രണ്ട് നേതാക്കൾ, 'മൂന്നു പാര്‍ട്ടികള്‍', മൂന്നു തിരഞ്ഞെടുപ്പുകള്‍; പരസ്പരം ഏറ്റുമുട്ടുന്ന 'റെഡ്ഡി കോടീശ്വരന്‍മാര്‍'

രണ്ട് നേതാക്കൾ, 'മൂന്നു പാര്‍ട്ടികള്‍', മൂന്നു തിരഞ്ഞെടുപ്പുകള്‍; പരസ്പരം ഏറ്റുമുട്ടുന്ന 'റെഡ്ഡി കോടീശ്വരന്‍മാര്‍'

രണ്ട് കോടിപതികള്‍ തമ്മിലുള്ള പോരാട്ടമാണ് തെലങ്കാനയിലെ ചേവെല്ല ലോക്‌സഭ മണ്ഡലത്തില്‍ നടക്കുന്നത്

രണ്ട് കോടിപതികള്‍ തമ്മിലുള്ള പോരാട്ടമാണ് തെലങ്കാനയിലെ ചേവെല്ല ലോക്‌സഭ മണ്ഡലത്തില്‍ നടക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥി കോണ്ട വിശ്വേശര്‍ റെഡ്ഡി തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ സ്വത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. 1,240 കോടിയുടെ സ്വത്താണ് വിശ്വേശറിനുള്ളത്. അദ്ദേഹത്തിന്റെ കുടുബത്തിന്റെ ആകെ സ്വത്ത് 4,568 കോടിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായ സംഗീത റെഡ്ഡിയുടെ പേരിലുള്ളത് 3,208 കോടി രൂപയാണ്. അപ്പോളോ ആശുപത്രിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ കൂടിയാണ് സംഗീത. 2019-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്ട വിശ്വേശര്‍ റെഡ്ഡിയുടെ സ്വത്ത് 895 കോടിയായിരുന്നു.

വിശ്വേശര റെഡ്ഡി ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസിന്റെ രഞ്ജിത് റെഡ്ഡിയോടാണ്. 445 കോടിയാണ് രഞ്ജിത് റെഡ്ഡിയുടെ കുടുംബത്തിന്റെ പേരിലുള്ളത്. ഇതില്‍ 256 കോടിയുടെ ആസ്തി രഞ്ജിത്തിന്റെ പേരിലാണ്. 179 കോടിയാണ് രഞ്ജിത്തിന്റെ ഭാര്യ സീതയുടെ പേരിലുള്ളത്.

ഈ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ മറ്റൊരു സാമ്യത കൂടിയുണ്ട്. കഴിഞ്ഞതവണ മത്സരിച്ച പാര്‍ട്ടികള്‍ക്കൊപ്പം നിന്നല്ല ഇത്തവണ ഇരുവരും മത്സരിക്കുന്നത്. ബിആര്‍എസ് ടിക്കറ്റിലാണ് രഞ്ജിത് റെഡ്ഡി കഴിഞ്ഞതവണ മത്സരിച്ചത്. അന്നും എതിര്‍ സ്ഥാനാര്‍ഥി കോണ്ട വിശ്വേശര്‍ റെഡ്ഡി തന്നെയായിരുന്നു. പക്ഷേ, അന്ന് വിശ്വേശര്‍ റെഡ്ഡി കോണ്‍ഗ്രസുകാരനായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് രഞ്ജിത് റെഡ്ഡി ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.

ബിആര്‍എസില്‍ നിന്നുതന്നെയായിരുന്നു വിശ്വേശര റെഡ്ഡിയുടേയും തുടക്കം. കോടീശ്വരനായ റെഡ്ഡിയെ, ബിആര്‍എസ് മേധാവി കെ ചന്ദ്രശേഖര്‍ റാവു നേരിട്ട് ക്ഷണിച്ചാണ് പാര്‍ട്ടിയില്‍ എത്തിച്ചത്. 2014-ല്‍ ചെവെല്ല ലോക്‌സഭ സീറ്റില്‍ നിന്ന് ബിആര്‍എസ് മത്സരിച്ച് ജയിക്കുകയും ചെയ്തു. 2018-ല്‍ ബിആര്‍എസില്‍ നിന്ന് രാജിവച്ച റെഡ്ഡി, കോണ്‍ഗ്രസില്‍ ചേര്‍ന്നു. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. 2019-ല്‍ കോണ്‍ഗ്രസ് റെഡ്ഡിക്ക് ചെവെല്ല സീറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ രഞ്ജിത് റെഡ്ഡിയോട് 14,317 വോട്ടിന് വിശ്വേശര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2021-ല്‍ അദ്ദേഹം ബിജെപി ക്യാമ്പിലെത്തി.

