പെനിസിലിനിൽനിന്ന് പ്രചോദനം, കൊളസ്ട്രോൾ മരുന്നിൻ്റെ ഉപജ്ഞാതാവ്; നൊബേൽ പുരസ്കാരം നേടാതെ വിട പറഞ്ഞ് അകിര എന്‍ഡോ

പെനിസിലിനിൽനിന്ന് പ്രചോദനം, കൊളസ്ട്രോൾ മരുന്നിൻ്റെ ഉപജ്ഞാതാവ്; നൊബേൽ പുരസ്കാരം നേടാതെ വിട പറഞ്ഞ് അകിര എന്‍ഡോ

രക്തത്തിലെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോളിന്റെ മരുന്ന് (സ്റ്റാറ്റിന്‍സ്) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) ഇനി ഓർമ

മനുഷ്യർക്ക് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നാണ് കൊളസ്‌ട്രോള്‍. രക്തത്തിലെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോൾ അപകടകരമായ അവസ്ഥയിലേക്ക് നയിക്കാതെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതില്‍ സ്റ്റാറ്റിന്‍സ് എന്ന മരുന്നിനു നിര്‍ണായക പങ്കുണ്ട്. ഈ മരുന്ന് ലോകത്തിനു സമ്മാനിച്ച വിഖ്യാത ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) ഇന്ന് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.

1973ല്‍ ടോക്യോയിലെ ലാബില്‍നിന്നാണ് അകിര എന്‍ഡോ ആദ്യമായി കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള സംയുക്തം കണ്ടെത്തുന്നത്. 1928ലെ അലക്‌സാണ്ടര്‍ ഫ്‌ളെമിങ്‌സിന്റെ പെനിസിലിന്‍ കണ്ടുപിടിത്തത്തില്‍നിന്നുമാണ് എന്‍ഡോയ്ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. മരുന്നുകള്‍ വികസിപ്പിക്കുന്നതിനായി ഫംഗസുകളെയും പൂപ്പലുകളെയും പഠിക്കാനുള്ള പ്രചോദനം നല്‍കിയതും പെനിസിലിന്റെ കണ്ടുപിടിത്തമായിരുന്നു.

പെനിസിലിനിൽനിന്ന് പ്രചോദനം, കൊളസ്ട്രോൾ മരുന്നിൻ്റെ ഉപജ്ഞാതാവ്; നൊബേൽ പുരസ്കാരം നേടാതെ വിട പറഞ്ഞ് അകിര എന്‍ഡോ
നിലപാടുകൾ എഡിറ്റ് ചെയ്യാത്ത ബി ആർ പി

1973ല്‍ സാങ്ക്യോവിലെ ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യവേയാണ് അദ്ദേഹം തന്റെ കണ്ടുപിടിത്തം നടത്തുന്നത്. രുചികരമല്ലാത്ത ഭക്ഷണവും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മരുന്നുമായിരുന്നു അതുവരെ മോശം കൊളസ്‌ട്രോളിനുള്ള ചികിത്സാരീതിയായി പ്രയോഗിച്ചിരുന്നത്. കൊളസ്‌ട്രോള്‍ മരുന്ന് ഉണ്ടാക്കുന്നതിന് മുൻപ് ആയിരക്കണക്കിന് ഫംഗസുകളെ പഠിക്കുകയും ഫംഗല്‍ സൂപ്പ് ഉണ്ടാക്കുകയും ചെയ്തു.

6000 വ്യത്യസ്ത മിശ്രിതങ്ങള്‍ പരീക്ഷിച്ചതിനുശേഷം പെനിസീലിയം സിട്രിനിയം ഉപയോഗിച്ചുണ്ടാക്കിയ ഒരു പദാര്‍ഥം പരീക്ഷിച്ചു. പഴയ ഓറഞ്ചിലും നാരങ്ങയിലും വളരുന്ന പൂപ്പലുകള്‍ക്കു സമാനമായ നീല, പച്ച പൂപ്പലുകള്‍ അരിയില്‍നിന്നു വേര്‍തിരിച്ചാണ് അദ്ദേഹം കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. ആദ്യത്തെ സ്റ്റാറ്റിനായ ലോവാസ്റ്റാറ്റിന് അമേരിക്കയില്‍ ക്ലിനിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാനുള്ള അനുമതി 1987ലാണ് ലഭിച്ചത്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ സാന്ദ്രത കുറയ്ക്കുകയാണ് സ്റ്റാറ്റിന്‍സ് ചെയ്യുന്നത്.

പെനിസിലിനിൽനിന്ന് പ്രചോദനം, കൊളസ്ട്രോൾ മരുന്നിൻ്റെ ഉപജ്ഞാതാവ്; നൊബേൽ പുരസ്കാരം നേടാതെ വിട പറഞ്ഞ് അകിര എന്‍ഡോ
'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ

വിഖ്യാത ശാസ്ത്രജ്ഞനാണ് വിട പറഞ്ഞിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ മുഖ്യ ശാസ്ത്രജ്ഞനും മെഡിക്കല്‍ ഓഫീസറുമായ പ്രൊഫ. ബ്രയാന്‍ വില്യംസ് പ്രതികരിച്ചു. കുറച്ചുവര്‍ഷങ്ങളായി ഇത്രയും നാടകീയമായ ഫലങ്ങള്‍ നല്‍കുന്ന ചികിത്സാ രീതികള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളുവെന്നും സ്റ്റാറ്റിന്‍ മരുന്നിനെക്കുറിച്ച് അദ്ദേഹം പറയുന്നു.

പെനിസിലിനിൽനിന്ന് പ്രചോദനം, കൊളസ്ട്രോൾ മരുന്നിൻ്റെ ഉപജ്ഞാതാവ്; നൊബേൽ പുരസ്കാരം നേടാതെ വിട പറഞ്ഞ് അകിര എന്‍ഡോ
ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ

1933ല്‍ ജപ്പാനില്‍ ജനിച്ച എന്‍ഡോ തൊഹോക്കോ സര്‍വകലാശാലയില്‍നിന്ന് ബയോക്രമിസ്ട്രി പാസായി. 2006ല്‍ എന്‍ഡോയെ 22ാമത് ജപ്പാന്‍ പ്രൈസും, 2008ല്‍ അമേരിക്കയുടെ നോബല്‍ എന്നറിയപ്പെടുന്ന ലസ്‌കര്‍ പുരസ്‌കാരം നല്‍കി ആദരിച്ചെങ്കിലും നൊബേല്‍ സമ്മാനം നേടാതെയാണ് പ്രശസ്ത ശാസ്ത്രജ്ഞന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്.

''കൊളസ്ട്രോള്‍ എന്ന രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കുന്ന പ്രക്രിയ ആരംഭിച്ച, ആയിരക്കണക്കിനാളുകള്‍ക്ക് ചികിത്സ നല്‍കി അവരുടെ ജീവന്‍ രക്ഷിച്ച അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചില്ലെന്നത് അത്ഭുതമാണ്. ഇത് നാണക്കേടാണ്,'' വില്യംസ് പറഞ്ഞു. നിലവില്‍ ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവര്‍ക്ക് പൊതുവേ സ്റ്റാറ്റിന്‍സ് മരുന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

logo
The Fourth
www.thefourthnews.in