എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'

എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പട്ടികയിലും സ്വാമിനാഥന്‍ ഇടം നേടിയിട്ടുണ്ട്

കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരതരത്ന. ഹരിത വിപ്ലവ കാലഘട്ടം മുതല്‍ രാജ്യത്തെ കാര്‍ഷിക ഗവേഷകര്‍ക്കും ഭരണാധികാരികള്‍ക്കും കര്‍ഷകര്‍ക്കും മാര്‍ഗദര്‍ശിയായ, ഹരിത വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന സ്വാമിനാഥന് രാജ്യം മരണാനന്തരം ലഭിക്കുന്ന അംഗീകാരം.

എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'
ഡോ. എം എസ് സ്വാമിനാഥന്‍: 'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍

ഭാരരത്‌നയക്ക് മുമ്പ് ആഗോളതലത്തിലുള്ള നിരവധി ബഹുമതികളും, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളും സ്വാമിനാഥനെ തേടിയെത്തിയിട്ടുണ്ട്. 1986 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോക സയന്‍സ് പുരസ്‌കാരം, 1987ല്‍ കാര്‍ഷികരംഗത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഫുഡ് പ്രൈസ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

ലോകത്തിന്റെ പട്ടിണി മാറ്റുന്നതില്‍ അദ്ദേഹം നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ച് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പട്ടികയിലും സ്വാമിനാഥന്‍ ഇടം നേടിയിട്ടുണ്ട്. ടൈം മാസിക ഏറ്റവും ശക്തരായ 20 ഏഷ്യക്കാരില്‍ ഒരാളായി സ്വാമിനാഥനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പട്ടികയില്‍ ഇടം നേടിയത് മൂന്ന് ഇന്ത്യക്കാരണെന്നതും മറ്റു രണ്ട് പേര്‍ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നുവെന്നതും ശ്രദ്ധേയം.

ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന സ്വാമിനാഥന്‍ 1961 മുതല്‍ 72 വരെ ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്യുത്പാദന ശേഷിയുള്ള ഗോതമ്പ്, നെല്ല് വിത്തിനങ്ങളുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയതും സ്വാമിനാഥന്‍ തന്നെ.

എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'
എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ

നൊബേല്‍ സമ്മാന ജേതാവായ ഡോ. നെര്‍മന്‍ ബോര്‍ലോഗ് വികസിപ്പിച്ച അത്യത്പാദന ശേഷിയുള്ള സൊണോറ-64 എന്ന കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ സ്വാമിനാഥന്‍ ഡല്‍ഹിയില്‍ എത്തിക്കുകയും ഉള്‍പരിവര്‍ത്തനത്തിലൂടെ ഈ ഇനത്തില്‍ നിന്ന് ഷര്‍ബതി സോണോറ എന്ന പുതിയ വിത്തിനം വികസിപ്പിച്ചെടുക്കുകയും ചെയ്തു. അങ്ങനെ കാര്‍ഷിക മേഖലയിലെ ഹരിത വിപ്ലവത്തിന് അദ്ദേഹം തുടക്കം കുറിക്കുകയായിരുന്നു. 1947ല്‍ രാജ്യത്തെ ഗോതമ്പ് ഉല്‍പാദനം ഏഴ് ദശലക്ഷം ടണ്‍ മാത്രമായിരുന്നെങ്കില്‍ 1968ല്‍ 17 ദശലക്ഷം ടണ്ണായി ഉയരുകായിരുന്നു.

ഉയര്‍ന്ന രാസവളങ്ങള്‍, ജലസേചനം എന്നിവയോട് അനുകൂലമായി പ്രതികരിച്ച് അത്യുത്പാദനം നല്‍കുമെന്നതായിരുന്നു സ്വാമിനാഥന്‍ വികസിപ്പിച്ച വിത്തുകളുടെ പ്രത്യേകത. ഹരിത വിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങളും വ്യാപിച്ചു. ഏഴര പതിറ്റാണ്ടു കൊണ്ട് ഭക്ഷ്യോത്പാദനം ആറര ഇരട്ടിയിലേറെ വര്‍ധിക്കാനുള്ള പ്രധാന കാരണക്കാരനും സ്വാമിനാഥന്‍ തന്നെ.

എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'
ഹരിതവിപ്ലവകാരന്‍ വിട പറയുമ്പോള്‍, കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമായോ?

എന്നാല്‍ അമിതമായ രാസവള പ്രയോഗങ്ങളുടെ ഉപയോഗത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ സ്വാമിനാഥനെതിരെ ഉയര്‍ന്നുവന്നിരുന്നു. അതേസമയം ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധവാനായ സ്വാമിനാഥന്‍ പിന്നീട് പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര കാര്‍ഷിക വികസനത്തിന്റെയും സുസ്ഥിരമായ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെയും ഏറ്റവും വലിയ വക്താവായി മാറുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന സുസ്ഥിര കാര്‍ഷിക വികസനം ഏറെ മുമ്പെ ലോകത്തിനു മുന്നില്‍ വെച്ച സ്വാമിനാഥനെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നാണ് വിശേഷിപ്പിച്ചത്.

കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറ്റവുമധികം വാദിച്ച കൃഷി ശാസ്ത്രജ്ഞന്‍ കൂടിയാണ് ഇദ്ദേഹം. കൂടാതെ കര്‍ഷകരും കൃഷിത്തൊഴിലാളികളുമുള്‍പ്പെടെ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ പ്രശ്നങ്ങള്‍ ആദ്യമായി മുഖ്യധാരാ ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നതും സ്വാമിനാഥനാണ്.

കേരളത്തിന്റെ കാര്‍ഷിക വികസനവുമായി സുദീര്‍ഘമായ ബന്ധമാണ് സ്വാമിനാഥന്‍ വച്ചുപുലര്‍ത്തിയത്. 1972- ല്‍ ഡോ സ്വാമിനാഥന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരിക്കുമ്പോഴാണ് കേരള കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. സര്‍വകലാശാലയുടെ ആദ്യകാല വളര്‍ച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ വിലമതിക്കാനാവാത്തതാണ്.

1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്‍ ജനിച്ചത്. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബിഎസിയും മദ്രാസ് അഗ്രികള്‍ച്ചറല്‍ കോളേജില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദവും നേടിയ ശേഷം ഇന്ത്യന്‍ അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്‌കോ സ്‌കോളര്‍ഷിപ്പില്‍ നെതര്‍ലന്‍ഡ്‌സില്‍ ഉപരിപഠനം നടത്താനായിരുന്നു സ്വാമിനാഥന്റെ തീരുമാനം.

എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'
നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരതരത്ന; നിഷ്കളങ്കമാണോ ഈ അംഗീകാരങ്ങൾ?

അതിനുശേഷം കേംബ്രിഡ്ജില്‍ നിന്ന് പിഎച്ച്ഡി നേടിയ വിസ്‌കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി ഗവേഷണം കഴിഞ്ഞ് 1954ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയായിരുന്നു. 1955ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സ്വാമിനാഥന്‍ 1961 മുതല്‍ 72 വരെ ആ സ്ഥാപനത്തിന്റെ ഡയറക്ടറായി. നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് അധ്യക്ഷന്‍, .ഐയുസിഎന്‍എന്‍ അധ്യക്ഷന്‍, ദേശീയ കര്‍ഷക കമ്മീഷന്റെ അധ്യക്ഷന്‍ എന്നീ നിലകളിലും സ്വാമിനാഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in