ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം: ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളില്‍ അക്രമം, ബസ്തറില്‍ സ്ഫോടനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം: ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളില്‍ അക്രമം, ബസ്തറില്‍ സ്ഫോടനം

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമെന്ന് പ്രധാനമന്ത്രി. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുഴുവന്‍ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 8.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിക്കിം 7.99 ശതമാനം, ത്രിപുര 15.21, ഉത്തര്‍പ്രദേശ് 12.66, ഉത്തരാഖണ്ഡ് 10.54, മേഘാലയ 13.71, മിസോറാം 10.84, നാഗാലാൻഡ് 9.66, പുതുച്ചേരി 8.78, രാജസ്ഥാന്‍ 10.67 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.

പത്ത് മണിയോടെ തന്നെ ഒരു ഡസനോളം പരാതികളാണ് കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം ഫയല്‍ ചെയ്യപ്പെട്ടത്

പോളിങിന്റെ ആദ്യമണിക്കൂറില്‍ തന്നെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. അതേസമയം, വോട്ടെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ചന്ദമാരിയില്‍ ജനങ്ങളെ വോട്ടെടുപ്പില്‍നിന്ന് തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചു. ബെഗാകത്ത മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസിയും ആരോപിച്ചു. പത്ത് മണിയോടെ തന്നെ ഒരു ഡസനോളം പരാതികളാണ് കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം ഉയർന്നത്.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബീജാപൂര്‍ ജില്ലയിലെ ഗുല്‍ഗാം മേഖലയില്‍ രാവിലെ ആയിരുന്നു സ്‌ഫോടനം. പോളിങ് സ്‌റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിപ്പൂരിലെ ബിഷ്ണുപൂരില്‍ ബൂത്ത് പിടിക്കാന്‍ ശ്രമം നടക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇംഫാല്‍ ഈസ്റ്റില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ അല്‍മോറ സുനിയക്കോട്ട് ഗ്രാമത്തിലെ വോട്ടര്‍മാര്‍ 'റോഡ് നഹി തോ വോട്ട് നഹി' എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം: ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളില്‍ അക്രമം, ബസ്തറില്‍ സ്ഫോടനം
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍

102 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഒന്നാംഘട്ട വോട്ടടുപ്പില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി വിവിധ ഭാഷകളില്‍ പങ്കുവച്ച എക്‌സ് കുറിപ്പില്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന് തുടക്കമാവുകയാണ്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് തുടക്കമായെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കൃത്യതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം: ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളില്‍ അക്രമം, ബസ്തറില്‍ സ്ഫോടനം
നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍

17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലായി 92 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 102 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണം പട്ടികജാതി സംവരണവും 11 എണ്ണം പട്ടികവര്‍ഗ സംവരണവുമാണ്.

ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം), അരുണാചല്‍പ്രദേശ്, മേഘാലയ, മണിപ്പുര്‍ (രണ്ട് വീതം), ബംഗാള്‍ (മൂന്ന്), ബിഹാര്‍ (നാല്), മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് (അഞ്ച് വീതം), മധ്യപ്രദേശ് (ആറ്), ഉത്തര്‍പ്രദേശ് (എട്ട്), രാജസ്ഥാന്‍ (13), തമിഴ്നാട് (39) എന്നിങ്ങനെയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം: ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളില്‍ അക്രമം, ബസ്തറില്‍ സ്ഫോടനം
'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 16.63 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒന്നാം ഘട്ടത്തില്‍ 1.87 ലക്ഷം പോളിങ്സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ജനവിധി തേടുന്ന 1600 സ്ഥാനാര്‍ഥികളില്‍ എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണറും ഉള്‍പ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in