വിശ്വാസത്തിനോ വിശ്വാസ സമൂഹത്തിനോ എതിരല്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് എ എന്‍ ഷംസീര്‍

വിശ്വാസത്തിനോ വിശ്വാസ സമൂഹത്തിനോ എതിരല്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് എ എന്‍ ഷംസീര്‍

എന്റെ സെക്കുലര്‍ വീക്ഷണം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല

ആരുടെയും മത വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു വിശ്വാസ സമൂഹത്തിനും എതിരല്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. എന്റെ സെക്കുലര്‍ വീക്ഷണം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ശാസ്ത്രബോധം വളര്‍ത്തണമെന്ന ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും എ എന്‍ ഷംസീര്‍. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്പീക്കര്‍.

വിശ്വാസത്തിനോ വിശ്വാസ സമൂഹത്തിനോ എതിരല്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് എ എന്‍ ഷംസീര്‍
ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി; മാപ്പുമില്ല, തിരുത്തുമില്ല: എം വി ഗോവിന്ദന്‍

എയര്‍ ഡ്രോപ്പ് ചെയ്തയാളല്ല. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയും യുവജന സംഘടനാ രംഗത്തിലൂടെയും പൊതു രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍

ഇപ്പോള്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും ഞാന്‍ പറഞ്ഞത് എങ്ങനെയാണ് മത വിശ്വാസികളെ വ്രണപ്പെടുത്തുകയെന്നും ഷംസീര്‍ ചോദിച്ചു. എനിക്ക് മുമ്പ് പലരും ഇത് പറഞ്ഞിട്ടുണ്ട്. അതേ ഞാനും പറഞ്ഞിട്ടുള്ളൂ. എയര്‍ ഡ്രോപ്പ് ചെയ്തയാളല്ല. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയും യുവജന സംഘടനാ രംഗത്തിലൂടെയും പൊതു രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍. പലരും എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട. സുകുമാരന്‍ നായര്‍ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ട്. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇത്തരം ക്യാംപെയിനില്‍ നിന്ന് പിന്മാറണമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

വിശ്വാസത്തിനോ വിശ്വാസ സമൂഹത്തിനോ എതിരല്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് എ എന്‍ ഷംസീര്‍
'ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു'; സ്പീക്കര്‍ പറഞ്ഞതെന്ത്? സംഘപരിവാറും എൻഎസ്എസും കേട്ടതെന്ത്?

അതേസമയം ഓഗസ്റ്റ് 7 ന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. 24 വരെയായിരിക്കും സമ്മേളനം. 53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യത്തെ സഭ ചേരുമ്പോള്‍ ആദ്യദിനം അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് സഭ പിരിയുമെന്നും ഷംസീര്‍ പറഞ്ഞു. നിയമസഭയിലെ മാധ്യമ വിലക്ക് മാറ്റുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in