രണ്ട് നേതാക്കൾ, 'മൂന്നു പാര്‍ട്ടികള്‍', മൂന്നു തിരഞ്ഞെടുപ്പുകള്‍; പരസ്പരം ഏറ്റുമുട്ടുന്ന 'റെഡ്ഡി കോടീശ്വരന്‍മാര്‍'
പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്? പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ

രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് വിശ്വേശര്‍ റെഡ്ഡിയുടെ ഇത്തവണത്തെ പ്രചാരണം. ആന്ധ്രപ്രദേശ് ആയിരുന്നപ്പോഴും പിന്നീട് തെലങ്കാനയായപ്പോഴും ബിജെപിക്ക് കിട്ടാക്കനിയാണ് ചെവെല്ല മണ്ഡലം. 2009-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബിആര്‍എസും വിജയിച്ചു. ബിആര്‍എസിന് വിജയം സമ്മാനിച്ച വിശ്വേശര്‍ റെഡ്ഡി ഇത്തവണ തങ്ങള്‍ക്കും വിജയം കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ബിജെപി. മറുവശത്ത്, കോണ്‍ഗ്രസും ഇതേ പ്രതീക്ഷയിലാണ്.

ശ്രീ രാജേശ്വര ഹാച്ചറീസിന്റെ ഉടമയായ രഞ്ജിത് റെഡ്ഡി പൗള്‍ട്രി മേഖലയിലെ അതികായനാണ്. കോടീശ്വരനാണെങ്കിലും താന്‍ സാധാരണക്കരാനാണ് എന്നാണ് രഞ്ജിത് റെഡ്ഡിയുടെ പ്രധാന പ്രചാരണം. അതുകൊണ്ടാണ് തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം അവകാശപ്പടുന്നു. തന്റെ എതിരാളി വിശ്വേശര്‍ റെഡ്ഡി വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതാണെന്നും എന്നാല്‍ താന്‍ ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

രണ്ട് നേതാക്കൾ, 'മൂന്നു പാര്‍ട്ടികള്‍', മൂന്നു തിരഞ്ഞെടുപ്പുകള്‍; പരസ്പരം ഏറ്റുമുട്ടുന്ന 'റെഡ്ഡി കോടീശ്വരന്‍മാര്‍'
'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിആര്‍എസ് തേരോട്ടമായിരുന്നു ആകെയുള്ള 17 സീറ്റില്‍ 9 സീറ്റിലും ബിആര്‍എസ് ആയിരുന്നു ബിജെപി നാല് സീറ്റും കോണ്‍ഗ്രസ് മൂന്നും എഐഎംഐഎം ഒരു സീറ്റും നേടി. എന്നാല്‍, ഇത്തവണ ബിആര്‍എസ് തളര്‍ച്ചയിലാണ്. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലെത്തി. ആകെയുള്ള 119 സീറ്റില്‍ 64 ഇടത്തും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ബിആര്‍എസ് 39 സീറ്റില്‍ ഒതുങ്ങി. ബിജെപിക്ക് എട്ടും എഐഎംഐഎമ്മിന് ഏഴും സിപിഐയ്ക്ക് ഒരു സീറ്റും ലഭിച്ചു. ശേഷം, ബിആര്‍എസില്‍ നിന്ന് നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കു ചേക്കേറി. നിയമസഭയിലെ മികച്ച വിജയം ലോക്‌സഭയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യയില്‍ കര്‍ണാകടയ്ക്ക് പുറമേ, ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന.

logo
The Fourth
www.thefourthnews.in