തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക്
നിര്‍ദേശം

തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്

പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശൂര്‍ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതില്‍ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

''തശൂര്‍ പൂരം സംബന്ധിച്ച് നേരത്തെ ഒന്നുരണ്ട് ഘട്ടങ്ങളില്‍ ഇടപെടാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് സമയമല്ല, തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് ഇടപെടുന്നതിന് പരമിധിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തയപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ വന്നു കണ്ടിരുന്നു. പൂരദിവസം അവിടെ എത്താന്‍ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയിലാണ് സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതില്‍ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്

പിണറായി വിജയന്‍

ഈ പറയുന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഗൗരവമായ പരാതി അതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുണ്ട്. അതിലൊന്ന് ദേവസ്വം ഉന്നയിച്ച പരാതിയാണ്. മാധ്യമപ്രവര്‍ത്തകരുടെ നേരെ ശരിയല്ലാത്ത നില സ്വീകരിച്ചു എന്നൊരു പരാതിയുമുണ്ട്. അത്തരം പരാതികളെ പറ്റി ഡിജിപിയോട് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗൗരവമായി തന്നെയാണ് വിഷയത്തെ കാണുന്നത്. അന്വേഷണം നടക്കട്ടേ, തുടര്‍ന്ന് എന്താണോ വേണ്ടത് ആ നടപടികള്‍ സ്വീകരിക്കും'', മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൂരപ്പറമ്പില്‍ ജനങ്ങളെ ശത്രുവായി കണ്ട തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് എതിരെ അന്വേഷണം വേണമെന്നാണ് സിപിഎമ്മും എല്‍ഡിഎഫും ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിമാര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടായെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ ആര്‍എസ്എസ്-ബിജെപി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി.

തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക്
നിര്‍ദേശം
'ഏത് ആധികാരിക രേഖവച്ചാണ് കേരളത്തെ അപമാനിച്ചത്? മോദിക്കും രാഹുലിനും ഒരേ സ്വരം'; ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനിക്കുകയായിരുന്നു. അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ വെടിക്കെട്ടു സ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കി. തിരുവമ്പാടി ഭാഗത്തുനിന്ന് റൗണ്ടിലേക്കുള്ള എല്ലാവഴികളും അടച്ചു. തിരുവമ്പാടിയുടെ രാത്രി പഞ്ചവാദ്യത്തിന് ദേശക്കാര്‍ക്കുപോലും എത്താനാകാത്ത സ്ഥിതിയുണ്ടായി.

തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക്
നിര്‍ദേശം
തൃശൂര്‍ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമം, രാംലല്ല വിഗ്രഹം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: പിഎൻ ഗോപീകൃഷ്ണൻ

പൂരത്തിനു മുന്നോടിയായിനടന്ന ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായാണ് പത്തരമുതല്‍ റോഡ് അടച്ചത്. വഴികള്‍ രണ്ടിന് അടച്ചാല്‍മതിയെന്ന തീരുമാനമാണ് പോലീസ് തന്നെ അട്ടിമറിച്ചത്. എം ജി റോഡ്, എ ആര്‍ മേനോന്‍ റോഡ്, ഷൊര്‍ണൂര്‍ റോഡ് എന്നീ പ്രധാന റോഡുകളെല്ലാം പോലീസ് വളരെ നേരത്തേ അടച്ചു. റൗണ്ടില്‍ ജോസ് തിയേറ്ററിനുസമീപവും ബാരിക്കേഡുവെച്ച് അടച്ചിരുന്നു.

തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക്
നിര്‍ദേശം
സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല

പൂരം ചടങ്ങാക്കാന്‍ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകള്‍ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചിലയിടത്ത് ജനക്കൂട്ടം പോലീസിനെ 'ഗോബാക്ക്' വിളിച്ചു. പ്രശ്‌നം രൂക്ഷമായതോടെ കളക്ടറും മന്ത്രി കെ രാജനും പുലര്‍ച്ചെതന്നെ ചര്‍ച്ചകള്‍ക്കെത്തി. ബിജെപി നേതാക്കളും ദേവസ്വം ഓഫീസില്‍ എത്തിയിരുന്നു. ഒടുവില്‍ വെടിക്കെട്ടുനടത്താന്‍ തീരുമാനിച്ചപ്പോള്‍ അഞ്ചുമണിയായി. ഇതനുസരിച്ച് ഏഴേകാലോടെ പാറമേക്കാവും ഏഴേമുക്കാലോടെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. തുടര്‍ന്ന്, പകല്‍പ്പൂരവും ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയലും നടന്നു.

logo
The Fourth
www.thefourthnews.in