നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?

2018ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴുണ്ടായ അജ്ഞാതമായ സാഹചര്യങ്ങളിലൂടെ തന്നെയാണ് നാലാം തവണയും നിപ എത്തിയപ്പോള്‍ കടന്നുപോകുന്നത്

കോഴിക്കോട് നിപ ബാധമൂലം മരിച്ച ആദ്യ രോഗിയുടെ സ്രവ പരിശോധന നടത്തുന്നതില്‍ കാലതാമസമുണ്ടായോ? വൈറസ് ബാധ സംശയിച്ച രോഗിയുടെ സ്രവം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷമാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം, അസ്വാഭാവിക പനി മരണമുണ്ടായാല്‍ സ്രവം സൂക്ഷിക്കണമെന്നും പരിശോധനകള്‍ക്കയക്കണമെന്നും 2018ലെ നിപയ്ക്ക് ശേഷം ഐസിഎംആറിന്റെ തന്നെ നിര്‍ദേശം നിലനില്‍ക്കെയാണ് ഈ കാലതാമസമുണ്ടായത്. നിപയില്‍ 'സൂപ്പര്‍ സ്‌പ്രെഡര്‍' നിര്‍ണായകമാണെന്നിരിക്കെയാണ് ഇങ്ങനെ സംഭവിച്ചത്.

നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?
നിപ: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, പോലീസ് സഹായത്തോടെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി

2018ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴുണ്ടായ അജ്ഞാതമായ സാഹചര്യങ്ങളിലൂടെ തന്നെയാണ് നാലാം തവണയും നിപ എത്തിയപ്പോള്‍ കടന്നുപോകുന്നത്. 2018ല്‍ മെയ് അഞ്ചിനായിരുന്നു ആദ്യ മരണം. ഒരേ കുടുംബത്തില്‍ തന്നെ രണ്ടാമത്തെ മരണം മെയ് പതിനെട്ടിന് സംഭവിച്ചതോടെ നിപയാണെന്ന് വ്യക്തമാകുന്നു. രോഗ നിര്‍ണയത്തിനെടുത്ത സമയം രണ്ടാഴ്ചയോളമാണ്. ഇതേ കാലതാമസം തന്നെയാണ് ഇപ്പോഴും സംഭവിച്ചത്.

നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?
കോഴിക്കോട് നിപയുടെ ഹോട്സ്പോട്ടാകുന്നത് എന്തുകൊണ്ട്? അടച്ചിടലല്ല, ശാസ്ത്രീയ പരിഹാരമാണ് ആവശ്യം

കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് മരുതോങ്കര സ്വദേശിയുടെ മരണം സ്വകാര്യ ആശുപത്രിയില്‍ സംഭവിക്കുന്നത്. അദ്ദേഹത്തിന് മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതിനാല്‍ നിപയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. സെപ്റ്റംബർ പതിനൊന്നിന് വൈകുന്നേരം മംഗലാട് സ്വദേശി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരിക്കുന്നതോടെയാണ് ആരോഗ്യവകുപ്പ് അസ്വാഭാവികമെന്നുറപ്പിക്കുന്നത്.

അതേ സെപ്റ്റംബർ 12ന് രാത്രി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി തന്നെ അറിയിച്ച ഘട്ടത്തിലും ആദ്യ ഉറവിടമെന്ന് കരുതുന്ന വ്യക്തിയുടെ സ്രവം പരിശോധനയ്ക്കയക്കാനായില്ല എന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം മരിച്ച വ്യക്തിയുടെ സംസ്‌കാര ചടങ്ങുള്‍പ്പെടെ കഴിഞ്ഞതിനാല്‍ പരിശോധനയ്ക്കുള്ള സാധ്യതകളും ഇല്ലെന്നായിരുന്നു പ്രതികരണം.

നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?
നിപയെ പ്രതിരോധിക്കണം; വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതി

തുടർന്നുള്ള ദിവസങ്ങളിലൊന്നും ഈ വിഷയത്തില്‍ പ്രതികരണങ്ങളുണ്ടായില്ല. എന്നാല്‍ സെപ്റ്റംബർ പതിനഞ്ചിന് വൈകുന്നേരം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം മരിച്ച വ്യക്തിയുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം പരിശോധനയ്ക്കയച്ചുവെന്നും അത് പോസിറ്റീവാണെന്നും പൊടുന്നനെ അറിയിക്കുകയായിരുന്നു. മരണം സംഭവിച്ച് 15 ദിവസങ്ങള്‍ക്ക് ശേഷം പരിശോധനാഫലം വന്നു. രണ്ടാമത് മരിച്ചയാളുടെ ഉള്‍പ്പെടെ മുപ്പതോളം പേരുടെ സ്രവപരിശോധനയ്ക്കൊടുവിലാണ് ഉറവിടത്തിന്റെ സ്രവം പരിശോധിച്ചത്. അപ്പോഴും വീഴ്ചയില്ലെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?
പുതിയ കേസുകളില്ല; നിപ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി

Related Stories

No stories found.
logo
The Fourth
www.thefourthnews.in