പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ

പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ

ആദ്യതിരഞ്ഞെടുപ്പ് നടന്ന 1952 മുതല്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവ കണക്കാക്കിയാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന 29-ാമത്തെ എംപിയാണ് മുകേഷ് ദലാല്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ രണ്ട് ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഏഴ്ഘട്ട വോട്ടെടുപ്പില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് ഘട്ടങ്ങള്‍. ഫലം എന്തെന്നറിയാന്‍ ഏകദേശം ഒന്നരമാസത്തോളം നീണ്ട കാത്തിരിപ്പ്. ഇതിനിടയില്‍ ബിജെപി അവരുടെ ആദ്യ സീറ്റ് സ്വന്തമാക്കിക്കഴിഞ്ഞു. ഏപ്രില്‍ 22ന് സൂറത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും എട്ട് പേര്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യതിരഞ്ഞെടുപ്പ് നടന്ന 1952 മുതല്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവ കണക്കാക്കിയാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന 29-ാമത്തെ എംപിയാണ് മുകേഷ് ദലാല്‍. 1952, 1957, 1967 വര്‍ഷങ്ങളിലാണ് ഏറ്റവുമധികം എംപിമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്, അഞ്ച് വീതം.

1952 മുതല്‍ ഏറ്റവുമധികം എംപിമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ജമ്മു ആന്‍ഡ് കാശ്മീരിലാണ്. ആന്ധ്രപ്രദേശ്, ആസാം, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളാണ് ഒന്നിലധികം നിയമസഭാംഗങ്ങളെ എതിരില്ലാതെ പാര്‍ലമെന്‌റിലേക്ക് അയച്ചിട്ടുള്ളത്.

പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ
രണ്ട് നേതാക്കൾ, 'മൂന്നു പാര്‍ട്ടികള്‍', മൂന്നു തിരഞ്ഞെടുപ്പുകള്‍; പരസ്പരം ഏറ്റുമുട്ടുന്ന 'റെഡ്ഡി കോടീശ്വരന്‍മാര്‍'

ഏറ്റവുമധികം എംപിമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസില്‍ നിന്നാണ്. നാഷണല്‍ കോണ്‍ഫറന്‍സിന്റേയും (എന്‍സി) സമാജ് വാദി പാര്‍ട്ടിയുടേയും (എസ് പി) രണ്ട് വീതം എപിമാർ ഇത്തരത്തില്‍ പാർലമെന്റിലെത്തി. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്വതന്ത്രന്‍ മാത്രമാണ് എതിരില്ലാതെ ജയിച്ചത്. ഈ പട്ടികയിലെ ആദ്യ ബിജെപി എംപിയാണ് ദലാല്‍.

സിക്കിം, ശ്രീനഗര്‍ ലോക്‌സഭ സീറ്റുകളില്‍ മാത്രമാണ് ഒരു എംപി എതിരില്ലാതെ ഒന്നിലധികം തവണ തിരഞ്ഞെടുക്കപ്പെട്ടത്.

നാസിക്കില്‍ നിന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന വൈ ബി ചവാന്‍, ശ്രീനഗറില്‍ നിന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എന്‍സി മേധാവിയുമായ ഫറൂഖ് അബ്ദുല്ല, നാഗലാന്‍ഡ് മുന്‍ മുഖ്യമന്ത്രിയും നാല് സംസ്ഥാനങ്ങളുടെ മുന്‍ ഗവര്‍ണറുമായ എസ് സി ജമിര്‍, അംഗൂളില്‍ നിന്ന് ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി ഹരേക്രുഷ്‌ന മഹതാബ്, ലക്ഷദ്വീപില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി പിഎം സയിദ്, ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്ന് കെ എല്‍ റാവു എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എംപിമാരിലെ പ്രമുഖര്‍.

1952-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ഏക സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ആനന്ദ് ചന്ദ്. അക്കാലത്ത് സ്വന്തമായി ലോക്‌സഭാ സീറ്റ് ഉണ്ടായിരുന്നതും ഇപ്പോള്‍ ഹിമാചല്‍ പ്രദേശിന്‌റെ ഭാഗമായതുമായ ബിലാസ്പൂരിലെ 44-ാമത്ത ഭരണാധികാരിയായിരുന്നു ചന്ദ്. കോണ്‍ഗ്രസ് ചന്ദിനെതിരെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കിലും ഫണ്ടിന്‌റെ അഭാവം മൂലം അദ്ദേഹം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. എതിരില്ലാത നടന്ന തിരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടി രംഗത്തെത്തിയെങ്കിലും ജില്ലാകോടതി വിധി ചന്ദിന് അനുകൂലമായിരുന്നു.

പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ
'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി

1962-ല്‍ ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി ഹരേക്രുഷ്‌ന മഹതാബ് അംഗൂല്‍ മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക പാര്‍ട്ടിയായ ഗണതന്ത്ര പരിഷത്(ജിപി) പ്രബലമായിരുന്ന സീറ്റില്‍ എതിരില്ലാതെ മഹതാബ് തിരഞ്ഞെടുക്കപ്പെട്ടത് ആശ്ചര്യമായിരുന്നു. മഹതാബിനെതിരെ ജിപി ആദ്യം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും മത്സരം കഠിനമായിരിക്കുമെന്ന് മനസിലാക്കി നാമനിര്‍ദേശപത്രിക പിന്‍വലിക്കുകയായിരുന്നു.

