മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്? മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും

മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്? മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും

ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ അസ്വസ്ഥനാണ് സദാനന്ദ ഗൗഡ

മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ അസ്വസ്ഥനായ സദാനന്ദ ഗൗഡ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. സദാനന്ദ ഗൗഡയെ മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് കെപിസിസി നേതൃത്വം ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറാണ് സദാനന്ദ ഗൗഡയുടെ കോണ്‍ഗ്രസ് പ്രവേശത്തിന് ചുക്കാന്‍ പിടിക്കുന്നത്.

''ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ടിക്കറ്റ് നിഷേധിച്ചത് വളരെ അധികം വേദനിപ്പിച്ചു. കുടുംബവും പാര്‍ട്ടി അണികളുമായി കൂടിയാലോചിച്ചു ഭാവി കാര്യങ്ങള്‍ തീരുമാനിക്കും,'' എന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സദാനന്ദ ഗൗഡയുടെ പ്രതികരണം.

മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്? മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും
കള്ളപ്പണക്കേസ്: ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; കീഴടങ്ങാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ശോഭാ കരന്തലജയ്ക്ക് ടിക്കറ്റ് നല്‍കാനായി നേതൃത്വം തന്നെ തഴഞ്ഞെന്നാണ് സദാനന്ദ ഗൗഡയുടെ ആരോപണം. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സദാനന്ദ ഗൗഡയുടെ അനുയായികള്‍ ഗോ ബാക്ക് വിളി ഉയര്‍ത്തിയിരുന്നു.

സിറ്റിങ് സീറ്റായ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തില്‍ പരാജയ സാധ്യത മുന്നില്‍ കണ്ടായിരുന്നു കരന്തലജയെ ബിജെപി സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റിയത്. ശോഭയെ സുരക്ഷിതമാക്കാന്‍ മുതിര്‍ന്ന നേതാവിനെ ബലികൊടുത്തതില്‍ കര്‍ണാടക ബിജെപിയില്‍ അമര്‍ഷം പുകയുന്നുണ്ട്. പ്രതാപ് സിന്‍ഹ, നളിന്‍ കുമാര്‍ കട്ടീല്‍, സി ടി രവി തുടങ്ങിയവരെ പരാജയസാധ്യത ചൂണ്ടിക്കാട്ടി മാറ്റി നിര്‍ത്തിയപ്പോഴാണ് ശോഭ കരന്തലജയ്ക്കു മാത്രം പാര്‍ട്ടി ഔദാര്യം ലഭിച്ചത്.

മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്? മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും
രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ സ്വപ്‌നങ്ങള്‍

മൈസൂരു-കുടക് മണ്ഡലത്തില്‍ ബിജെപി മൈസൂര്‍ രാജ കുടുംബത്തിലെ പിന്മുറക്കാരന്‍ യദുവീര്‍ കൃഷ്ണ വൊഡയാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിറ്റിങ് എം പി പ്രതാപ് സിന്‍ഹയെ തഴഞ്ഞായിരുന്നു യെദുവീറിന് ടിക്കറ്റ് നല്‍കിയത്. പ്രതാപ് സിന്‍ഹ പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ പാര്‍ട്ടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്? മൈസൂരു-കുടക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും
'ഒന്നും മറച്ചുവയ്ക്കരുത്, ഇലക്ടറൽ ബോണ്ടിന്റെ എല്ലാവിവരങ്ങളും നല്‍കണം'; എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

ഈ സാഹചര്യത്തിലാണ് സദാനന്ദ ഗൗഡയെ ത്രിവര്‍ണ കൊടി പിടിപ്പിക്കാനും സ്ഥാനാര്‍ഥിയാക്കാനുമുളള കോണ്‍ഗ്രസിന്റെ അണിയറ നീക്കം. ഓള്‍ഡ് മൈസൂരു ബെല്‍റ്റില്‍ വരുന്ന വൊക്കലിഗ സമുദായത്തിന് സ്വാധീനമുളള മണ്ഡലമാണ് മൈസൂരു-കുടക് രാജകുടുംബാംഗത്തിനെതിരെ വൊക്കലിഗ സമുദായക്കാരനായ സദാനന്ദ ഗൗഡയെ ഇറക്കിയാല്‍ മണ്ഡലം കയ്യിലിരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

തീരദേശകര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്താന്‍ മുന്‍ നിരയിലുണ്ടായിരുന്ന നേതാവാണ് സദാനന്ദ ഗൗഡ. ബിജെപിയിലെ സൗമ്യനും സദാ ചിരിക്കുന്ന മുഖവുമായ സദാനന്ദ ഗൗഡയെ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും വിയോജിപ്പില്ല.

സദാനന്ദ ഗൗഡയുടെ കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ എക്‌സ് പോസ്റ്റും ശ്രദ്ധേയമാകുന്നു. സദാനന്ദ ഗൗഡയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഡി ജെ ശിവകുമാറിന്റെ കുറിപ്പ്.

logo
The Fourth
www.thefourthnews.in