'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ

'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ

ഹനുമാനെ ഉപയോഗിക്കുന്നത് ചട്ട ലംഘനമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

'ബജ്‌രംഗ്ദള്‍ നിരോധന' വിഷയം കത്തിച്ച്  ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണത്തിന്  ബിജെപി ശ്രമം തുടങ്ങിയതോടെ കർണാടകയിൽ കോൺഗ്രസ് പ്രതിരോധത്തിൽ. കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ മൈസൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് ബജ്‌രംഗ് ബലി പ്രതിഷ്ഠയ്ക്ക് മുന്നിൽ നമസ്കരിച്ചു.

'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ
മണ്ഡലത്തിലെത്താന്‍ സമയമില്ലാതെ 'പറന്ന്' ശിവകുമാറും സിദ്ധരാമയ്യയും; വോട്ടഭ്യര്‍ഥിച്ച് കുടുംബാംഗങ്ങള്‍

കൂടുതൽ ഹനുമാൻ ക്ഷേത്രങ്ങൾ സംസ്ഥാനത്ത് പണികഴിപ്പിക്കുമെന്നും നിലവിലുള്ളവയുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുമെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ''ഞങ്ങളെല്ലാം ഹനുമാൻ ഭക്തരാണ്, ചരിത്ര പ്രാധാന്യമുള്ള ഹനുമാൻ ക്ഷേത്രങ്ങളെ കാത്തു സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും''- ശിവകുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപിക്കാർ ദൈവത്തിന്റെ പേര് രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ
ബജ്‌രംഗ്ദൾ ഇളകിയാൽ കോൺഗ്രസ് രാജ്യം വിടേണ്ടി വരുമെന്ന് ബൊമ്മെ; കോൺഗ്രസ് പ്രകടന പത്രികയ്ക്കെതിരെ പ്രതിഷേധം

മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള ഇരുപത്തിയഞ്ചോളം ഹനുമാൻ ക്ഷേത്രങ്ങൾ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കെങ്കൽ ഹനുമന്തയ്യയുടെ കാലത്ത് പണി കഴിപ്പിച്ചതാണ്. ബിജെപി ഒരു ഹനുമാൻ ക്ഷേത്രം പോലും സംസ്ഥാനത്ത് നിർമിച്ചിട്ടില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ബജ്‌രംഗ്ദളും ബജ്‌രംഗ് ബലിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് സ്വീകരിച്ചത്. എന്നാൽ മൂന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ കൊണ്ട് 'ജയ് ബജ്‌രംഗ് ബലി ' മുദ്രാവാക്യം ഏറ്റു ചൊല്ലിച്ചതോടെയാണ് കോൺഗ്രസ് അപകടം മണത്തത്.

'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ
മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, ബജ്‌രംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും; കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക

അതേസമയം ഒരു വിഭാഗം ആരാധിക്കുന്ന ദൈവത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയായിരുന്നു ബജ്‌രംഗ്ദൾ നിരോധനത്തെ ഹൈന്ദവ വിരുദ്ധമായി ആദ്യം ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെയായിരുന്നു രാജ്യ വ്യാപക പ്രക്ഷോഭത്തിന്‌ ബജരംഗ്ദളും വിഎച്പിയും ആഹ്വാനം ചെയ്തത്.

'ബജ്‌രംഗ്ദള്‍ നിരോധനം': കോൺഗ്രസ് പരുങ്ങലിൽ; പരുക്ക് മാറ്റാൻ ശിവകുമാർ ആഞ്ജനേയ ക്ഷേത്രത്തിൽ
കർണാടകയിലെ 'കനൽത്തരി'യാകാൻ ബാഗേപള്ളി

ബജ്‌രംഗ്ദൾ നിരോധന പ്രഖ്യാപനത്തിൽ കർണാടകയിൽ രണ്ടാം ദിനവും പ്രതിഷേധ സമരങ്ങൾ അരങ്ങേറി. മറ്റ് തിരഞ്ഞെടുപ്പ് വിഷയങ്ങളെല്ലാം മാറ്റിവച്ച് ബിജെപി ബജ്‌രംഗ്ദൾ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സംസ്ഥാനത്തുടനീളം വ്യാഴാഴ്ച നിരവധി ഇടങ്ങളിൽ ബജ്‌രംഗ്ദൾ-വിഎച്പി പ്രവർത്തകർ തെരുവിലിറങ്ങി. കോൺഗ്രസ് പ്രകടന പത്രിക കീറി എറിഞ്ഞായിരുന്നു മിക്കയിടങ്ങളിലും പ്രതിഷേധം.

മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ബജ്‌രംഗ്ദൾ പ്രവർത്തകർക്കൊപ്പം തെരുവിലിറങ്ങി കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പ് കത്തിച്ചു. ദേശഭക്തരുടെ സംഘടനയായ ബജ്‌രംഗ്ദളിനെ നിരോധിക്കാൻ  കോൺഗ്രസിനിത്ര ധൈര്യം എവിടെ നിന്നെന്നും ഈശ്വരപ്പ ചോദിച്ചു. പ്രതിഷേധ സൂചകമായി ഹനുമാൻ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ഹനുമാൻ ചാലീസ പാരായണം നടത്തുകയാണ് സംഘപരിവാർ സംഘടനകൾ. ബെംഗളൂരുവിൽ ബിജെപി എം പി ശോഭ കരന്തലജെ ഉൾപ്പടെയുള്ളവർ ഹനുമാൻ ചാലീസ പാരായണത്തിൽ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in