ഇതേ വര്‍ഷം തന്നെ ഇപ്പോള്‍ ഉത്തരാഖണ്ഡിന്‌റെ ഭാഗമായ തെഹ്രി ഗര്‍വാള്‍ സീറ്റില്‍ കോണ്‍ഗ്രസിന്‌റെ സ്ഥാനാര്‍ഥിയായ മാനബേന്ദ്ര ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1949-ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള ഇന്‍സ്ട്രുമെന്‌റ് ഓഫ് അക്‌സഷന്‍ ഒപ്പിട്ട ആദ്യ നാട്ടുരാജ്യങ്ങളിലൊന്നായ മുന്‍ ഗഡ്വാള്‍ രാജ്യത്തിന്‌റെ അവസാന ഭരണാധികാരിയായിരുന്നു ഷാ. 1957 മുതല്‍ എട്ട് തവണ ഈ മണ്ഡലത്തില്‍ വിജയിച്ച് റെക്കോഡ് സ്വന്തമാക്കിയ ഷാ 1971-ല്‍ ഒറ്റത്തവണ മാത്രമാണ് പരാജയപ്പെട്ടത്. ഷാ പിന്നീട് 1980കളില്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ചു.

1967-ല്‍ ലഡാക്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എന്‍ഗവാങ് ലോബ്‌സങ് തുപ്‌സറ്റാന്‍ ചോഗ്നോര്‍ എതിരില്ലാതെ ലോക്‌സഭാ സീറ്റ് സ്വന്തമാക്കി. പത്തൊന്‍പതാമത് കുഷോക് ബകുല റിന്‍പോച്ചെ ആയി കണക്കാക്കപ്പെടുന്ന ബുദ്ധമത ആത്മീയ നേതാവായ ചോഗ്നോര്‍ 1971-ല്‍ ലഡാക്കില്‍ നിന്ന് വീണ്ടും വിജയിക്കുകയും 1990 മുതല്‍ 2000 വരെ മംഗോളിയയിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

1977-ല്‍ അരുണാചല്‍ വെസ്റ്റും സിക്കിമും അവരുടെ എംപിമാരെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. സിക്കിമില്‍ ഛത്ര ബഹജൂര്‍ ഛേത്രിക്ക് എതിരെ ഏഴ് സ്ഥാനാര്‍ഥികളുണ്ടായിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ ഇവരുടെ നാമനിര്‍ദേശ പത്രിക അസാധുവാകുകയായിരുന്നു. അരുണാചല്‍ വെസ്റ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏകസ്ഥാനാര്‍ഥി റിന്‍ചിന്‍ ഖണ്ടു ഖ്രിമെ ആയിരുന്നു.

1985-ലെ ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാത്ത വിജയത്തിനുശേഷം സിക്കിം സംസ്ഥാനത്തെ ആദ്യ വനിതപ്രതിനിധിയായി ദില്‍കുമാരി ഭണ്ഡാരിയെ ലോക്‌സഭയിലേക്ക് എത്തിച്ചു.

1989-ല്‍ കാശ്മീര്‍ താഴ്വരയിലെ വര്‍ധിച്ചുവരുന്ന കലാപങ്ങള്‍ക്കിടെ മൂന്ന് സീറ്റുകളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു എംപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വര്‍ധിച്ചുവരുന്ന തീവ്രവാദത്തിനിടെ സര്‍ക്കാര്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടിയ തിരഞ്ഞെടുപ്പില്‍ ബറാമുള്ളയിലും അനന്ത്‌നാദിലും കേവലം അഞ്ച് ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‌റെ മുഹമ്മദ് ഷാഫി ഭട്ട് ശ്രീനഗറില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പത്രിക തള്ളലും പിന്‍വലിക്കലും സ്ഥാനാര്‍ഥി ഇല്ലായ്മയും; മത്സരിക്കാതെ ലോക്‌സഭയില്‍ ഇതുവരെ എത്തിയവർ
പോളിങ്ങില്‍ ഇടിവ് ഏഴ് ശതമാനത്തോളം; ആശങ്കയില്‍ മുന്നണികള്‍

ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ, ദലാലിനു മുന്‍പ് സമാജ് വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അവസാന എംപി. 2012-ല്‍ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയും മുഖ്യമന്ത്രി ആകുകയും ചെയ്തതോടെ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് കനൗജ് ലോക്‌സഭ എംപി സ്ഥാനം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഡിംപിളിനെ എസ്പിയുടെ സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസും ബിഎസ്പിയും രാഷ്ട്രീയ ലോക്ദളും(ആര്‍എല്‍ഡി) ഉപതിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബിജെപിയും നിരവധി സ്വതന്ത്രരും ചെറുപാര്‍ട്ടികളും കനൗജ് മണ്ഡലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

1998 മുതല്‍ എസ് പി കോട്ടയായ മണ്ഡലത്തില്‍ ഡിംപിളിന്‌റെ വിജയം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് സംയുക്ത സമാജ് വാദി ദള്‍ സ്ഥാനാര്‍ഥിയും ഒരു സ്വതന്ത്രനും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പിന്നീട് തങ്ങളുടെ പാര്‍ട്ടികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന് എസ് പി തടഞ്ഞുവെന്ന് ബിജെപിയും പീസ് പാര്‍ട്ടിയും ആരോപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയോട് പിന്‍മാറാന്‍ ബിജെപി ആവശ്യപ്പെടുകയായിരുന്നെന്നായിരുന്നു ഇതിന് എസ് പിയുടെ മറുപടി.

logo
The Fourth
www.thefourthnews.in