കണമെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.

പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു. കൊലപാതക കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയ കുഞ്ഞനന്ദനെ സിപിഎം ന്യായികരിക്കുകയും അയാൾക്ക് വേണ്ടി സ്മാരകം പണിയുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in