ഡോ. ഷഹ്‌നയുടെ മരണം: ഡോ റുവൈസ് കസ്റ്റഡിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

ഡോ. ഷഹ്‌നയുടെ മരണം: ഡോ റുവൈസ് കസ്റ്റഡിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

ഷഹ്‌നയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ വിഭാഗം പിജി വിദ്യാർത്ഥിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഷഹ്‌നയുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ്‌ ഇന്നലെ പ്രതിചേര്‍ത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്. ഇയാളെ നേരത്തെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.

ഡോ. ഷഹ്‌നയുടെ മരണം: ഡോ റുവൈസ് കസ്റ്റഡിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
ഡോ. ഷഹ്‌നയുടെ മരണം; റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ്‌

ഒളിവിലായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുക. അസ്വഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഡോ. ഷഹ്‌നയുടെ മരണം: ഡോ റുവൈസ് കസ്റ്റഡിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി

ഡോ. ഷഹ്‌നയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത റുവൈസ് ഉയർന്ന സ്ത്രീധനം ചോദിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് വിവാഹത്തിൽനിന്ന് ഒഴിഞ്ഞതെന്നും ഇതേതുടർന്ന് യുവമതി മനോവിഷമത്തിലായിരുന്നെന്നും ഇതാകാം ജീവനൊടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ഷഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിൽ, ''എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' എന്നാണ് എഴുതിയിരുന്നതെന്ന് മെഡിക്കൽ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in